PMAYPMAY

2016 ഏപ്രിൽ 1-ന് സമാരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമിൻ (PMAY Scheme – G) കേന്ദ്രത്തിൻ്റെ പ്രധാന ദൗത്യമാണ് ഗ്രാമവികസന മന്ത്രാലയത്തിന്റെ (MoRD), ഭവന, നഗരകാര്യ മന്ത്രാലയം (MoHUA).

വീടില്ലാത്തവർക്കും ജീർണിച്ച വീടുകളിൽ താമസിക്കുന്നവർക്കും അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഒരു വീട് നൽകുക എന്നതാണ് PMAY-G ലക്ഷ്യമിടുന്നത്. PMAY-G ഗ്രാമീണ ഭവന ക്ഷാമം പരിഹരിക്കുകയും ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഭവനങ്ങളുടെ കുറവുകൾ നികത്തുകയും ചെയ്യുന്നു, “എല്ലാവർക്കും ഭവനം” എന്നതാണ് ലക്ഷ്യം.

PMAY Schemeന് കീഴിലുള്ള വീടുകളുടെ ഏറ്റവും കുറഞ്ഞ വലുപ്പം 25 ചതുരശ്ര മീറ്ററാണ്. 2022 സെപ്തംബർ 27 വരെയുള്ള കണക്കനുസരിച്ച് 2.72 കോടി എന്ന ലക്ഷ്യത്തിൽ 2.00 കോടി വീടുകൾ നിർമ്മിച്ചു.

PMAY

PMAY എങ്ങനെ അപേക്ഷിക്കാം?

സാമൂഹ്യ-സാമ്പത്തിക, ജാതി സെൻസസ് (SECC) പാരാമീറ്ററുകൾ ഉപയോഗിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുകയും ഗ്രാമസഭകൾ പരിശോധിച്ചുറപ്പിക്കുകയും ചെയ്യുന്നു.

ഗുണഭോക്താവിന്റെ ആധാർ-ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് തുക നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നു.

PMAY പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ ) ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചിരിക്കുന്നു. അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ അപേക്ഷ നൽകണം. VEO മാരാണ് ഫീൽഡ് പരിശോധനക്കെത്തുക.

സ്ഥലമുള്ളവരും വീടില്ലാത്തവരുമായ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ തിരിച്ചടവില്ലാത്ത ധനസഹായമാണ് ലഭിക്കുക. കേന്ദ്രം നൽകിയ ഉത്തരവ് പ്രകാരം നടപ്പിലാക്കേണ്ടതായ ഈ പദ്ധതി പല ബ്ലോക്കുകളിലും മരവിപ്പിച്ച് നിർത്തിയിരിക്കുന്നു. അർഹരായവർ അപേക്ഷ കൊടുക്കുക.

PMAY: ലൈഫിലുൾപ്പെടാത്തവർക്ക് അപേക്ഷിക്കാം.

ഒരു കുടുംബത്തിന്റെ വിട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു കേന്ദ്ര ഗവ: പദ്ധതിയാണ് PMAY [Prime Minister Avas Yojana]. ചെറിയ ഒരു സ്ഥലം 3-4 Cent സ്വന്തമായി ഉള്ളവർക്ക് (മറ്റുസ്ഥലമോ ,വീടോ പാടില്ല) വീടുവയ്ക്കാൻ വിവിധ ഘട്ടമായി തികച്ചും സ്വജന്യമായി 4 ലക്ഷം രൂപ നൽകുന്നു.  പരമാവധി തറ + Stair room വിസ്തീർണ്ണം 60 m2 കവിയാൻ പാടില്ല.

