Nifty Expiry Thursday (20-06-2024) വ്യാഴാഴ്ചത്തെ നിഫ്റ്റി എക്സ്പയറി

By Editor

Published on:

Nifty-expiry

Bank Nifty Expiry Today-19-06-2024: ഇന്നത്തെ ബാങ്ക് നിഫ്റ്റി അവലോകനം

ബാങ്ക് നിഫ്റ്റി ഇന്ന് ആദ്യത്തെ രണ്ട് മണിക്കൂറിൽ 750 പോയിൻ്റ്സ് മുകളിലേക്കും 650 പോയിൻ്റ്സ് താഴേക്കും പിന്നെ 550 പോയിൻ്റ്സ് മുകളിലേക്കും പോയി. ഇന്നലെ പറഞ്ഞത് പോലെ ആദ്യത്തെ ഒരു മണിക്കൂറിൽ ഉണ്ടാകുന്ന വന്യമായ നീക്കങ്ങൾ ഇന്നും തുടരുന്നതാണ് കണ്ടത്.

ഇൻട്രാ ഡേ volatility വളരെ കൂടുതൽ ആയതിനാൽ ഓരോ ക്യാൻഡിലിൻ്റെയും റേഞ്ച് വളരെ കൂടുതൽ ആയിരുന്നു. റിസ്ക് വളരെ കൂടുന്ന ഇത്തരം ദിവസങ്ങൾ ഓപ്ഷൻ വാങ്ങുന്നവർക്ക് ഒട്ടും അനുയോജ്യമല്ല എന്ന് മുൻപും എഴുതിയിരുന്നു.

Index heavy weight കൾ ആയ പ്രൈവറ്റ് ബാങ്കുകളിൽ ഉണ്ടായ വലിയ ഉയർച്ചയും ഒപ്പം മറ്റ് heavy weigh കൾ ആയ റിലയൻസ്, TCS, Hindustan lever, LT തുടങ്ങിയ ഓഹരികളിൽ ഉണ്ടായ ഇടിവും ഒരു index manipulation ൻ്റെ സാധ്യതകളിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിഫ്റ്റി അതിൻ്റെ ഏറ്റവും മുകളിൽ ഒരാഴ്ചയായി തുടരുന്നത് കണക്കിലെടുക്കുമ്പോൾ വലിയ instituitions തമ്മിലുള്ള വടംവലി ആകാനുള്ള സാധ്യതയും ഉണ്ടാകും.

ഇത്തരത്തിൽ വലിയ മുട്ടനാടുകൾ പരസ്പരം ഇടിക്കുമ്പോൾ ചോര കുടിക്കാൻ ഇറങ്ങിയ കുറുക്കൻ്റെ അവസ്ഥ ഉണ്ടാവാതിരിക്കാൻ ചെറിയ ട്രെഡേഴ്‌സ് ഇങ്ങനെയുള്ള മാർക്കറ്റിൽ നിന്നും ഒഴിവായി നിൽക്കുന്നതാണ് നല്ലത്.

Bank nifty expiry today

Nifty Expiry Thursday-20-06-2024: വ്യാഴാഴ്ചത്തെ നിഫ്റ്റി എക്സ്പയറി

ചില Index heavy weight കളിൽ ഉണ്ടായ വലിയ വാങ്ങലുകളും മറ്റ് heavy weight കളിൽ ഉണ്ടായ വലിയ വില്പന സമ്മർദവും കാരണം വലിയ ഇൻട്രാ ഡേ volatility ആണ് ബുധനാഴ്ച ഉണ്ടായത്.

നിഫ്റ്റി 23450 നും 23650 നും ഇടയിൽ consolidate ചെയ്യുന്നതാണ് ഇന്ന് കണ്ടത്.

കൂടാതെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇന്നലെ ഉണ്ടാക്കിയ breakout gap ഇന്നുതന്നെ പൂർണ്ണമായും കവർ ചെയ്യപ്പെട്ടു എന്നുള്ളതാണ്. മുകളിലേക്കുള്ള ഒരു ട്രെൻഡിനുള്ള സാധ്യതകളെ ഇല്ലാതാകുന്ന ഈ പ്രതിഭാസം വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്.

Nifty Expiry

നാളത്തെ നിഫ്റ്റി മുകളിൽ പറഞ്ഞ റേഞ്ചിനുള്ളിൽ നിൽക്കുകയാണെങ്കിൽ വലിയ നീക്കങ്ങൾക്കുള്ള സാധ്യത കുറവാണ്.

ഇനി അഥവാ 23400 ന് താഴേക്ക് gap down ചെയ്യുകയോ ആദ്യത്തെ മണിക്കൂറിൽ എത്തി അവിടെ തന്നെ consolidate ചെയ്യുകയോ ചെയ്‌താൽ ഒരു മോർണിംഗ് റേഞ്ച് breakdown അല്ലെങ്കിൽ M top breakdown സ്ട്രാറ്റജി ഉപയോഗിക്കാവുന്നതാണ്.

By: ജയരാജ് വാഴക്കാലായിൽ

 

 

Bank Nifty Expiry Wednesday (19-06-2024)

Leave a Comment