Vidya Lakshmi Education Loan

Vidya Lakshmi Education Loan: വിദ്യാലക്ഷ്മി വിദ്യാഭ്യാസ വായ്പ – ജനകീയമായ ഒരു പദ്ധതി

വിദ്യാലക്ഷ്മിവിദ്യാഭ്യാസ വായ്പ ഭാരതത്തിൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ എറ്റവും ജനകീയമായ ഒരു പദ്ധതിയാണ്.

ഇന്ന് രാജ്യത്ത് ലഭ്യമായ ഏറ്റവും ജനപ്രിയമായ വിദ്യാഭ്യാസ വായ്പകളിൽ ഒന്നാണിത്.

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിനൊപ്പം ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹയർ എഡ്യൂക്കേഷൻ്റെയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (IBA) കീഴിലാണ് ഈ പോർട്ടൽ പ്രവർത്തിക്കുന്നത്.

Vidya Lakshmi Education Loan

ഈ സ്കീമിന് കീഴിൽ, വിദ്യാർത്ഥികൾക്ക് ഒരു പൊതു ആപ്ലിക്കേഷൻ പോർട്ടൽ വഴി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം.
കൂടാതെ അവരുടെ അപേക്ഷാ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയും.

വിദ്യാലക്ഷ്മി ലോണിൻ്റെ സൗകര്യപ്രദമായ ഫിനാൻസിംഗ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകാം. നിങ്ങളുടെ യാത്രാ ചെലവുകൾക്ക് പണം നൽകുക, ട്യൂഷൻ ഫീസ്, വിദ്യാലക്ഷ്മി വിദ്യാഭ്യാസ വായ്പയോടൊപ്പം പ്രവേശന ഫീസ്, ജീവിതച്ചെലവ് മുതലായവ ലഭിക്കും.

ഓരോ കോഴ്സിലും പ്രവേശനം നേടണമെങ്കില്‍ വന്‍ തുക വേണം. പെട്ടെന്ന് ഇത്രയും തുക കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ള തുക കരുതിവയ്ക്കാന്‍ കഴിയാത്തവര്‍ക്ക് വലിയ ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ.

Vidya Lakshmi Education Loan എങ്ങനെ നേടാം?

ഏകജാലക സംവിധാനമായ വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെയാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. ലളിതമായ നടപടി ക്രമങ്ങളിലൂടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

ഇഷ്ടമുള്ള ബാങ്കുകളുടെ അനുയോജ്യമായ പദ്ധതികള്‍ തിരഞ്ഞെടുക്കാം. 34 ബാങ്കുകളുടെ 79 ലോണ്‍ സ്‌കീമുകളാണ് വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ ലഭ്യമാവുന്നത്.

ഒരേ സമയം മൂന്ന് ബാങ്കുകളിലേക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

Vidya Lakshmi Education Loan

Vidya Lakshmi Education Loan ആര്‍ക്കൊക്കെ വായ്പ നേടാം?

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കു പുറമേ, ടെക്നിക്കല്‍, പ്രൊഫഷണല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇന്ത്യയിലും വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നതിനും അപേക്ഷിക്കാം.

Vidya Lakshmi Education Loan എത്ര രൂപ വരെ ലഭിക്കും?

പഠനത്തിന് ആവശ്യമായ മുഴുവന്‍ തുകയും വായ്പയായി അനുവദിക്കാം. ബാങ്കുകളുടെ വിവിധ സ്‌കീം പ്രകാരം അനുവദിക്കുന്ന പരമാവധി തുക വ്യത്യസ്തമാണ്. എന്നിരുന്നാലും ഇന്ത്യയില്‍ പഠിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപയും വിദേശപഠനത്തിന് 20 ലക്ഷം രൂപയുമാണ് വായ്പയായി ലഭിക്കുന്നത്.

