Modi’s Super 3.0: നരേന്ദ്രഭാരതത്തിൻ്റെ തേരാളികൾ

By Editor

Published on:

Modi's Super 3

ഉറപ്പുള്ള മന്ത്രിസഭയും ഉറച്ച തീരുമാനങ്ങളും

ഒരുപാട് വെല്ലുവിളികളും അധിക്ഷേപങ്ങളും ചതിക്കുഴികളും അതിജീവിച്ചു കൊണ്ട് മൂന്നാം നരേന്ദ്ര മോദി സർക്കാർ (Modi’s Super 3.0) ചുമതലയേറ്റു. ഇത് രാജ്യസ്നേഹികളുടെ അഭിമാനനിമിഷം. അഭ്യൂഹങ്ങളും അന്തിചർച്ചകളും അരങ്ങു വാണപ്പോഴും ആരൊക്കെ ആണ് കേന്ദ്രമന്ത്രിമാർ എന്നുള്ളത് സത്യപ്രതിജ്ഞക്ക് തൊട്ട് മുൻപ് വരെ രഹസ്യമായി തന്നെ സൂക്ഷിച്ചു എന്നുള്ളത് ഉറപ്പുള്ള ഒരു മന്ത്രിസഭയുടെ ലക്ഷണമാണ്.

ആർക്കും വഴങ്ങാതെ പുതിയ മോദി മന്ത്രിസഭ

52 മന്ത്രിമാർ ഉണ്ടായിരുന്ന കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് ഇത്തവണ അത് 72 മന്ത്രിമാർ എന്ന സംഖ്യയിലേക്ക് ഉയർന്നിരിക്കുന്നു . NDA മുന്നണി സർക്കാർ എന്ന് പറയാമെങ്കിലും ഇത് പൂർണമായും ഒരു ബിജെപി സർക്കാർ തന്നെയാണ് എന്ന് നിസംശ്ശയം പറയാം കാരണം 72 കേന്ദ്രമന്ത്രിമാരിൽ 62 പേരും ബിജെപിയിൽ നിന്നാണ്.

മൂന്നാം വട്ടവും അമിത് ഷായും രാജ്‌നാഥ് സിങ്ങും

നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കിങ്‌മേക്കറാകും എന്ന് കരുതിയവർക്കുള്ള ചുട്ട മറുപടി കൂടി ആയി മാറി ഈ തീരുമാനം. പഴയ മന്ത്രിസഭയിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ തന്നെ ആണ് ഇക്കുറിയും വകുപ്പുകൾ നിശ്ചയിച്ചിരിക്കുന്നത് . സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതും എല്ലാ കേന്ദ്രമന്ത്രിമാരും അവരവരുടെ ജോലിയിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നുള്ളതും ഈ മന്ത്രിസഭക്ക് മാത്രം കഴിയുന്ന ഒന്നാണ്.

ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പു വെച്ചത് , ഇലക്ഷന് മുന്നോടിയായി നിർത്തി വെക്കേണ്ടിവന്ന കർഷകരുടെ ആനുകൂല്യം നൽകാനുള്ള തീരുമാനത്തിൽ ആണ്. ഇതോടു കൂടി ഏകദേശം 9 .3 കോടി കർഷകരാണ് ഗുണഭോക്താക്കൾ ആകുന്നത്.

Modi’s Super 3.0

Modi's Super 3

നരേന്ദ്രഭരതത്തിൻ്റെ തേരാളികളും അവരുടെ വകുപ്പുകളും ഇവയൊക്കെയാണ്

1. ശ്രീ രാജ്‌നാഥ് സിംഗ് : പ്രതിരോധ മന്ത്രാലയം (Minister of Defense)

2. ശ്രീ അമിത് ഷാ : ആഭ്യന്തര മന്ത്രാലയം , സഹകരണ മന്ത്രി (Minister of Home Affairs; and Minister of Cooperation)

3. ശ്രീ നിതിൻ ജയറാം ഗഡ്കരി : റോഡ് ഗതാഗത ഹൈവേ മന്ത്രി (Minister of Road Transport and Highways)

4. ശ്രീ ജഗത് പ്രകാശ് നദ്ദ : ആരോഗ്യ കുടുംബക്ഷേമ മന്ത്രി (Minister of Health and Family Welfare; and Minister of Chemicals and Fertilizers.)

5. ശ്രീ ശിവരാജ് സിംഗ് ചൗഹാൻ : കൃഷി, കർഷക ക്ഷേമ മന്ത്രി , ഗ്രാമവികസന മന്ത്രി (Minister of Agriculture and Farmers Welfare; and Minister of Rural Development.)

