PM-SYM (പ്രധാൻ മന്ത്രി ശ്രംയോഗി മൻധൻ) Rs 3000 Pension

By Editor

Updated on:

pmsym

മാസം വെറും 55 രൂപ മുതൽ നിക്ഷേപിച്ച് 3000 രൂപ പെൻഷൻ വാങ്ങാം.

 

നിങ്ങൾ ചെയ്യേണ്ടത് എന്ത്?

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ‘പ്രധാൻ മന്ത്രി ശ്രാം യോ​ഗി മൻധൻ യോജന. കുറഞ്ഞ തുക നിക്ഷേപം നടത്തി Rs 3000 pension വരെ പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ആണ് ഈ പദ്ധതി നടപ്പിലാക്കിയത്.  രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 50 ശതമാനത്തോളം സംഭാവന അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കുവേണ്ടി വിനിയോഗിക്കുന്ന ഒരു പദ്ധതിയാണ് ഇത്.

കൂടാതെ വ്യാപാരികൾക്കുള്ള ദേശീയ പെൻഷൻ പദ്ധതിയാണ് ഇത്. കടയുടമകളുടെയും, ചില്ലറ വ്യാപാരികളുടെയും സ്വയംതൊഴിൽ ചെയ്യുന്നവരുടെയും വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടിയുള്ള കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും എങ്ങനെ നിക്ഷേപം നടത്താമെന്നും ചുവടെ ചേർക്കുന്നു.

Features

  • Assured Pension of Rs. 3000/- month
  •  Voluntary and Contributory Pension Scheme
  •  Matching Contribution by the Government of India

Rs 3000 Pension ആർക്കൊക്കെ അപേക്ഷിക്കാം?

ഈ പദ്ധതി വഴി അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞത് 3000 രൂപ വരെ പെൻഷൻ ലഭിക്കും. 18നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നത്.

18 നും 40 നും ഇടയിൽ പ്രായമുള്ള അപേക്ഷകർ 60 വയസ്സ് തികയുന്നതുവരെ പ്രതിമാസം 55 മുതൽ 200 രൂപ വരെ പ്രതിമാസ തുക ഓരോ ഉപഭോകതാവും അടക്കണം അത്രേം തുക കേന്ദ്രസർക്കാർ നിങ്ങളുടെ പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കും.

ഉദാഹരണത്തിന് 18 വയസ്സുള്ള ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഈ പദ്ധതിയിൽ ചേർന്നാൽ 55 രൂപയാണ് മാസം നിങ്ങൾ നിക്ഷേപിക്കണ്ടത്,

  • അംഗത്തിന്റെ പ്രതിമാസ അടവ് (55 രൂപ)
  • കേന്ദ്ര സർക്കാരിന്റെ പ്രതിമാസ സംഭാവന (55 രൂപ)
  • മൊത്തം പ്രതിമാസ പെൻഷൻ അക്കൗണ്ടിൽ എത്തിച്ചേരുന്ന തുക (110 രൂപ) ഇത്രേം തുക നിങ്ങളുടെ പെൻഷൻ ഫണ്ടിൽ മാസ നിക്ഷേപം ലഭിക്കും.

ഇനി നിങ്ങൾക്ക് 40 വയസ്സുള്ള ഒരാൾ ആണ് നിങ്ങൾ പെൻഷൻ പദ്ധതി ചേരുന്നു എങ്കിൽ 200 രൂപ മാസ അടവ് നിങ്ങൾ അടക്കണം ,കേന്ദ്ര സർക്കാരിന്റെ പ്രതിമാസ സംഭാവന 200 യും ചേർത്ത് നിങ്ങളുടെ പെൻഷൻ ഫണ്ടിൽ 400 രൂപ ലഭിക്കും.

അപേക്ഷകന് 60 വയസ്സ് തികഞ്ഞാൽ പെൻഷൻ തുക ക്ലെയിം ചെയ്യാം. ഓരോ മാസവും 3000/- രൂപ ഒരു നിശ്ചിത പെൻഷൻ തുക അതാത് വ്യക്തിയുടെ പെൻഷൻ അക്കൗണ്ടിൽ ലഭിക്കും.

അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. 18 വയസ്സിൽ പദ്ധതിയിൽ അം​ഗങ്ങളാകുന്നവർ പ്രതിമാസം 55 രൂപ നൽകിയാൽ ഭാവിയിൽ 3000 രൂപ വീതം ഓരോ മാസവും പെൻഷൻ ലഭിക്കും.

60 വയസ്സ് കഴിഞ്ഞതിന് ശേഷം ഗുണഭോക്താവിന് പ്രതിമാസം 3000/- രൂപ ഉറപ്പുള്ള പെൻഷൻ ലഭിക്കുന്ന ഒരു പെൻഷൻ പദ്ധതിയാണിത് പിഎം ശ്രം, ഗുണഭോക്താവ് മരിച്ചാൽ, ഗുണഭോക്താവിന്റെ പങ്കാളിക്ക് 50% പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. പെൻഷൻ കുടുംബ പെൻഷനായി. കുടുംബ പെൻഷൻ പങ്കാളിക്ക് മാത്രമേ ബാധകമാകൂ. മറ്റ് ബന്ധുക്കൾക്ക് സാധിക്കില്ല.