ഈട് നല്‍കേണ്ടതുണ്ടോ

നാലുലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഈട് നിബന്ധനകളൊന്നും ബാങ്കുകള്‍ മുന്നോട്ടുവയ്ക്കുന്നില്ല. എന്നാല്‍, വായ്പ എടുക്കുന്നതില്‍ വിദ്യാര്‍ഥിയുടെ മാതാവോ പിതാവോ പങ്കാളിയാകണം (co applicant).

നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പയ്ക്ക് തേഡ് പാര്‍ട്ടി ജാമ്യവും ഏഴരലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് വീടോ വസ്തുവോ കൊളാറ്ററല്‍ സെക്യൂരിറ്റി ആയും നല്‍കേണ്ടിവരും. ഏഴര ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് നിബന്ധനകള്‍ ഉണ്ട്. തിരഞ്ഞെടുത്ത കോഴ്സുകള്‍ പ്രത്യേക സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് ഏഴര ലക്ഷത്തിന് മുകളില്‍ വായ്പ അനുവദിക്കുക.

തിരിച്ചടവ്

കോഴ്സ് പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറ് മാസത്തിനുള്ളില്‍, ഏതാണോ ആദ്യം അന്നു മുതൽതിരിച്ചടവ് ആരംഭിക്കണം. പ്രതിമാസ തിരിച്ചടവ് (EMI) എത്രയാണെന്ന് പലിശ ഉള്‍പ്പെടെയുള്ള കണക്കുകൂട്ടലുകള്‍ക്ക് ശേഷം ബാങ്ക് നിശ്ചയിക്കും. ബാങ്കുകള്‍ പരമാവധി 15 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി നല്‍കുന്നത്.

സബ്സിഡി

ലോണ്‍ എടുക്കുന്ന വിദ്യാര്‍ഥിയുടെയും മാതാപിതാക്കളുടെയും വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി കേന്ദ്ര സര്‍ക്കാറിൻ്റെ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്.

Vidya Lakshmi Education Loan

വിദ്യാലക്ഷ്മി പോര്‍ട്ടല്‍

വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാനുള്ള എളുപ്പവഴി, അതാണ് വിദ്യാലക്ഷ്മി
(www.vidyalakshmi.co.in). പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് പണം തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാലക്ഷ്മി പദ്ധതി ആവിഷ്‌കരിച്ചത്.

ധനമന്ത്രാലയത്തിലെ ധനകാര്യ സേവനവിഭാഗം, കേന്ദ്ര മാനവശേഷി മന്ത്രാലയം, ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശപ്രകാരം എന്‍.എസ്.ഡി.എല്‍. ഇ-ഗവേണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റാണ് പോര്‍ട്ടല്‍ നടത്തുന്നത്.

Vidya Lakshmi Education Loan സേവനം സൗജന്യം

എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക് തുടങ്ങി കേരളത്തില്‍ ശാഖകളുള്ള വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെ 34 ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകള്‍ക്ക് വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ അപേക്ഷിക്കാനാവും. ആവശ്യമുള്ള ബാങ്കുകളുടെ അനുയോജ്യമായ വായ്പപദ്ധതികള്‍ പോര്‍ട്ടലിലൂടെ തിരഞ്ഞെടുക്കാം.