  1. വാർഡ് കൗൺസിലർ മുഖാന്തിരം BPL ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണ് എന്ന സാക്ഷ്യപത്രവും + BPL നമ്പർ + റേഷൻ കാർഡ് കോപ്പി + പൂരിപ്പിച്ച അപേക്ഷ എന്നിവ ആദ്യ ഘട്ടമായി നൽകുക.
  • Total Area 60m2 കവിയാത്ത അംഗീകരിച്ച പ്ലാൻ
  • സ്ഥലത്തിന്റെ അധാരത്തിൻ്റെ copy
  • പുതിയ കരം അടച്ച രസീത്
  • എല്ലാവരുടേയും Aadhar Copy
  • 200 രൂപ മുദ്ര പേപ്പറിൽ Agrement
  • കുടുംബ സമേതം വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് എടുത്ത ഫോട്ടോ
  • മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ നിന്നോ നിലവിൽ വീട് വയ്ക്കാൻ മറ്റ് ആനുകൂല്യങ്ങൾ ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം
  • Joint Bank A/C കോപ്പി … എന്നിവ നൽകുക

നിങ്ങളുടെ പേര് DPR ൽ വന്ന് കഴിഞ്ഞാൽ .. നിങ്ങൾക്ക് അംഗീകൃത പ്ലാൻ പ്രകാരമുള്ള തറ കെട്ടി മണ്ണ് നിറയ്ക്കുവാൻ 40,000 രൂപ നിങ്ങളുടെ Alc ൽ നൽകുന്നു.

2.  തറ കെട്ടി മണ്ണ് നിറച്ച് കഴിഞ്ഞാൽ വിവരം പഞ്ചായത്ത് /മുനിസിപ്പാലിറ്റിയെ അറിയിക്കുക .. ബദ്ധപ്പെട്ട ഓവർസിയർ തറ വിസ്തീർണ്ണം പ്ലാൻ പ്രകാരമാണോ എന്ന് പരിശോധിച്ച് ഫോട്ടോ എടുത്ത് Geo tag ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നു ..

ഉടനെ അടുത്ത ഗഡു 1,60,000 രൂപ നിങ്ങളുടെ A/C വരും ഇത് ഉപയോഗിച്ച് ചുവർ + ലിൻ്റൽ  വാർപ്പ് വരെ പൂർത്തീകരിച്ച് കഴിഞ്ഞാൽ വീണ്ടും ബന്ധപ്പെട്ടവർ വന്ന് പരിശോധിച്ച് photo എടുത്ത് Geotag ചെയ്ത് ഉടനെ അടുത്ത ഗടു 1,60,000 രൂപ A/C ൽ നൽകുന്നു.

ഈ തുക ഉപയോഗിച്ച് മെയിൻ വാർപ്പുകൾ പൂർത്തികരിച്ച് കഴിഞ്ഞാൽ വീണ്ടും ബദ്ധപ്പെട്ടവർ വന്ന് പരിശോധിച്ച് photo എടുത്ത് Geotag ചെയ്ത് ഉടനെ അടുത്ത ഗടു 40,000 രൂപ നിങ്ങളുടെ A/c ൽ നൽകുന്നു ..

ഈ തുക ഉപയോഗിച്ച് കക്കൂസ് ,കക്കൂസ് ടാങ്ക് മെയിൻ വാതിലുകൾ എന്നിവ പൂർത്തികരിച്ച് ഒക്കിപ്പൻസി സർട്ടിഫിക്കറ്റ് സമർപ്പിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ഓർജിനൽ ആധാരം തിരികെ നൽകുന്നു ….

PMAY നിങ്ങളുടെ ഒരു കൊച്ചു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു.

ഇതിൽ ഗുണഭോകൃത് വിഹിതമായി ഒരു രൂപ പോലും നൽകേണ്ടതില്ല ..

ഒരു കേന്ദ്ര ഗവ: പദ്ധതിയാണ് ഇത് …. എല്ലാവരും അറിയണം…

PMAY

ശ്രദ്ധിക്കുക: ഗ്രാമസഭകൾ പരിശോധിച്ചുറപ്പിച്ച സാമൂഹ്യ-സാമ്പത്തിക, ജാതി സെൻസസ് (SECC) 2011 [https://secc.gov.in/]-ൽ നിന്നുള്ള “ഭവന നഷ്ടപരിഹാര മാനദണ്ഡങ്ങൾ” ഉപയോഗിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

 

പെൺകുട്ടികൾ ഉള്ള പാവപ്പെട്ട അമ്മമാർ അറിയേണ്ട പദ്ധതി

By Editor

Leave a Reply

error: Content is protected !!