Sujith Bhakthan – സുജിത് ഭക്തൻ്റെ സോഷ്യൽ മീഡിയയിലെ തുടക്കം
ആദ്യത്തെ ഒന്നര വര്‍ഷം ഒന്നും തന്നെ യുട്യൂബില്‍ നിന്നും കിട്ടിയിരുന്നില്ല.”സുജിത്ത് ഭക്തൻ യൂട്യൂബിലേക്ക് വരുന്നതിന് മുൻപ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്.
ക്യാമറയെ നോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയുക, ചമ്മല്‍ കൂടാതെ എവിടെ നിന്നും വീഡിയോ ഷൂട്ട് ചെയ്യുവാന്‍ കഴിയുകയെന്നിവയാണ് ഒരു വ്ളോഗര്‍ക്ക് അടിസ്ഥാനപരമായി വേണ്ട ഗുണങ്ങളെന്ന് തിരിച്ചറിഞ്ഞു. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം.
Sujith Bhakthan ന് KSRTCയോട് പ്രണയം
കോളേജിൽ പഠിക്കുന്ന കാലം കെഎസ്ആർട്ടിസി ബസിലാണ് നാട്ടിലേക്ക് വരുന്നത്. അങ്ങനെ ksrtcയോട് പ്രണയമായി. അത് ശരിയാണ് ksrtcയിൽ യാത്ര ചെയ്യുന്നവർക്ക് ksrtc യെ ജീവനാണ് (എൻ്റെ വീട്ടിലും ഒരു ksrtc ഫാൻ ഉണ്ട്, എൻ്റെ ഭാര്യയാണ്. പുള്ളിക്കാരി രാവിലെ 6 നു ജോലിക്ക് തൊടുപുഴയിൽ പോകുന്നത് KSRTC യിൽ വൈകിട്ട് പാലത്ര ബൈപ്പാസിൽ ഇറങ്ങുന്നതും KSRTC യിൽ. KSRTC അവൾക്കൊരു വികാരമാണ്.)
അങ്ങനെ സുജിത്ത് ഭക്തൻ KSRTCയ്ക്ക് വേണ്ടി ആദ്യത്തെ സോഷ്യൽ മീഡിയ ഗ്രൂപ്പ് ആയ ഓർക്കൂട്ടിൽ KSRTC ഗ്രൂപ്പുകളിൽ സജീവമായി. ഓർക്കൂട്ടിൽ ആ കാലത്ത് സുജിത് അറിയപ്പെടുന്ന ഒരു ആനവണ്ടി സ്നേഹിയായി മാറിക്കഴിഞ്ഞിരുന്നു.
aanavandi.com by Sujith Bhakthan (ആനവണ്ടി.കോം)
പിന്നീട് സ്വന്തമായിട്ട് KSRTC ബ്ലോഗ് എന്ന ഒരു ബ്ലോഗിങ് വെബ്സൈറ്റ് തുടങ്ങി. അന്ന് ജനശ്രദ്ധ നേടിയ ബ്ലോഗ് KSRTCഅംഗീകരിക്കുകയും അന്നത്തെ KSRTC എംഡിയായിരുന്ന ശ്രീ ടി.പി. സെൻകുമാറിനെ (മുൻ ഡിജിപി) സുജിത്ത് തിരുവനന്തപുരത്തു പോയി കാണുകയും, അദ്ദേഹം സുജിത്തിനു വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്യുകയുമുണ്ടായി. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും, വർക്ക്ഷോപ്പുകളിലുമെല്ലാം കയറുവാനും ബസുകളുടെയും ഡിപ്പോകളുടെയും ചിത്രങ്ങൾ പകർത്തുവാനുമുള്ള അനുമതി സുജിത്തിന് കൊടുത്തു.
ഓർക്കുട്ട് പണി മുടക്കിയതോടെ ഫേസ്ബുക്കിൽ സുജിത്ത് KSRTC ഗ്രൂപ്പ് തുടങ്ങി.
അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ സുജിത്ത് ‘ആനവണ്ടി.കോം’ എന്ന വെബ്‌സൈറ്റിന് രൂപം കൊടുത്തു. കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി സർവ്വീസുകളുടെയും സമയവിവരങ്ങൾ വെബ്‌സൈറ്റിലേക്ക് ഡാറ്റ എൻട്രി ചെയ്യുന്നതിനായി ഒരാളെ സുജിത്ത് ശമ്പളം നൽകി കൂടെ നിർത്തി.
ആനവണ്ടി സൈറ്റും കെഎസ്ആർടിസി ബ്ലോഗും നല്ലരീതിയിൽ മുന്നേറിക്കൊണ്ടിരിക്കെയാണ് ഒരു മുട്ടൻ പണി വരുന്നത്. കർണാടക ആർടിസിയിൽ നിന്നും സുജിത്തിന് ഒരു വക്കീൽ നോട്ടീസ് ലഭിക്കുന്നത്. കെഎസ്ആർടിസി എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു അവർ ആരോപിച്ച കുറ്റം. എന്നാൽ ഈ നീക്കങ്ങൾക്കു പിന്നിൽ ചരടുവലി നടത്തിയത് കേരള RTCയിലെ ചില ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നുവെന്ന് കർണാടക ആർടിസിയിലെ പരിചയക്കാരായ ചിലർ പിന്നീടു പറഞ്ഞു . (ഇതാണ് നമ്മൾക്ക് ഒരു ബന്ധവും ഇല്ലാത്തവർ നമുക്ക് എതിരെ പണിയുന്ന പണി. അവർക്കൊക്കെ ഇതൊരു ആഘോഷമാണ്.ഒരുത്തനിട്ട് പണി കൊടുക്കാമ്പോൾ കിട്ടുന്ന സുഖം). ഈ പ്രശ്നം പുറത്തറിഞ്ഞതോടെ ബ്ലോഗിൻ്റേയും സുജിത്തിൻ്റെയും ശത്രുക്കൾ നൃത്തംചെയ്ത് ആഘോഷിച്ചു (നിൻ്റെ വേദന പലർക്കും ആഘോഷമാണെന്ന് മറക്കരുത്.)
