Best Unniyappam Recipe Malayalam: ഏറ്റവും സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കാം

By Editor

Published on:

Unniyappam Recipe Malayalam

സ്വാദിഷ്ടമായ ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Unniyappam Recipe Malayalam: മധുരം ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം വീട്ടിൽതന്നെ തയാറാക്കാം. ഇത് കേട് കൂടാതെ അഞ്ച് ദിവസം വരെ ഇരിക്കും.

Unniyappam: ചേരുവകൾ

  • പച്ചരി – 500 gm
  • ശർക്കര – 500 gm
  • ഏലയ്ക്ക പൊടി – ഒരു ടീസ്പൂൺ
  • തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത് – 1 കപ്പ്
  • പാളയങ്കോടൻ പഴം – 6 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • സോഡാപ്പൊടി – 1 നുള്ള്
  • വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് – ആവശ്യത്തിന്

Best Unniyappam Recipe Malayalam

Unniyappam: ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം

പച്ചരി രണ്ട് മണിക്കൂർ കുതിർത്ത് വെയ്ക്കുക. അതിനുശേഷം അധികം വെള്ളം ചേർക്കാതെ നല്ല മയത്തിൽ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ശർക്കര പൊടിച്ച് ചുവട് കട്ടിയുള്ള ഒരു പാത്രത്തിലൊ പാനിലോ ഇടുക. അതിലേയ്ക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക. അതിനുശേഷം അടുപ്പിൽ തീ കത്തിച്ച് അതിലേയ്ക്ക് ഈ പാത്രം വയ്ക്കുക.

ശർക്കര മുഴുവനും ഉരുകി കഴിയുമ്പോൾ നേരത്തെ അരച്ച് അടച്ച് വെച്ചിരിക്കുന്ന മാവിലേക്ക് അരിപ്പ വെച്ച് അരിച്ചൊഴിക്കുക. തുടർച്ചയായി ഇളക്കുകയും വേണം. അരിമാവും ശർക്കരപാവുമായി നല്ലതു പോലെ യോജിപ്പിക്കണം. ഇതിലേയ്ക്ക് പാളയങ്കോടൻ പഴം ഞെരടി ചേർക്കുക. അതിനുശേഷം ഇത് മാറ്റിവയ്ക്കുക.

വേറൊരു പാത്രത്തിലോ പാനിലോ തേങ്ങക്കൊത്ത് എടുത്ത് അത്  നെയ്യിൽ വറുത്ത് എടുക്കുക. ബ്രൗൺ നിറം ആകുന്നത് വരെ മൂപ്പിക്കുക. അത് നേരത്തെ മാറ്റിവച്ച മാവിലേക്ക് ചേർക്കുക.

അതിനുശേഷം ഒരു നുള്ള് സോഡാപ്പൊടിയും ഒരു ടീ സ്പൂൺ ഏലയ്ക്ക പൊടിയും അല്പം ഉപ്പും ചേർത്ത് ഇളക്കി അടച്ച് വെക്കുക.

രണ്ട് മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങാം.

Best Unniyappam Recipe Malayalam

ഉണ്ണിയപ്പക്കല്ല് അടുപ്പത്ത് വച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ അതിലേയ്ക്ക് ഒഴിക്കുക. ആവശ്യമെങ്കിൽ രണ്ട് സ്പൂൺ നെയ്യും ഇതിലേയ്ക്ക് ചേർക്കാം. ഇങ്ങനെ ചെയ്താൽ ഉണ്ണിയപ്പത്തിന് നെയ്യിൽ വറുത്തെടുത്ത ഗന്ധവും രുചിയും കിട്ടും.

വെളിച്ചെണ്ണ നല്ലതുപോലെ ചൂടായതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഉണ്ണിയപ്പം മാവ് ഓരോ കുഴിയിലും ഓരോ തവി വീതം ഒഴിക്കുക. വെന്ത് കഴിയുമ്പോൾ ഒരു സ്പൂണോ ഈർക്കിലിയോ/കമ്പിയോ ഉപയോഗിച്ച് മറിച്ചിടുക. വെന്ത് കഴിയുമ്പോൾ ഉണ്ണിയപ്പം കോരിയെടുക്കാം. മുഴുവൻ മാവും ഉപയോഗിച്ച് ഇതേരീതിയിൽ ഉണ്ണിിയപ്പം ഉണ്ടാക്കി എടുക്കുക.

Best Unniyappam Recipe Malayalam

 

ഓണസദ്യ വിഭവങ്ങള്‍ ഉണ്ടാക്കാം

Leave a Comment