Nifty Expiry Thursday (13-06-2024): വ്യാഴാഴ്ചത്തെ നിഫ്റ്റി എക്സ്പയറി

By Editor

Published on:

Nifty Expiry Thursday (13-06-2024)

Today’s Bank Nifty Expiry Analysis: ഇന്നത്തെ ബാങ്ക് നിഫ്റ്റി അവലോകനം.

ഇന്നലെ സൂചിപ്പിച്ച രണ്ടാമത്തെ സാധ്യത പോലെ തന്നെയാണ് ഇന്ന് മാർക്കറ്റ് പെരുമാറിയത്. മാർക്കറ്റ് 50250 ലേക്ക് എത്തുകയും അവിടെ നിന്ന് ഒരു M top formation ഉണ്ടാക്കി റിവേഴ്സ് ചെയ്യുകയും ചെയ്തു.

Nifty Expiry Thursday (13-06-2024)

Nifty Expiry Thursday (13-06-2024)

പക്ഷെ അതിൽ പറഞ്ഞപോലെ ഇൻട്രാ ഡേ volatility വില്ലൻ ആയേക്കുമെന്നുള്ള പ്രതീക്ഷയും അതേപോലെ തന്നെ സംഭവിച്ചതിനാൽ കാര്യമായ movement ഉണ്ടായില്ല. ബാങ്ക് നിഫ്റ്റിയിൽ സാധാരണ ഉണ്ടാകുന്ന movement വെച്ചു നോക്കുമ്പോൾ ഇന്നത്തെ 230 points വളരെ ചെറുതാണ്.

അങ്ങനെ നോക്കുമ്പോൾ jackpot expiry ഉണ്ടാകുമെന്നുള്ള പ്രതീക്ഷ സംഭവിച്ചില്ല.

Nifty Expiry Thursday (13-06-2024): വ്യാഴാഴ്ചത്തെ നിഫ്റ്റി എക്സ്പയറി

നിഫ്റ്റി വെള്ളിയാഴ്ച മുകളിലത്തെ ട്രെൻഡ് ലൈൻ ബ്രേക്ക് ചെയ്തതിനു ശേഷം പിന്നീട് കാര്യമായ movements നടത്തിയിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി inverted hammer pattern ഏറ്റവും മുകളിലായി ഉണ്ടാക്കുന്നു. ഒരു റേഞ്ചിൻ്റെ മുകളിലായി inverted hammer ഉണ്ടാകുന്നത് റിവേഴ്സ് ട്രെൻഡ് ഉണ്ടാകുന്നതിൻ്റെ സൂചനയാണ്.

Inverted hammer ഒരു bullish pattern ആണെങ്കിലും ഒരു ട്രേഡിങ്ങ് റേഞ്ചിന് മുകളിലായി ഉണ്ടാകുമ്പോൾ അത് ഒരു short term down trend നുള്ള സാധ്യതയാണ് കാണിക്കുന്നത്. ഈ പാറ്റേണിൻ്റെ താഴത്തെ ലെവൽ ബ്രേക്ക് ചെയ്യുമ്പോഴാണ് അത് വർക്ക് ചെയ്യുന്നത്. ഇന്നലത്തെ inverted hammerൻ്റെ low ഇന്ന് ബ്രേക്ക് ചെയ്തിട്ടില്ല. നാളെ അത് സംഭവിച്ചു കൂടായ്കയില്ല.

Nifty Expiry Thursday (13-06-2024)

നാളത്തേക്ക് രണ്ട് സാധ്യതകൾ ആണ് നമുക്ക് ചർച്ച ചെയ്യാവുന്നത്.

Nifty Expiry: Gap Down Opening Tomorrow (13-06-2024)

നാളെ നിഫ്റ്റി ഒരു gap down open നടത്തിയാൽ താഴേക്ക് നല്ല ഒരു movementന് സാധ്യതയുണ്ട്. അങ്ങിനെ വന്നാൽ ഒരു morning range breakout strategy ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങിനെയാണ് നടപ്പാക്കേണ്ടത് എന്ന് മുൻപുള്ള ദിവസങ്ങളിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല.

Nifty Expiry: Same Level Opening Tomorrow (13-06-2024)

ഇതിൽ രണ്ട് സാധ്യതകൾ ഉണ്ട്. ആദ്യത്തേത് ഇന്നത്തെ റേഞ്ചിനുള്ളിൽ ഓപ്പൺ ചെയ്തതിനു ശേഷം ആദ്യത്തെ ഒരു മണിക്കൂറിൽ ഇന്നലത്തെ low ബ്രേക്ക് ചെയ്താൽ ഒരു M Top pattern ഉണ്ടാകുന്നുണ്ടോ എന്ന് നോക്കുക. അതിനു ശേഷം അതിൻ്റെ breakout retest ൽ എൻട്രി എടുക്കാവുന്നതാണ്.

രണ്ടാമത്തെത് ഇന്നത്തെ low ബ്രേക്ക് ചെയ്യാതിരുന്നാൽ കാര്യമായ movements ഉണ്ടാകാൻ സാധ്യതയില്ല.

പക്ഷെ നിഫ്റ്റി narrow range 4 (NR 4) എന്ന pattern ൽ ആണ് ഇന്ന് ക്ലോസ് ചെയ്തത് എന്ന വസ്തുത പരിഗണിക്കുമ്പോൾ നാളെ മുകളിൽ പറഞ്ഞ ആദ്യത്തെ രണ്ട് സാധ്യതകളിൽ ഏതെങ്കിലും ഒന്ന് നടക്കാൻ ആണ് കൂടുതൽ ചാൻസ്.

Nifty Expiry: Narrow Range 4

Narrow range 4 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കഴിഞ്ഞ നാലു ദിവസങ്ങളിലെ ഏറ്റവും ചെറിയ റേഞ്ചിലേക്ക് ചുരുങ്ങിയ ദിവസം എന്നാണ്. ടെക്നിക്കൽ അനാലിസിസിൽ ഇത്തരം ചുരുങ്ങൽ വരാനിരിക്കുന്ന ഒരു വലിയ movement ന് മുന്നോടിയായിട്ടാണ് കരുതപ്പെടുന്നത്.

അതിനാൽ നാളെ നിഫ്റ്റിയിൽ ഒരു jackpot expiry ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

By: ജയരാജ് വാഴക്കാലായിൽ

 

 

ബുധനാഴ്ചത്തെ (12-06-2024) ബാങ്ക് നിഫ്റ്റി ജാക്പോട്ട് ആകുമോ?

Leave a Comment