ഇന്ത്യ വിക്സ്
Nifty Expiry Tomorrow: പ്രതീക്ഷിച്ചതുപോലെ തന്നെ വോട്ടെണ്ണൽ ദിവസത്തിലെ വോൾട്ടിലിറ്റി വളരെ കൂടുതൽ ആയിരുന്നു. 21 ൽ നിന്നിരുന്ന ഇന്ത്യ വിക്സ് ഇൻഡക്സ് ട്രേഡിങിന്റെ ആദ്യത്തെ മൂന്ന് മണിക്കൂറിൽ തന്നെ 31.5 എന്ന വലിയ സംഖ്യയിലേക്ക് കുതിച്ചുവെങ്കിലും പിന്നീട് കുറഞ്ഞ് 26.75 ലേക്ക് എത്തി ക്ലോസ് ചെയ്തു. ഇന്ന് ആദ്യത്തെ രണ്ട് മണിക്കൂറിൽ അത് ഏകദേശം 30 ശതമാനത്തോളം ഇടിഞ്ഞ് 19 ലേക്ക് എത്തി.
ഓപ്ഷൻ ബയേർസിനെ സംബന്ധിച്ചിടത്തോളം വിക്സ് ഒരു പരിധിയിൽ കൂടുതൽ കൂടുന്നത് ഓപ്ഷൻ പ്രീമിയം കൂട്ടുന്നതിനും തന്മൂലം റിസ്ക് കൂടുകയും പ്രോഫിറ്റബിലിറ്റിയും റിസ്ക് റീവാർഡും കുറയുന്നതിനും കാരണമാകും. അതിനാൽ തന്നെ തുടക്കക്കാർ ഇത്തരം ദിവസങ്ങളിൽ മാർക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നതാണ് അഭികാമ്യം.
Nifty Expiry Tomorrow: നാളത്തെ നിഫ്റ്റി
ഇന്ത്യ വിക്സിൽ വന്ന കുറവ് 12.15 ന് ശേഷം നിഫ്റ്റിയിലും പ്രതിഫലിച്ചതു കാരണം വലിയ ചാഞ്ചാട്ടം കുറയുന്നതിനും മാർക്കറ്റ് സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ ആദ്യ സൂചനകൾ നൽകുകയും ചെയ്തു.
ഇന്ന് നിഫ്റ്റി 735 പോയിന്റ് ഉയർന്ന് 22620 ൽ ആണ് ക്ലോസ് ചെയ്തിരിക്കുന്നത്. വോൾട്ടിലിറ്റി കുറയുകയും ഇന്ന് മാർക്കറ്റ് നല്ല രീതിയിൽ ഉയരുകയും ചെയ്തതുകൊണ്ട് നാളെ ഒരു ചെറിയ റേഞ്ചിലേക്ക് കൺസോളിഡേറ്റ് ചെയ്യാനാണ് കൂടുതൽ സാധ്യത. അതിനാൽ തന്നെ ട്രെൻഡ് ട്രേഡേഴ്‌സ് നാളെ റിസ്ക് കുറച്ച് കൂടുതൽ കരുതലോടെ വേണം മാർക്കറ്റിനെ സമീപിക്കാൻ.
By: ജയരാജ് വാഴക്കാലയിൽ
എന്തുകൊണ്ട് സ്വർണ്ണവില ഉയരുന്നു.
Electric Scooter: നഗര മൊബിലിറ്റി വിപ്ലവം