6. ശ്രീമതി നിർമല സീതാരാമൻ : ധനമന്ത്രി , കോർപ്പറേറ്റ് കാര്യ മന്ത്രി (Minister of Finance; and Minister of Corporate Affairs )

7. Dr സുബ്രഹ്മണ്യം ജയശങ്കർ : വിദേശകാര്യ മന്ത്രി (Minister of External Affairs)

8. ശ്രീ മനോഹർ ലാൽ : ഭവന, നഗരകാര്യ മന്ത്രി, വൈദ്യുതി മന്ത്രി (Minister of Housing and Urban Affairs; and Minister of Power)

9. ശ്രീ എച്ച് ഡി കുമാരസ്വാമി : ഘനവ്യവസായ മന്ത്രി, സ്റ്റീൽ (Minister of Heavy Industries; and Minister of Steel)

10. ശ്രീ പിയൂഷ് ഗോയൽ : വാണിജ്യ വ്യവസായ മന്ത്രി (Minister of Commerce and Industry)

11. ശ്രീ ധർമ്മേന്ദ്ര പ്രധാൻ : വിദ്യാഭ്യാസ മന്ത്രി (Minister of Education)

12. ശ്രീ ജിതൻ റാം മാഞ്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രി (Minister of Micro, Small and Medium Enterprises)

13. ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് : പഞ്ചായത്തീരാജ് , ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി (Minister of Panchayati Raj; and Minister of Fisheries, Animal Husbandry and Dairying)

14. ശ്രീ സർബാനന്ദ സോനോവാൾ : തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി (Minister of Ports, Shipping and Waterways)

15. Dr വിരേന്ദ്ര കുമാർ : സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി (Minister of Social Justice and Empowerment)

16. ശ്രീ കിഞ്ചർപു രാംമോഹൻ നായിഡു : വ്യോമയാന മന്ത്രി

17. ശ്രീ. പ്രഹ്ലാദ് ജോഷി : ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി, ന്യൂ ആൻ്റ്  റിന്യൂവബിൾ എനർജി മന്ത്രി (Minister of Consumer Affairs, Food and Public Distribution; and Minister of New and Renewable Energy)

18. ശ്രീ ജുവൽ ഓരം : ആദിവാസികാര്യ മന്ത്രി (Minister of Tribal Affairs)

19. ശ്രീ ഗിരിരാജ് സിംഗ് : ടെക്സ്റ്റൈൽസ് മന്ത്രി (Minister of Textiles)

20. ശ്രീ അശ്വിനി വൈഷ്ണവ് : റെയിൽവേ, വിവരങ്ങളും പ്രക്ഷേപണവും, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി (Minister of Railways; Minister of Information and Broadcasting; and Minister of Electronics and Information Technology)

21. ശ്രീ ജ്യോതിരാദിത്യ സിന്ധ്യ : വാർത്താവിനിമയ മന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രി (Minister of Communications; and Minister of Development of North Eastern Region)

22. ശ്രീ ഭൂപേന്ദർ യാദവ് : പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി (Minister of Environment, Forest and Climate Change)

23. ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് : സാംസ്കാരിക ടൂറിസം മന്ത്രി (Minister of Culture; and Minister of Tourism)

24. ശ്രീമതി അന്നപൂർണ ദേവി : വനിതാ ശിശു വികസന മന്ത്രി (Minister of Women and Child Development)

25. ശ്രീ കിരൺ റിജിജു : പാർലമെൻ്ററികാര്യ മന്ത്രി , ന്യൂനപക്ഷകാര്യ മന്ത്രി (Minister of Parliamentary Affairs; and
Minister of Minority Affairs.)

26. ശ്രീ ഹർദീപ് സിംഗ് പുരി : പെട്രോളിയം പ്രകൃതി വാതക മന്ത്രി (Minister of Petroleum and Natural Gas)

27. Dr മനസുഖ് മാണ്ഡവ്യ : തൊഴിൽ മന്ത്രി, യുവജനകാര്യ കായിക മന്ത്രി

28. ശ്രീ ജി. കിഷൻ റെഡ്ഡി : കൽക്കരി , ഖനികൾ വകുപ്പ് മന്ത്രി (Minister of Coal; and Minister of Mines)

29. ശ്രീ ചിരാഗ് പാസ്വാൻ : ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി (Minister of Food Processing Industries)

30. ശ്രീ സി ആർ പാട്ടീൽ : ജലശക്തി മന്ത്രി (Minister of Jal Shakti)

കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ ചില ജനോപകാര പദ്ധതികളുടെ ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു.

