Tasty Kappa Biriyani Recipe: സ്വാദിഷ്ടമായ കപ്പ ബിരിയാണി
സ്വാദിഷ്ടമായ കപ്പ ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
Kappa Biriyani ചേരുവകൾ
- കപ്പ – 1 കിലോ
- ഇഞ്ചി – 1 ചെറിയ കഷണം
- സവാള – 1 എണ്ണം
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
- ബീഫ് (എല്ലോടു കൂടിയത്) – അര കിലോ
- തേങ്ങ ചിരകിയത് – അര മുറി
- ചുവന്ന ഉള്ളി – 3 കഷണം
- കറിവേപ്പില – 3 അല്ലി
- പച്ചമുളക് – 3 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- ഉപ്പ് – ആവശ്യത്തിന്
- ഇറച്ചി മസാല – ഒന്നര ടേബിൾ സ്പൂൺ
- ഗരം മസാല പൗഡർ – കാൽ ടീസ്പൂൺ
Kappa Biriyani തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകിയ കപ്പ ഒരു സ്റ്റീൽ ചരുവത്തിൽ എടുക്കുക. കപ്പ മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കുക. കപ്പ ഉടഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം.
അടുത്തതായി ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും നെടുകെ കീറിയ പച്ചമുളകും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ ഇറച്ചി മസാലയും കാൽ ടീസ്പൂൺ ഗരം മസാല പൗഡറും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ഒരല്ലി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇറച്ചിയിൽ നന്നായി അരപ്പു പിടിക്കാനായി അര മണിക്കൂർ മാറ്റി വയ്ക്കുക.
അരപ്പു പിടിക്കാനായി മാറ്റി വച്ചിരിക്കുന്ന ഇറച്ചി അര മണിക്കൂറിനു ശേഷം കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
അടുത്തതായി, ചിരകിയ തേങ്ങയും ചെറുതായി നാലായി കീറിയ ചുവന്നുള്ളിയും ഒരല്ലി കറിവേപ്പിലയും പാനിലിട്ട് വറുക്കുക. തേങ്ങ സ്വർണ നിറമാകുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൽപ്പൊടി, ഒരു ടീസ്പൂൺ ഇറച്ചി മസാല, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടേബിൾ സ്പൂൺ മുളകുപൊടി എന്നിവ കൂടിയിട്ട് ഇളക്കിഎടുത്ത് കഴിക്കുക!
കടപ്പാട്: സോഷ്യൽ മീഡിയ