My LPG Leakage: എല്ലാ LPG ഉപഭോക്താക്കളും ഈ വാർത്ത ശ്രദ്ധയോടെ വായിക്കണം
My LPG Leakage (ഈ വാർത്തഒരു വ്യക്തിയുടെ സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്…)
കഴിഞ്ഞ ഞായറാഴ്ച എനിക്ക് പ്രയോജനപ്രദമായ ഒരു വിവരം ലഭിച്ചു. എൻ്റെ LPG ഗ്യാസ് തീർന്നുപോയതിനാൽ സിലിണ്ടർ മാറ്റേണ്ടിവന്നു. ഒഴിഞ്ഞ സിലിണ്ടർ നീക്കംചെയ്ത് പുതിയ നിറച്ച സിലിണ്ടർ ഞാൻ ഘടിപ്പിച്ചു.
നോബ് ഓൺ ചെയ്തപ്പോൾ തന്നെ LPG ഗ്യാസ് ചോരുന്ന മണം അനുഭവപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ ഞാൻ നോബ് ഉടൻതന്നെ ഓഫ് ചെയ്തു. ഉടനെതന്നെ എൻ്റെ ഗ്യാസ് ലോക്കൽ ഗ്യാസ്ഏജൻസിയെ വിവരമറിയിക്കാൻ ഫോണിൽ വിളിച്ചു. പക്ഷെ ഞായറാഴ്‌ചയായതിനാൽ ഏജൻസി പ്രവർത്തിക്കുന്നില്ല. ഇനി നാളെ മാത്രമേ ഞങ്ങൾക്ക് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ, ക്ഷമിക്കണം എന്നായിരുന്നു മറുപടി.
ഞാൻ നിരാശയോടെ ഇരുന്നു, പെട്ടെന്ന് എനിക്ക് ഗൂഗിളിൽ തിരയണം എന്ന് തോന്നി, ഒരുപക്ഷേ എന്തെങ്കിലും എമർജൻസി നമ്പർ കണ്ടെത്തിയേക്കാം.
My LPG Lekage: ഗൂഗിൾ ഒരു നമ്പർ കാണിച്ചു 1906 – വാതക ചോർച്ച ഉണ്ടായാൽ.
ആ നമ്പറിൽ വിളിച്ചപ്പോൾ ട്രൂ കോളറിൽ ഗ്യാസ് ലീക്കേജ് എമർജൻസി പ്രത്യക്ഷപ്പെട്ടു. ഒരു സ്ത്രീ ഫോൺ എടുത്തു, ഞാൻ അവളോട് എൻ്റെ പ്രശ്നം പറഞ്ഞു, 1 മണിക്കൂറിനുള്ളിൽ സർവീസ് ടെക്നിഷ്യൻ നിങ്ങളുടെ വിലാസത്തിൽ എത്തുമെന്ന് അവൾ മറുപടി നൽകി. ഗ്യാസ് പൈപ്പ് പൊട്ടിയതാണെങ്കിൽ, പുതിയ പൈപ്പിൻ്റെ ചാർജ് നിങ്ങൾ നൽകേണ്ടിവരും, അല്ലാത്തപക്ഷം നിങ്ങൾ ഒന്നും നൽകേണ്ടതില്ല.
അരമണിക്കൂറിനുള്ളിൽ ഒരാൾ വാതിലിൽ മുട്ടിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു ആ ടെക്നിഷ്യൻ പരിശോധിച്ച് ഒരു മിനിറ്റിനുള്ളിൽ സിലിണ്ടറിനുള്ളിലെ വാഷർ മാറ്റി ഗ്യാസ് ഓണാക്കി. ഞാൻ കുറച്ച് പണം കൊടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ വിനയപൂർവ്വം വാങ്ങാൻ വിസമ്മതിച്ചു. ഇതിനു വേണ്ട പ്രതിഫലം എനിക്ക് കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് അയാൾ പറഞ്ഞു.
അരമണിക്കൂറിനുള്ളിൽ കോൾ സ്വീകരിച്ച സ്ത്രീ വിളിച്ചു ചോദിച്ചു, എൻ്റെ പ്രശ്നം പരിഹരിച്ചോ ഇല്ലയോ?
ഞാൻ ഗൂഗിളിൽ വീണ്ടും വസ്‌തുതകൾ പരിശോധിച്ചപ്പോൾ ഈ സൗകര്യം വെബ്സൈറ്റിൽ 24×7 ലഭ്യമാണെന്ന് കണ്ടു: services.india.gov.in
ഇത് എല്ലാ ഗ്യാസ് കമ്പനികളുടെ / പരാതികളുമായും ബന്ധപ്പെട്ടിരിക്കുന്നു.
കൂടുതൽ കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് അറിയാൻ