Vidya Lakshmi Education Loan രജിസ്റ്റര്‍ ചെയ്യാന്‍

  • പേര്, ഇ-മെയില്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
  • തുടര്‍ന്ന് ഇ-മെയില്‍ വഴി ആക്ടിവേഷന്‍ ലിങ്ക് ലഭിക്കും. ഇതുപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുക.
  • പിന്നീട് ലോഗിന്‍ ചെയ്യണം.
  • ആവശ്യമായ വായ്പയുടെ വിശദാംശങ്ങള്‍ നല്‍കുക.
  • അതനുസരിച്ച് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുക.
  • മൂന്നുബാങ്കുകളിലേക്ക് ഒരേസമയം, അപേക്ഷിക്കാം.
  • ഒരുബാങ്കിൻ്റെ ഒരു സ്‌കീമിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ.
  • തിരഞ്ഞെടുക്കുന്ന ബാങ്കിന് ശാഖകള്‍ എവിടെയൊക്കെയുണ്ടെന്നും പോര്‍ട്ടലില്‍നിന്നറിയാം.
  • സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ upload ചെയ്യണം.
  • കോമണ്‍ എജുക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കണം.
  • യോഗ്യത മനസ്സിലാക്കാന്‍ പോര്‍ട്ടല്‍ സഹായിക്കും.
  • രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് അപേക്ഷകരുടെ വിവരങ്ങള്‍ ബാങ്ക് പരിശോധിക്കുന്നത്.
  • നടപടിക്രമങ്ങള്‍ ലളിതം.

വിദ്യാഭ്യാസ വായ്പയ്ക്ക് അനുയോജ്യമായ സ്‌കീമുകള്‍ തേടി ബാങ്കുകള്‍ തോറും കയറിയിറങ്ങുന്നത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഒരു പോലെ മടുപ്പ് ഉണ്ടാക്കിയിരുന്നു.

സങ്കീര്‍ണതകളില്ലാതെ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ വിദ്യാലക്ഷ്മി പോര്‍ട്ടലിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് വായ്പയ്ക്ക് അപേക്ഷിക്കാം.

വായ്പ ലഭിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ആശങ്ക പരിഹരിക്കാം എന്നതിനൊപ്പം ബാങ്കുകള്‍ക്കും ഡാറ്റ റെക്കോഡ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാനഗുണം

വിദ്യാലക്ഷ്മി വിദ്യാഭ്യാസ ലോണിനെക്കുറിച്ച് അറിയേണ്ട 4 കാര്യങ്ങൾ

1. തടസ്സരഹിതമായ പ്രക്രിയ

വിദ്യാർത്ഥികൾക്ക് ഒരൊറ്റ അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കാൻ കഴിയുന്ന ഇടമാണ് വിദ്യാലക്ഷ്മി പോർട്ടൽ. വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കുന്ന മൂന്ന് വ്യത്യസ്ത ബാങ്കുകളിലേക്ക് അപേക്ഷിക്കാം, അങ്ങനെ പ്രക്രിയ സുതാര്യവും തടസ്സരഹിതവുമാക്കുന്നു.

2. ഓൺലൈൻ മാനേജ്മെൻ്റ്

വിദ്യാലക്ഷ്മി പോർട്ടലിലൂടെ, ബാങ്ക് സന്ദർശിക്കാതെ തന്നെ നിങ്ങൾക്ക് വിദ്യാഭ്യാസ വായ്പയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇതിൽ കുറച്ച് പേപ്പർ വർക്കുകൾ ഉൾപ്പെടുന്നു, കൂടാതെ നിങ്ങൾക്ക് പരാതികൾ നേരിട്ട് ബാങ്കിലേക്ക് പോർട്ടൽ വഴി അയയ്‌ക്കാനും കഴിയും.

3. പലിശ നിരക്ക്

വിദ്യാലക്ഷ്മി വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്ക് ഓരോ ബാങ്കിനും വ്യത്യസ്തമാണ്. ബന്ധപ്പെട്ട ബാങ്ക് നൽകുന്ന പലിശ നിരക്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ബാങ്ക് തിരഞ്ഞെടുക്കാം.

4. വായ്പ അനുവദിക്കൽ

IBA-യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ആവശ്യമായ രേഖകൾ സഹിതം പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാ ഫോം ലഭിക്കുന്ന തീയതിക്ക് ശേഷം ലോൺ പ്രോസസ് ചെയ്യാൻ 15 ദിവസമെടുക്കും.

 

വിദ്യാഭ്യാസ ലോൺ അറിയേണ്ട കാര്യങ്ങൾ!

By Editor

Leave a Reply

error: Content is protected !!