Weight Loss Food Thazhuthama/Punarnava തഴുതാമ ഗുണങ്ങൾ

By Editor

Published on:

Weight Loss Food

Weight Loss Food തഴുതാമ തോരൻ കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ കഴിച്ചു നോക്കണം ……..

കേരളത്തില്‍ പ്രമേഹരോഗികള്‍ പെരുകുകയാണ്. ആയുര്‍വേദത്തിൻ്റെ നാട് ജീവിതശൈലീരോഗങ്ങളുടെ നാടായി മാറിയതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയില്‍വന്ന മാറ്റമാണ്.

ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും ഇന്ന് നമ്മള്‍ പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിൻ്റെ ഒഴുക്കില്‍ പൂര്‍ണമായും
തമസ്‌കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്.Weight Loss Food

പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ. തഴുതാമയ്ക്ക് പുനര്‍നവയെന്നാണ് സംസ്‌കൃതത്തില്‍ പേര്. ചാലുകളില്‍ ചാണകപ്പൊടി ചേര്‍ത്ത് തഴുതാമയുടെ തണ്ടുകള്‍ നടാം. വേനല്‍ക്കാലത്ത് നനച്ചുകൊടുക്കണം. ദിവസങ്ങള്‍ക്കുള്ളില്‍ തഴുതാമ പടര്‍ന്നുവളരും.

പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു. ഒട്ടനേകം ഗുണങ്ങള്‍ ഈ സസ്യനാട്ടിടവഴികളിലെ പതിവു കാഴ്‌ചയാണ്‌ നിലത്ത്‌ വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്‌ട ഭക്ഷണവുമാണ്‌ തഴുതാമത്തിനുണ്ട്.

What is the Use of Weight Loss Food Thazhuthama?

മഴക്കാലത്ത് സമൃദ്ധമായി ഇവ വളരും. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും.

മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്.

ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ശരീരത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും.

നല്ല മലശോധനയുമുണ്ടാകും. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്‌തി ലഭിക്കുന്നു. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും.

ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് നന്ന്. അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.

കോണ്‍ക്രീറ്റു, ടൈൽ സംസ്‌കാരം വളര്‍ന്നുവന്നതോടെ മുറ്റവും ,പറമ്പും തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്‌.

അങ്ങാടി മരുന്നു കടകളിലാണ്‌ തഴുതാമയുടെ ഇപ്പോഴത്തെ സ്‌ഥാനം. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്.

  • മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും.
  • മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും.
  • തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു.
  • തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും.
  • തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും.
  • 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും.
  • സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും.
  • ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്.
  • കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
  • വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്.
  • വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും.
  • തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും.
  • തഴുതാമ സമൂലവും നീല പൂവുള്ള ഉമ്മത്തിൻ്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കം വലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടി വിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും.
  • തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും.
  • തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും.
  • മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു.
  • രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിൻ്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക.
  • വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.

What is the Medicinal Benefit of Boerhavia Diffusa?

ഇതിൻ്റെ ചില ഔഷധ ഗുണങ്ങള്‍, തീര്‍ച്ചയായും നിങ്ങളേയും തഴുതാമ ആരാധകന്‍ ആക്കാതിരിക്കില്ല :

  1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും.
  2. വയസ്സായവരുടെ ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും.
  3. പ്രതിരോധശക്തി വര്‍ധനക്ക്.
  4. ടെന്‍ഷന്‍ കുറക്കാൻ .
  5. ഹൃദയ രോഗ നിവാരണത്തിന്,
  6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും.
  7. സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്കള്‍ക്ക്‌.
  8. വയറിളക്കത്തിന് .
  9. കിഡ്നിയിലെ നീര്‍കെട്ടിനും അതിൻ്റെ ശരിയായ പ്രവര്‍ത്തനത്തിനും.
  10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍
  11. ലിവര്‍ സംബന്ധിയായ സിരോസീസിനും ജോണ്ടിസിനും മറ്റും.
  12. വയറ്റില്‍ പുണ്ണുശമനത്തിന്.
  13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.
  14. നല്ല മല ശോധനക്ക്.
  15. ശുക്ല വര്‍ദ്ധനയ്ക്കും അതിൻ്റെ ഗുണവര്‍ധനവിനും.
  16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.
  17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.
  18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികിൽസയില്‍.
  19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.
  20. അനീമിയ, വിളർച്ച മാറ്റുവാൻ

എന്തുകൊണ്ട് ഒന്നോ രണ്ടോ തണ്ടുകൾ വീട്ടുമുറ്റത്തോ ചട്ടിയിലോ നട്ടുനോക്കുന്നില്ല ?

തഴുതാമ തോരൻ വെയ്ക്കാൻ അറിയാത്തവർക്കുവേണ്ടി ഇതാ റെസീപി.

Weight Loss Food തഴുതാമ തോരൻ Thazhuthama Thoran Recipe

  • തഴുതാമ അമർത്തി അളന്നെടുത്തത് – 3 കപ്പ്‌
  • പച്ചമുളക് അരിഞ്ഞത് -2
  • ഉള്ളി അരിഞ്ഞത് – 1 കപ്പ്‌
  • തേങ്ങ ചിരകിയത് – 1/2 കപ്പ്‌
  • മുളക് പൊടി -1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ , കടുക്, വറ്റൽ മുളക് – താളിക്കാൻ ആവശ്യത്തിന്

Weight Loss Food

 

തയ്യാറാക്കുന്ന വിധം

തഴുതാമയുടെ ഇളയ ഇലകൾ തണ്ടോട് കൂടി നുള്ളിയെടുക്കണം. ഇത് കഴുകി അരിയുക.

ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക് എന്നിവ താളിക്കുക. ഇതിലേക്ക് ഉള്ളിയും, പച്ചമുളകും ചേർത്ത് വഴറ്റണം.
ഉള്ളി മൂക്കുമ്പോൾ തേങ്ങ ചേർത്ത് നിറം മാറാതെ വറുക്കുക.

ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളക് പൊടി, ഉപ്പു (വളരെ കുറച്ചു മതി) എന്നിവ ചേർത്ത് ഇളക്കി മൂത്ത മണം വരുമ്പോൾ അരിഞ്ഞു വച്ച തഴുതാമ ചേർത്തിളക്കുക. ഇടയ്ക്കിടെ ഇളക്കി ഇടണം. നന്നായി വെള്ളം തോർന്ന ശേഷം വാങ്ങാം.

കടപ്പാട്: സോഷ്യൽ മീഡിയ

തനി നാടൻ കറികൾ

 

Leave a Comment