വ്ളോഗിൻ്റെ തുടക്കം
എപ്പോഴും പരീക്ഷണങ്ങൾ ഇഷ്ടപ്പെട്ട സുജിത്ത് 2009 ല്‍ ഗവിയിലേക്കുള്ള യാത്രയായിരുന്നു യുട്യൂബിലെ ആദ്യത്തെ പോസ്റ്റ്. അന്ന് Travel Vlog തുടങ്ങണമെന്ന് ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. വീഡിയോ അപ് ലോഡ് ചെയ്യണം എന്ന കൗതുകത്തിൻ്റെ പുറത്താണ് ഇത് തുടങ്ങിയത്. പിന്നീട്, ആനവണ്ടിയ്ക്ക് വേണ്ടി കുറെ വീഡിയോ അപ് ലോഡ് ചെയ്തു. എന്നാല്‍, ഇതിലൊന്നും അദ്ദേഹത്തിൻ്റെ മുഖം കാണിച്ചിരുന്നില്ല.
ടെക് ട്രാവല്‍ ഈറ്റ് ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ് സൈറ്റ് തുടങ്ങി. എന്നാല്‍ അത് ചീറ്റിപോയി. ഇപ്പോഴും ആ website അത് പ്രവർത്തിക്കുന്നതായി കാണാം.
Tech Travel Eat ടെക് ട്രാവൽ ഈറ്റ് ൻ്റെ തുടക്കം
2018 ഇൽ ടെക് ട്രാവൽ ഈറ്റ് എന്ന യൂട്യൂബ് ചാനൽ തുടങ്ങുന്നു. ആ കാലത്ത് നമ്മുടെ നാട്ടിൽ വ്ലോഗേഴ്സ് വളരെ കുറവായിരുന്നു. ആദ്യ വീഡിയോ കോട്ടയത്തെ മാംഗോ മെഡോസിനെക്കുറിച്ചുള്ള വീഡിയോ ആയിരുന്നു. അത് വൈറൽ ആയി. പിന്നെ ഇതു
ഓരോ ദിവസങ്ങൾ കഴിയുന്തോറും പുതിയ വീഡിയോകൾ ചെയ്തു. യാത്രകളെയും പുതിയ പുതിയ സംഭവങ്ങളെയും പരിചയപ്പെടുത്തി. കൂടുതൽ ഫോളോവേഴ്സിനെ ലഭിച്ചു കൊണ്ടിരുന്നു. വളരെ മാന്യമായ വീഡിയോകൾ. ഇത് ഫോളോവേഴ്‌സിന് ടെക് ട്രാവൽ ഈറ്റിനോടും സുജിത്തിനോടുമുള്ള അടുപ്പം വർധിപ്പിക്കുവാൻ കാരണമായി.
കോഴഞ്ചേരി എന്ന ഗ്രാമത്തിൽ ആരാലും അറിയപ്പെടാതെ ഏതെങ്കിലും ഒരു കമ്പനിയിൽ ജോലി ചെയ്യേണ്ട തൻ്റെ ഭാവി ഇത്തരമൊരു വ്യത്യസ്തതയിലേക്ക് വഴി തിരിച്ചു വിട്ടത് സുജിത്തിൻ്റെ ചെറുപ്പം മുതലുള്ള ദൃഢനിശ്ചയവും പല കാര്യങ്ങളെക്കുറിച്ചുള്ള അറിവുകളുമാണ്.
സബ്സ്ക്രൈബേഴ്സിനെ കിട്ടുന്നില്ലെന്നത് യുട്യൂബ് ചാനല്‍ തുടങ്ങുന്ന എല്ലാവരും പറയുന്ന പരാതിയാണ്. സുജിത്തിന് പറയാനുള്ളത്. വീഡിയോ ചെയ്തു കൊണ്ടേയിരിക്കുക. ഏതെങ്കിലും ഒരു വീഡിയോ ക്ലിക്കാകും. ഗോവയിലേക്ക് വണ്ടിയും കൊണ്ടു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന ഒരു വീഡിയോ ആണ് സുജിത്തിനെ മാറ്റി മറിച്ചത്. നല്ല കണ്ടന്റുകള്‍ ചെയ്തു കൊണ്ടേയിരിക്കുക. അതുമാത്രം നിങ്ങള്‍ ചെയ്താല്‍ മതി.
പ്രിയപ്പെട്ടവരെ നിങ്ങൾ മുന്നോട്ട് പോകുവാൻ ഒരു തീരുമാനം നിങ്ങൾ എടുക്കണം. അത് യാന്ത്രികമായി സംഭവിക്കില്ല. നിങ്ങൾ എഴുന്നേറ്റു നിന്ന് പറയണം, എത്ര കഠിനമായാലും ഞാൻ കാര്യമാക്കില്ല, ഒരു പരാജയവും എന്നെ നിരാശനാക്കില്ല, ഏറ്റവും മികച്ചതിനായി
ഞാൻ എൻ്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയ്കൊണ്ടിരിക്കും. നമ്മൾ ആ തീരുമാനം എടുത്താൽ നിങ്ങളെ പരാജയപ്പെടുത്തുവാൻ ആർക്കും കഴിയില്ല.
കടപ്പാട് : ജെറി പൂവക്കാല
49 പൈസയക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ്