Tata Steel Share Price: ഇപ്പോൾ വാങ്ങാവുന്ന 4 ടാറ്റ ​ഗ്രൂപ്പ് ഓഹരികൾ! 23% ലാഭം നേടാം

By Editor

Updated on:

Tata Steel Share Price

കുറഞ്ഞ കാലയളവിലേക്ക് മെച്ചപ്പെട്ട നിക്ഷേപ സാധ്യതയുള്ള 4 ടാറ്റ ​ഗ്രൂപ്പ് ഓഹരികൾ (Eg: Tata Steel Share Price) നിർദേശിച്ച് ചില ടെക്നിക്കൽ അനലി​സ്റ്റുകൾ രംഗത്ത് വന്നു.

ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്ന ഈ സാഹചര്യത്തിൽ, ടാറ്റ ഓഹരികളിലെ ടെക്നിക്കൽ അനാലിസിസിൽ നല്ലസൂചന ലഭിച്ചതാണ് അനുകൂല ഘടകമായി മാറിയത്.

നാല് മികച്ച ടാറ്റ ഗ്രൂപ്പ് ഓഹരികൾ

ടാറ്റ ഓഹരികളുടെ ചാർട്ടുകളിൽ breakout പാറ്റേണുകൾ തെളിഞ്ഞത് കാണാൻ കഴിയുന്നുണ്ട്. കുറഞ്ഞ കാലത്തേക്ക് നിക്ഷേപം നടത്താവുന്ന 4 ടാറ്റ ഓഹരികൾ ഏതൊക്കെയെന്ന് നോക്കാം.

  • പ്രധാനപ്പെട്ട ചില ടെക്നിക്കൽ അനലിസ്റ്റുകളുടെ ശുപാർശ
  • ടാറ്റ ഗ്രൂപ്പിന്റെ 4 ഓഹരികൾ
  • കുറഞ്ഞ കാലത്തേക്ക് മികച്ച നിക്ഷേപം

രാജ്യത്തെ ആഭ്യന്തര ഓഹരി വിപണി നേട്ടത്തോടെയാണ് പുതിയ ആഴ്ചയിലേക്ക് പ്രവേശിച്ചത്. ഈ ആഴ്ട നിലവിലുള്ള റെക്കോഡ് നിലവാരം തിരുത്തിക്കുറിച്ചുകൊണ്ട് NSEയുടെ മുഖ്യസൂചിക നിഫ്റ്റി എത്തി.

പ്രധാന സൂചികകൾ വലിയ ഉയരത്തിലേക്ക് എത്തിച്ചേർന്നു. അതോടെ ഓഹരികൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കും സാധ്യതയേറിയെന്ന് പ്രമുഖ ഓഹരി വ്യാപാര കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ ഓഹരി വ്യാപാര കമ്പനികൾ ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച Research Papersൽ നിന്നും കുറഞ്ഞകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

Tata Motors: ടാറ്റ മോട്ടോർസ്

ടാറ്റ ഗ്രൂപ്പിൻ്റെ പ്രധാന കമ്പനികളിലൊന്നാണ് ടാറ്റ മോട്ടോഴ്സ്. ലോകം മുഴുവൻ സാന്നിധ്യം അറിയിച്ച വാഹന നിർമാതാക്കൾ കൂടിയാണ് ടാറ്റ മോട്ടോർസ്. ഇപ്പോൾ 970-975 രൂപയിൽ വ്യാപാരം ചെയ്യുന്ന ‘ടാറ്റ മോട്ടോർസ് ഓഹരി’ കുറഞ്ഞ കാലയളവിലേക്ക് വാങ്ങാമെന്ന് പ്രമുഖ ഓഹരി വ്യാപാര കമ്പനിയുടെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ടാറ്റ മോട്ടോർസ് ഓഹരിയുടെ വില 1,020 രൂപയിലേക്ക് കുതിക്കും എന്ന് അനുമാനിക്കുന്നു. അപ്പോൾ 5% നേട്ടം പ്രതീക്ഷിക്കാം. ഉടൻ ടാറ്റ മോട്ടോർസ് ഓഹരി വാങ്ങുന്നവർ 949 രൂപ നിലവാരത്തിൽ Stop Loss സജ്ജമാക്കണമെന്നും അവർ നിർദേശിച്ചു.