  • 7 പുതിയ IITs, IIMs
  • മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള സീറ്റ്‌ 52000 ആയിരുന്നത് 92000 ആയിഉയർത്തി
  • 15 AIIMS
  • 35 പുതിയ വിമാനത്താവളങ്ങൾ
  • 1.8 ലക്ഷം km റോഡ്
  • പുതിയ വിദ്യാഭ്യാസ നയം
  • മോട്ടോർ വാഹന നിയമം
  • കോർപ്പറേറ്റ് നികുതി കുറച്ചു
  • വരുമാന നികുതി കുറച്ചു
  • 3 കോടി സൗജന്യ വീടുകൾ (PMAY)
  • 9 കോടി ശൗചാലയങ്ങൾ
  • പ്രധാനമന്ത്രി കിസാൻ യോജന
  • ജൻ ഔഷധി
  • പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന (2 ലക്ഷം വരെ ഇൻഷുറൻസ്)
  • പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന
  • അടൽ പെൻഷൻ യോജന
  • രാഷ്ട്രീയ സ്വസ്തിയ ഭീമ യോജന
  • SVAMITVA
  • പ്രധാനമന്ത്രി ജൻ ധൻ യോജന
  • ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്
  • പ്രധാനമന്ത്രി മുദ്ര യോജന
  • ലോകത്ത് സ്റ്റീൽ നിർമ്മിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത്
  • സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത്
  • മൊബൈൽ ഫോൺ നിർമ്മിക്കുന്നതിൽ രണ്ടാമത്
  • കൂടുതൽ മോട്ടോർ വാഹനങ്ങൾ വിറ്റഴിക്കുന്ന രാജ്യങ്ങളിൽ നാലാമത്
  • മുൻ സർക്കാർ ഭരണത്തിൽ ഉണ്ടായിരുന്ന 2 ലക്ഷം കോടി ഇന്ധന ബാധ്യത തീർത്തു.
  • ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന പദ്ധതി (ആയുഷ്മാൻ ഭാരത്)
  • ആരോഗ്യ മേഖലയിൽ നിക്ഷേപം ആയിരുന്നത് 30702 കോടി 65000 കോടി ആയി ഉയർത്തി
  • മെഡിക്കൽ ആശുപത്രികൾ &കോളേജുകൾ 385 ആയിരുന്നത് 532
  • 3 കാർഷിക നിയമങ്ങൾ
  • അടൽ ടണൽ ( ലോകത്തിലെ ഏറ്റവും വലിയ ഹൈവേ ടണൽ)
  • ISRO ഫണ്ട്‌ 150% വർധിപ്പിച്ചു
  • FCRA നിയമം (20, 000 വ്യാജ NGO പൂട്ടിച്ചു)
  • വന സംരക്ഷണം ഉയർന്ന നിലയിൽ
  • അതിർത്തി സൗകര്യങ്ങൾ വർധിപ്പിച്ചു (റോഡ്, പാലം, ടണൽ)
  • AK203 തോക്കുകൾ ഇന്ത്യയിൽ നിർമാണം ആരംഭിച്ചു (INSAS ന് പകരം)
  • തീവ്രവാദ പ്രവർത്തങ്ങൾ കുറഞ്ഞു.
  • പൗരത്വ നിയമം
  • മുതാലാഖ് നിർത്തലാക്കി
  • കശ്മീരിന്റെ പ്രേത്യേക അധികാരം റദ്ധാക്കി
  • RERA ആക്ട്
  • സ്ഥിരതയുള്ള സർക്കാർ
  • രാമക്ഷേത്രം

ഇനി സ്ത്രീകൾക്കു വേണ്ടിയുള്ള പദ്ധതികൾ വേറെ

  • ഒരു രൂപയ്ക്ക് സാനിറ്ററി പാഡ്
  • ഗർഭിണികൾക്ക് ധനസഹായം
  • പ്രസവ അവധി ഉയർത്തി
  • പെൺ മക്കൾക്കായി സുകന്യ സമൃദ്ധി
  • മുതാലാഖ് നിരോധനം
  • ജൻധൻ യോജന വഴി വീട്ടമ്മമാർക്ക് ധനസഹായം
  • ഉജ്ജ്വൽ യോജന വഴി സൗജന്യ ഗ്യാസ് കണക്ഷൻ
  • തൊഴിലുറപ്പ് വേതനം ഇരട്ടിയോളമാക്കി വർധിപ്പിച്ചു.

ഇതിൽ കൂടുതൽ ചെയ്ത് കഴിഞ്ഞു. കുറച്ചു കാര്യങ്ങൾ തിരഞ്ഞെടുത്തു പറഞ്ഞു എന്ന് മാത്രം..

 

 

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ കവറേജ്?

Leave a Comment