Post Office Schemes: ചെറിയ നിക്ഷേപ പദ്ധതികൾ അന്വേഷിക്കുന്നവർക്ക് ഏറ്റവും സഹായകരമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. ഗ്രാമത്തിലും നഗരത്തിലുമുള്ളവർക്ക് ഈ നിക്ഷേപ പദ്ധതികൾ ഒരുപോലെ യോജിച്ചതാണ്. ഒൻപത് ചെറിയ നിക്ഷേപ പദ്ധതികളാണ് ഇപ്പോൾ തപാൽ വകുപ്പിന് കീഴിലുള്ളത്.
- സേവിംഗ്സ് അക്കൗണ്ട്
- സുകന്യ സമൃദ്ധി അക്കൗണ്ട്
- ടൈം ഡെപ്പോസിറ്റ്
- പ്രതിമാസ വരുമാന പദ്ധതി (Monthly Income Scheme)
- പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്
- കിസാൻ വികാസ് പത്ര
- നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ്
- റിക്കറിങ് ഡെപ്പോസിറ്റ്
- സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്, സേവിംഗ്സ് അക്കൗണ്ട്, ടൈം ഡെപ്പോസിറ്റ്, പ്രതിമാസ വരുമാന പദ്ധതി (Monthly Income Scheme), പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്, കിസാൻ വികാസ് പത്ര, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് എന്നീ നിക്ഷേപ പദ്ധതികൾക്ക് 3 മാസത്തിൽ ഒരിക്കൽ ആണ് പലിശനിരക്ക് ക്രമീകരിച്ച് നൽകുന്നത്.
ആദായ നികുതി വകുപ്പ് 80 C പ്രകാരമുള്ള ഇളവുകൾ ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
Post Office Schemes: നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാം
Post Office Schemes: സേവിംഗ്സ് അക്കൗണ്ട്
ഈ പദ്ധതി പ്രകാരം വ്യക്തിഗത/ജോയിൻ്റ അക്കൗണ്ടുകൾക്ക് പ്രതിവർഷം 4.0 ശതമാനം പലിശ നൽകുന്നു. 500 രൂപ മുതൽ നിക്ഷേപിച്ച് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുടങ്ങാം.
മുതിർന്ന പൌരന്മാർ, പരമാവധി രണ്ടുപേർ ചേർന്നുള്ള ജോയിന്റ് അക്കൗണ്ട്, പത്ത് വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾ, പ്രായപൂർത്തിയാകാത്ത മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 4 ശതമാനം ആണ് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റിൻ്റെ വാര്‍ഷിക പലിശ.
Post Office Schemes:സുകന്യ സമൃദ്ധി അക്കൗണ്ട്
പെൺകുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. പെണ്‍കുട്ടികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സുകന്യ സമൃദ്ധി പദ്ധതിയുടെ വാർഷിക പലിശ 7.6 ശതമാനമാനം ആണ്. 2024 സാമ്പത്തിക വർഷത്തിൽ മിനിമം 25 രൂപ മുതൽ 1,50,000 രൂപ വരെ നിക്ഷേപിക്കാം.
മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ ഈ അക്കൗണ്ട് തുടങ്ങാൻ കഴിയും. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമെ തുടങ്ങാൻ കഴിയുകകയുള്ളൂ.
ജനിച്ച ദിവസം മുതല്‍ 10 വയസ്സ് വരെ പെൺകുട്ടിയുടെ പേരിൽ സുകന്യ സമൃദ്ധി പ്രകാരം അക്കൗണ്ട് തുറക്കാം. 21 വർഷം വരെയാണ് പദ്ധതി കാലാവധി. പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ, വിവാഹം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കാൻ സാധിക്കും.
Post Office Schemes: ടൈം ഡെപ്പോസിറ്റ്
മിനിമം 1000 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുടക്കാം. വർഷം തോറും ഇതിൻ്റെ പലിശ ലഭിക്കും. കൂടിയ തുകയ്‌ക്ക് അധിക പലിശ നൽകില്ല. ഇതിൽനിന്ന് ലഭിക്കുന്ന വാർഷിക പലിശ അക്കൗണ്ട് ഉടമയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 1 മുതൽ 3 വർഷം വരെ 5.5% വരെയാണ് പലിശ. 5 വർഷത്തേക്ക് 6.7 ശതമാനമാണ് പലിശ ലഭിക്കുന്നത്.