വരുമാന പരിധി മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് PF. ESI ആനുകൂല്യം ലഭിക്കാത്തവർക്കും പദ്ധതിയിൽ അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസു മുതല്‍ 3000 രൂപ പെന്‍ഷന്‍ കിട്ടി തുടങ്ങും.

യോഗ്യതാ മാനദണ്ഡം

  • അസംഘടിത തൊഴിലാളികൾക്ക് (Unorganized Workers )
  • പ്രവേശന പ്രായം 18 നും 40 നും ഇടയിൽ
  • പ്രതിമാസ വരുമാനം 15000 രൂപയോ അതിൽ താഴെയോ

ഈ പദ്ധതിയിൽ ജോഗ്യത ലഭിക്കാത്തവർ.

  • സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ ഉദാഹരണം (EPFO/NPS/ESIC അംഗം ഉള്ളവർ )
  • ആദായ നികുതിദായകൻ എന്നിവർ അയോഗ്യർ ആണ്.

അസംഘടിത മേഖലയിലെ തൊഴിലാളികൾ ആരൊക്കെയാണ്?

  • ഗാർഹിക തൊഴിലാളികൾ
  • തൊഴിലുറപ്പു തൊഴിലാളികൾ
  • വഴിയോരക്കച്ചവടക്കാർ
  • ഹോട്ടൽ തൊഴിലാളികൾ
  • ചുമട്ട് തൊഴിലാളികൾ
  • ഇഷ്ടിക ചൂളയിലെ തൊഴിലാളികൾ
  • ചെരുപ്പ് തൊഴിലാളികൾ
  • ഓട്ടോ തൊഴിലാളികൾ
  • വീട്ടുജോലിക്കാർ
  • കയർ തൊഴിലാളി
  • തേയിലത്തോട്ടം തൊഴിലാളി
  • കശുവണ്ടി തൊഴിലാളി
  • അലക്കുകാർ
  • റിക്ഷാ വലിക്കുന്നവർ
  • ഭൂരഹിതരായ തൊഴിലാളികൾ
  • തയ്യൽ തൊഴിലാളികൾ
  • കർഷകത്തൊഴിലാളികൾ
  • നിർമാണത്തൊഴിലാളികൾ
  • ബീഡിത്തൊഴിലാളികൾ
  • കൈത്തറി തൊഴിലാളികൾ
  • തുകൽ തൊഴിലാളികൾ
  • ഓഡിയോ വിഷ്വൽ തൊഴിലാളികൾ അല്ലെങ്കിൽ സമാനമായ മറ്റ് തൊഴിലുകളിലെ തൊഴിലാളികൾ.

അപേക്ഷിക്കാൻ വേണ്ട രേഖകൾ എന്തൊക്കെ

  • ആധാർ കാർഡ്
  • സേവിംഗ്സ് ബാങ്ക് അക്കൗണ്ട് / ഐഎഫ്എസ്‌സിയിലുള്ള ജൻധൻ അക്കൗണ്ട് നമ്പർ.
  • മൊബൈൽ നമ്പർ.

(NB :ആധാർ കണക്ട് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ പദ്ധതികൾക്ക് അത് നൽകുക)

Rs 3000 Pension അപേക്ഷിക്കേണ്ടത് എങ്ങനെ?

  • കേന്ദ്രസർക്കാരിന്റെ വെബ് പോർട്ടൽ വഴി സ്വയം നിങ്ങൾക്ക് രെജിസ്റ്റർ ചെയ്യാം https://maandhan.in/maandhan/login
  • കൂടാതെ സ്മാർട്ട് ഫോൺ eShram ആപ്ലിക്കേഷൻ UMANG-അപ്ലിക്കേഷൻ വഴിയും അസംഘടിത തൊഴിലാളികൾക്കുള്ള സ്വയം രജിസ്ട്രേഷൻ ചെയ്യാം.

ഇതുകൂടാതെ താഴെപ്പറയുന്ന രീതിയിലും അപേക്ഷിക്കാം.

  • ആവശ്യമായ രേഖകളുമായി അടുത്തുള്ള അക്ഷയ സെൻ്റർ/CSC ൽ എത്തുക.
  • തുടർന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോം, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിനുള്ള സമ്മതപത്രം എന്നിവ സമർപ്പിക്കുക.
  • ആധാറിലെയും ബാങ്ക് പാസ്ബുക്കിലെയും വിവരങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിങ്ങളുടെ അപേക്ഷ ഫോം സ്വീകരിക്കും.
  • കൂടാതെ, കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കാനായി നിങ്ങളുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും.

Rs 3000 Pension പദ്ധതിയിൽ നിന്ന് പിന്മാറിയാൽ?

പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാൽ 10 വര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും. മാസം 3000 രൂപ പെൻഷൻ കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

വിശദവിവരങ്ങൾക്ക് ഈ വെബ്സൈറ്റ് (https://maandhan.in/) സന്ദർശിക്കുക.

അല്ലെങ്കിൽ ഈ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം

ടോൾ ഫ്രീ നമ്പർ : 14434

Contact Address

Joint Secretary and Director General (Labour Welfare)
Ministry of Labour and Employment
Government of India
E-mail : vyapari@gov.in | shramyogi@nic.in

Leave a Comment