Curd Rice

കേരളത്തെ അപേക്ഷിച്ചു ഒന്നോ രണ്ടോ വിഭവങ്ങളിൽ വേഗം അടുക്കള ജോലി തീർക്കുന്നവരാണ് തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കെ താമസിക്കുന്ന സ്ത്രീകൾ. എന്നാൽ അവർ കൂടുതൽ ഹെൽത്തി ആണ്.

വയറിൻ്റെയും കുടലിൻ്റെയും ആരോഗ്യത്തിന് ഉതകുന്ന നല്ല ഒന്നാംതരം പ്രൊ ബയോട്ടിക് ഫുഡ് ആണ് തൈരുസാദം (Curd Rice).

ചെന്നൈയിൽ കുഞ്ഞുങ്ങളും മുതിർന്നവരും ഒരേ പോലെ ഒരു നേരം തൈര് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുന്നുണ്ട്. അതെ പോലെതന്നെ, കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണത്തിന് സ്കൂളിൽ കൊടുത്തയക്കാൻ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ വിഭവം കൂടിയാണ് തൈരുസാദം. തൈര് ഇഷ്ടമില്ലാത്ത കുട്ടികൾ പോലും ഇത് പൂർണ്ണ ഇഷ്ടത്തോടെ കഴിക്കും എന്ന് ഉറപ്പുണ്ട്.

അമ്മമാർക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് തൈരുസാദം (Curd Rice). ജോലിയും കുറവ്, കുട്ടികളുടെ ആരോഗ്യത്തിലും സമാധാനം…

നിങ്ങൾ ഈ തൈരുസാദം (Curd Rice) ഉണ്ടാക്കി നോക്കിക്കേ! ഇഷ്ടമാകാതിരിക്കില്ല!!!!

Curd Rice

Curd Rice  തൈരുസാദം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ

  • തൈര് -ഒരു പാക്കറ്റ്
  • പൊന്നി അരി – ഒരു കപ്പ്
  • നെയ്യ് – ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് – 2 എണ്ണം (നെടുകെ കീറിയത് )
  • ഉണക്കമുളക് – 2 എണ്ണം
  • കായം – അര ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് – 2 ടീ സ്പൂൺ
  • കടുക് – അര ടീസ്പൂൺ
  • കശുവണ്ടി -അര കപ്പ് (വേണമെങ്കിൽ )
  • കറിവേപ്പില (1-2 തണ്ട്)
  • മല്ലിയില (കുറച്ച്)
  • ഉപ്പ് – ആവശ്യത്തിന്

തൈരുസാദം തയ്യാറാക്കുന്ന വിധം

പൊന്നി അരി ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക. കുതിർത്ത അരി രണ്ടര കപ്പ് വെള്ളമൊഴിച്ച് നന്നായി കുഴയുന്നതുവരെ വേവിക്കുക. അതിലേയ്ക്ക് തൈര് ഒഴിച്ച് തവി കൊണ്ട് നന്നായി കുഴയ്ക്കുക.

ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. ചൂടായി കഴിയുമ്പോൾ കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക് പൊട്ടിച്ചത്, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് കായം കൂടി ഇതിലേയ്ക്ക് ഇട്ട് ഇളക്കി എടുക്കുക.

തൈര് ചേർത്തിളക്കിയ ചോറിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയ ശേഷം കടുക് വറുത്തത് ചേർക്കുക. മല്ലിയില, കറിവേപ്പില ഇവ വിതറി അടച്ചു വയ്ക്കുക. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം തൈരുസാദം കഴിക്കാം.

  • തൈരിനു പുളി കൂടിയാൽ പകരം അര പാക്കറ്റ് പാൽ, ഒരു പാക്കറ്റ് തൈര് എന്ന രീതിയിലും ചേർക്കാം. പാൽ ചേർത്ത ചോറ് ചൂടാറിയ ശേഷമേ തൈര് ചേർക്കാവൂ.
  • കടുക് പൊട്ടിക്കുമ്പോൾ (വറക്കുമ്പോൾ) കശുവാണ്ടി ഇഷ്ടമെങ്കിൽ ഉഴുന്ന് പരിപ്പിനൊപ്പം ചേർക്കാം. അതേപോലെ കാരറ്റ്, മാതളനാരങ്ങ അല്ലികൾ എന്നിവയും ചേർക്കുന്നവരുമുണ്ട്.

Curd Rice Benefits തൈരുസാദത്തിൻ്റെ ഗുണങ്ങൾ

ദഹനക്കേട്, ഗ്യാസ്ട്രിബിൾ പ്രോബ്ലെംസ്, ലൂസ് മോഷൻ കഴിഞ്ഞയുടനെ ഒക്കെ കഴിക്കാവുന്ന, വയറിനെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത, ചൂടിൽ ശരീരത്തെ തണുപ്പിക്കുന്ന ഒന്നാംതരം ഭക്ഷണമാണ് Curd Rice.

  • curd rice നു ഒപ്പം ഏത് തരം മെഴുക്കുപുരട്ടിയും അച്ചാറും വറ്റലുകളും സൈഡ് ആയി ഉപയോഗിക്കാം

മക്കളുടെ ലഞ്ച് ബോക്സിൽ ആഴ്ചയിൽ രണ്ടു ദിവസം ഉറപ്പായും കൊടുത്തയച്ചാൽ അവർ ഏറ്റവും ഇഷ്ടപ്പെടുന്ന വിഭവമാണ് തൈരുസാദം (Curd Rice).

  • Curd Rice നു ഒപ്പം നോൺ വെജ് ഒഴിവാക്കുന്നത് നന്നായിരിക്കും.

 

കടപ്പാട് : സോഷ്യൽ മീഡിയ

 

പൂച്ച പുഴുങ്ങിയത് (കുമ്പിളപ്പം) ഉണ്ടാക്കാം

പൊറോട്ട തോറ്റു പോകും ടേസ്റ്റിൽ ഒരു വെറൈറ്റി പലഹാരം

അമ്മൂമ്മയുടെ 27 പാചക രഹസ്യങ്ങള്‍

By Editor

Leave a Reply

error: Content is protected !!