പഴം പൊരിയും ബീഫ് കറിയും ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നമുക്ക് നോക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.
Best Pazhampori – പഴം പൊരി
ചേരുവകള്‍
- പഴുത്ത ഏത്തന്‍പഴം കട്ടികുറച്ച് 3 ഇഞ്ച് നീളത്തില്‍ അരിഞ്ഞത് – ½ കിലോ
- പഞ്ചസാര പൊടിച്ചത് – ¼ കപ്പ്
- മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
- എള്ള് – 1 ടീസ്പൂണ്‍
- അരിപൊടി – 2 കപ്പ്
- ഉപ്പ് – 1 നുള്ള്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഴം ഒരേ നീളത്തിലും വണ്ണത്തിലും അരിഞ്ഞു വയ്ക്കുക. അരിമാവ്, പഞ്ചസാര, എള്ള്, മഞ്ഞള്‍പൊടി, ഇവ വെള്ളം ചേര്‍ത്ത് കുറുക്കെ കലക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ അരിഞ്ഞ പഴം ഓരോന്നായി നല്ലപോലെ മാവു പൊതിഞ്ഞു വരത്തക്കവണ്ണം അരി മാവില്‍ മുക്കി തിളച്ച എണ്ണയില്‍ ഇട്ട് രണ്ടുപുറവും വറുത്തെടുക്കുക.
Beef – ബീഫ് കറി
ചേരുവകള്‍
- ബീഫ് – 1 kg
- മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍
- മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
- ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
- ഇഞ്ചി – 1 ഇഞ്ച് കഷണം
- വെളുത്തുള്ളി – 5 അല്ലി
- ചെറിയ ഉള്ളി – 25 എണ്ണം
- കറിവേപ്പില – 2 ഇതള്‍
- തേങ്ങ പാല് – 1½ കപ്പ്
- വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
- കടുക് – ½ ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി കഴുകി വാര്‍ത്തെടുക്കുക.
ഒരു പാനില്‍ മല്ലിപൊടിയും മുളകുപൊടിയും ചെറിയ തീയില്‍ ചൂടാക്കുക.
ചൂടാക്കിയ പൊടിയുടെ പകുതിയും, മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് ഇറച്ചി പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷര്‍ മുഴുവനായും പോകുന്നവരെ കാത്തിരിക്കുക. (10-15 മിനിറ്റ്)
ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, അല്പം ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാലയും ബാക്കിയുള്ള ചൂടാക്കിയ മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് കറിവേപ്പിലയും വേവിച്ച ഇറച്ചിയും (അതിലുള്ള വെള്ളത്തോടൊപ്പം) ചേര്‍ത്ത് അല്പനേരം തിളപ്പിക്കുക.
തീ കുറച്ച ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കുക. തിളയ്ക്കുന്നതിനു മുന്‍പ് തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
കുറിപ്പ്
എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടും. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ.
പൊറോട്ട തോറ്റു പോകും ടേസ്റ്റിൽ ഒരു വെറൈറ്റി പലഹാരം