Tata

Tata Steel Share Price: ടാറ്റ സ്റ്റീൽ

സ്വകാര്യ മേഖലയിൽ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഉരുക്ക് നിർമാതാക്കളാണ് Tata Steel. ഇപ്പോൾ 179-181 രൂപയിൽ വ്യാപാരം പുരോഗമിക്കുന്ന ഈ ടാറ്റ ഗ്രൂപ്പ് ഓഹരി, കുറഞ്ഞ കാലയളവിൽ 200 രൂപ മുതൽ 221 രൂപ വരെ കുതിച്ചുയരുമെന്ന് Axis Securitiesൻ്റെ Technical Derivative വിഭാഗം ഉപമേധാവി രാജേഷ് പറഞ്ഞു.

23 ശതമാനം വരെ ലാഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടാറ്റ സ്റ്റീൽ ഓഹരി വാങ്ങുന്നവർ 162 രൂപയിൽ Stop Loss ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് രാജേഷ് പറഞ്ഞു.

Tata Steel
Tata Steel

Tata Consumer Products: ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്

ടാറ്റ ഗ്രൂപ്പിൻ്റെ മുൻനിരയിലുള്ള ഒരു പ്രധാന സ്ഥാപനവും Food & Beverages കമ്പനിയുമാണ് Tata Consumer Products. ലോകത്തിലെ രണ്ടാമത്തെ വലിയ തേയില കമ്പനി ആണ് ഇത്.

1,135-1,140 രൂപയിൽ വ്യാപാരം ചെയ്യപ്പെടുന്ന ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് എന്ന ഈ ഓഹരി സമീപഭാവിയിലേക്ക് വേണ്ടി വാങ്ങാം എന്ന് CMC ഗ്ലോബൽ സെക്യൂരിറ്റീസിൻ്റെ സീനിയർ Technical Analyst ഒരു നിർദേശം വച്ചു.

ഇനി വരുന്ന 5-6 ആഴ്ചകൾക്കുള്ളിൽ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ഓഹരിയുടെ വില 1,330 രൂപയിലേക്ക് കുതിക്കും എന്നാണ് അനുമാനിക്കുന്നത്. 17 ശതമാനം നേട്ടമാണ് ഇതിലൂടെ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഓഹരി വാങ്ങുന്നവർ 1,050 രൂപയിൽ Stop Loss ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trent Limited: ട്രെൻ്റ് ലിമിറ്റഡ്

ടാറ്റ ഗ്രൂപ്പിൻ്റെ പ്രധാന ലൈഫ്സ്റ്റൈൽ കമ്പനികളിൽ ഒന്ന് മാത്രമാണ് Trent Limited. 4,964-4,960 രൂപയിൽ വ്യാപാരം നടക്കുന്ന Trent Limited എന്ന ടാറ്റ ഓഹരി 5,250 രൂപ നിലവാരത്തിലേക്ക് കുതിച്ചു കയറുമെന്ന് മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റിസർച്ച് റിപ്പോർട്ടിൽ സൂചന ഉണ്ട്.

ഇപ്രകാരം കുറഞ്ഞ കാലയളവിൽ 6% ലാഭമാണ് ലക്ഷ്യം. ട്രെന്റ് ലിമിറ്റഡ് ഓഹരി വാങ്ങുന്നവർ ഇപ്പോൾ 4,800 രൂപയിൽ Stop Loss റെഡിയാക്കണമെന്നും ഒസ്വാളിൻ്റെ Research Paperൽ സൂചിപ്പിച്ചിട്ടുണ്ട്.

(Disclaimer: ഇവിടെ വിശകലനം ചെയ്യുന്ന നിക്ഷേപ നിർദേശം ചില ഓഹരി വ്യാപാര സ്ഥാപനങ്ങൾ അവരുടെ സ്വന്തം അഭിപ്രായം പങ്കുവെച്ചതാണ്. ഇതിൽ ജനതടൈംസിന് ഉത്തരവാദിത്തം ഒന്നുമില്ല. ഓഹരി വ്യാപാര വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾ ഉള്ളതാണ്. നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ്, ഏതെങ്കിലും സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടാവുന്നതാണ്.)

 

 

 

നാളത്തെ ഫിൻ നിഫ്റ്റി എക്സ്പയറി എങ്ങനെ ട്രേഡ് ചെയ്യാം?

Leave a Comment