Post Office Schemes: പ്രതിമാസ വരുമാന പദ്ധതി
Personal അക്കൗണ്ടിൽ മാക്സിമം 4.5 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. പ്രതിമാസം 6 .6 ശതമാനം വരെ പലിശ ലഭിക്കും. മെച്യൂരിറ്റി കാലാവധി 5 വർഷം ആണ്. 3 വർഷത്തിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
Post Office Schemes: പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ട് (PPF)
15 വര്‍ഷം കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. ഒറ്റത്തവണയോ തവണകളായോ ഇത് നിക്ഷേപിക്കാം. പ്രതിവർഷം 17.1 ശതമാനമാനം പലിശ ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം PPF പദ്ധതിക്ക് ആദായനികുതി ഇളവ് ലഭിക്കും.
Post Office Schemes: കിസാൻ വികാസ് പത്ര (കെവിപി)
കർഷകർക്കായി മാത്രം രൂപീകരിച്ച പദ്ധതി ആയിരുന്നു ഇത്. എന്നാൽ കിസാൻ വികാസ് പത്ര പദ്ധതിയിൽ ഇപ്പോൾ എല്ലാവർക്കും നിക്ഷേപം നടത്താവുന്നതാണ്.
ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളിൽ നിന്ന് സർട്ടിഫിക്കറ്റ് രൂപത്തിലാണ് ഈ നിക്ഷേപ പദ്ധതി ലഭിക്കുന്നത്. പ്രതിവർഷം 6.9 ശതമാനം പലിശ ലഭിക്കുന്നു. പദ്ധതിയുടെ കാലാവധി കഴിഞ്ഞാൽ നിക്ഷേപം ഇരട്ടിയാകുന്നു എന്നതാണ് KVPയുടെ പ്രത്യേകത. ഒരു വ്യക്തിക്ക് കുറഞ്ഞത് 50000 രൂപ വരെ നിക്ഷേപിക്കാം.
Post Office Schemes: നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ്
ഒരാൾക്ക് കുറഞ്ഞത് 50000 രൂപ വരെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതിയാണ് ഇത്. 6.8 ശതമാനം പലിശ പ്രതിവർഷം ലഭിക്കും. എന്നാൽ, മെച്യൂരിറ്റി കാലാവധി കഴിഞ്ഞതിനുശേഷം മാത്രമെ പലിശ ലഭിക്കുകയുള്ളൂ.
Post Office Schemes: റെക്കറിങ് ഡിപ്പോസിറ്റ്
പ്രതിവർഷം 5.8 ശതമാനം പലിശ ലഭിക്കും. ചെക്ക് ആയോ ക്യാഷ് ആയോ നൽകി അക്കൗണ്ട് ഓപ്പൺ ചെയ്യാം. അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 100 രൂപ. എത്ര തുക വേണമെങ്കിലും ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
മുതിർന്നയാൾ, പരമാവധി രണ്ടുപേർ ചേർന്നുള്ള ജോയിൻ്റ് അക്കൗണ്ട്, പത്ത് വയസിന് മുകളിലുള്ള കുട്ടികൾ, പ്രായപൂർത്തിയാകാത്ത മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർക്ക് റെക്കറിങ് deposit അക്കൗണ്ട് ആരംഭിക്കാം.
ഈ പദ്ധതിപ്രകാരം ഒരു പോസ്റ്റ് ഓഫീസിൽനിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയും. അക്കൗണ്ട് ഓപ്പൺ ചെയ്യുന്ന സമയത്തോ അതിനുശേഷമോ നോമിനിയുടെ പേര് നൽകാവുന്നതാണ്.
അക്കൗണ്ട് ആരംഭിച്ച് 3 വർഷത്തിന് ശേഷം റെക്കറിങ് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. ഈ നിക്ഷേപ പദ്ധതിപ്രകാരം ഒരാൾക്ക് ഒരു പോസ്റ്റ് ഓഫീസിൽനിന്ന് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാവുന്നതാണ്. നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ ഒരാൾക്ക് വായ്പ നേടാനും ഈ പദ്ധതിയിലൂടെ സാധിക്കും. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.
Post Office Schemes: സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
60 വയസോ അതിന് മുകളിലോ പ്രായമുള്ള വ്യക്തിക്കും ഈ അക്കൗണ്ട് തുടങ്ങാം. മുതിര്‍ന്ന പൗരന്മാരുടെ വരുമാനമാര്‍ഗമായ ഈ നിക്ഷേപ പദ്ധതിയുടെ പുതുക്കിയ വാർഷിക പലിശ 7.4 ശതമാനം ആണ്. 1000 രൂപ മുതൽ 15 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
ഓരോ സ്കീമിൻ്റെയും പലിശനിരക്കുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി-വിശദവിവരങ്ങൾ
പ്രതിമാസം 3000 രൂപ പെൻഷൻ എങ്ങനെ നേടാം?