Sri Kheer Bhawani Durga Temple

Sri Kheer Bhawani Durga Temple: പറുദീസയുടെ നാട് എന്നറിയപ്പെടുന്ന കാശ്മീർ പുരാതന കാലം മുതൽക്കേ വിശുദ്ധ ഭൂമിയായി കൂടി കരുതപ്പെടുന്നു . ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അമർനാഥും മാതാ വൈഷ്ണോ ദേവി ക്ഷേത്രവും തുടങ്ങി നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കാശ്മീരിൽ സ്ഥിതി ചെയ്യുന്നു.

Sri Kheer Bhawani Durga Temple
Sri Kheer Bhawani Durga Temple

കശ്മീർ എന്ന പറുദീസയുടെ നാട് ശിവൻ്റെയും ശക്തിയുടെയും ആരാധനാലയമായും കരുതപ്പെടുന്നു . അതിനാൽ തന്നെ ഗാൻഡർബാൽ ജില്ലയിലുള്ള തുലാമുള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഖീർ ഭവാനി ക്ഷേത്രവും ഖീർ ഭവാനി മേളയും കാശ്മീരിനെ ഒരു തീർത്ഥാടനകേന്ദ്രമാക്കി മാറ്റുന്നു.

ഖീർ ഭവാനി ക്ഷേത്രം ഹിന്ദുമത വിശ്വാസികൾ പ്രത്യേകിച്ച് കാശ്മീരി പണ്ഡിറ്റുകൾ ഏറ്റവും പവിത്രമായി കരുതുന്ന ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ് . ശ്രീനഗറിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Sri Kheer Bhawani Durga Temple: പ്രതിഷ്ഠ

ഖീർ ഭവാനി ക്ഷേത്രത്തിലെ പ്രതിഷ്ഠ, പാർവ്വതിദേവിയുടെ അവതാരവും പരമശിവൻ്റെ പത്നിയുമായ രാഗ്ന്യയുടേതാണ് . രാഗ്ന്യദേവത സങ്കല്പം ഉത്ഭവിച്ചത് ശ്രീലങ്കയിലാണ് എന്നാണ് കരുതപ്പെടുന്നത്. ശ്രീലങ്കയിൽ രാഗ്ന്യദേവത അറിയപ്പെടുന്നത് ശ്യാമ എന്ന പേരിലാണ് .

ശ്രീലങ്കയിൽ നിന്നുള്ള ദേവത കാശ്മീരികൾക്ക് സ്വന്തമായതെങ്ങിനെ എന്നുള്ളത് ഏവർക്കും ആകാംഷ സമ്മാനിക്കുന്ന ഒന്നാണ് .

പാർവ്വതിദേവിയുടെ പല ഭാവങ്ങളിൽ ഒന്നാണ് രാഗ്ന്യദേവതയും (ശ്രീലങ്കയിൽ ശ്യാമ എന്നറിയപ്പെടുന്നു). പരമശിവൻ്റെ പരമ ഭക്തനായിരുന്ന രാവണൻ ശ്യാമദേവിയെയും ആരാധിച്ചു പോന്നിരുന്നു. എന്നാൽ രാവണൻ്റെ ദുഃഷ് പ്രവർത്തികളിൽ മനംനൊന്ത ദേവി, ഹനുമാനോട് തന്നെ സിന്ധ് താഴവരിയിൽ കൊണ്ടുചെന്നാക്കാൻ ആവശ്യപ്പെടുകയും, ഹനുമാൻ അപ്രകാരം ചെയ്യുകയും ചെയ്തു എന്നാണ് സങ്കൽപം.

അങ്ങനെ ദുർഗ്ഗാദേവി സ്വയം തിരഞ്ഞെടുത്ത സ്ഥലത്താണ് ഇന്നത്തെ ഖീർ ഭവാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Sri Kheer Bhawani Durga Temple: പ്രത്യേകതകൾ

ഒരുപാട് പ്രത്യേകതകൾ അടങ്ങിയതാണ് ഖീർ ഭവാനി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഉറവകൾ. ഈ ഉറവകൾ വളരെയധികം പവിത്രവും, ദിവ്യത്വവും രോഗശാന്തി ഗുണങ്ങൾ ഉള്ളതായും കരുതുന്നു. ഈ ഉറവകളുടെ മറ്റൊരു പ്രത്യേകത ഇവ വിവിധ നിറങ്ങൾ കൈക്കൊള്ളുന്നു എന്നുള്ളതാണ് .

ഈ ഉറവകളുടെ ചുറ്റും ആയി ക്ഷേത്രം പണി കഴിപ്പിച്ചത് 1912-ൽ മഹാരാജാ പ്രതാപ് സിങ്ങാണ്. ഈ ക്ഷേത്രത്തിലെ പ്രധാന നിവേദ്യം ഹിന്ദിയിൽ “ഖീർ ” എന്നറിയെടുന്ന ഒരു മധുരപലഹാരമാണ്. അതിനാൽ തന്നെയാണ് ക്ഷേത്രത്തിന് ഈ നാമം ലഭിച്ചതും.

Sri Kheer Bhawani Durga Temple

Sri Kheer Bhawani Durga Temple: ഉത്സവം

ഈ ക്ഷേത്രത്തിലെ വാർഷിക ഉത്സവം മെയ്-ജൂൺ മാസങ്ങളിലാണ് നടത്തപ്പെടുന്നത് അതായത് പൗർണ്ണമിയുടെ എട്ടാം ദിനം തൊട്ട്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മാതാദേവിയെ കാണാൻ വർഷം തോറും ഈ ക്ഷേത്രത്തിലേക്ക് ഒഴുകി എത്താറുള്ളത്.

ഈ വർഷത്തെ തീർത്ഥാടനം ആരംഭിച്ചത് ജൂൺ 12 നാണ്. കാശ്മീരിലെ പ്രത്യേകസാഹചര്യത്തിലും ആയിരകണക്കിന് കാശ്മീരി പണ്ഡിറ്റുകളാണ് തീർത്ഥയാത്രയിൽ പങ്കെടുക്കുന്നത്.

By Editor

Leave a Reply

error: Content is protected !!