Sensex Expiry Analysis (21-06-2024): ഇന്നത്തെ സെൻസെക്സ് എക്സ്പയറി അവലോകനം.
Trishanku Market: ത്രിശങ്കു മാർക്കറ്റ്
ഇപ്പോഴത്തെ മാർക്കറ്റിൻ്റെ അവസ്ഥയെ വിവരിക്കാൻ ഇതിൽ പരം നല്ല ഒരു വാക്ക് കിട്ടാനില്ല എന്ന് തോന്നുന്നു. സ്വർഗ്ഗത്തിലേക്ക് ഉയരാൻ ദേവകളും ഭൂമിയിലേക്ക് താഴാൻ വിശ്വാമിത്രനും സമ്മതിക്കാതെ വന്നതോടെ ഇവക്ക് രണ്ടിനും ഇടയിൽ കുടുങ്ങിയ ഒരു രാജാവിൻ്റെ കഥ പോലെയായി ഇപ്പോൾ നമ്മുടെ സ്റ്റോക്ക് മാർക്കറ്റ് സൂചികകളുടെയും.
ഒരു ട്രെൻഡായി ഉയരാൻ കരടികളും ഒരു പുൾബാക്കിന് സമ്മതിക്കാതെ കാളകളും തമ്മിൽ പൊരുതുമ്പോൾ പാവം സാധാരണ റീട്ടെയിൽ ട്രെഡേഴ്‌സ് ഇതിന് നടുവിൽ തലകീഴായി ത്രിശങ്കുവിൻ്റെ അവസ്ഥയിൽ തൂങ്ങി കിടക്കുന്നു.
ട്രെൻഡ് ലൈനും all time high യും ജൂൺ 7ന് ബ്രേക്ക് ചെയ്തതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ച മാർക്കറ്റ് തലകീഴായി മറിയുന്നതാണ് നമ്മൾ കണ്ടത്.
നല്ല ട്രേഡർമാർ ഇത്തരം സമയങ്ങളിൽ വിട്ടു നിൽക്കുകയാണ് ചെയ്യുക.
ഇന്നലത്തെ അവലോകനത്തിൽ 77360 ന് താഴെയോ 77640 ന് മുകളിലോ MW patterns ഉണ്ടാകാത്തതിനാൽ ഇന്ന് ട്രേഡ് ഒന്നും ഇല്ലാത്ത ദിവസം ആയിരുന്നു. ഇൻ ഭ്രാ ഡേ volatility അതിൻ്റെ വിശ്വരൂപം കാണിച്ച് ആടിത്തിമിർക്കുകയാണ്.
ഇനി അധിക കാലം ഈ രീതിയിൽ തുടരാൻ മാർക്കറ്റിന് കഴിയുമെന്ന് തോന്നുന്നില്ല. കുറച്ചു ദിവസം കൂടി ഇങ്ങനെ തുടർന്നതിനു ശേഷം മാർക്കറ്റ് ഏതെങ്കിലും ഒരു വഴിയിൽ നീങ്ങാൻ ആരംഭിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക മാത്രമേ വഴിയുള്ളു.
Mid Cap Index: Midcap Expiry Monday 24-06-2024
Midcap nifty 12150 ലെ റെസിസ്റ്റൻസ് ബ്രേക്ക് ചെയ്ത് ഇപ്പോൾ തിരികെ breakout point retest ചെയ്ത് നിൽക്കുകയാണ്. തിങ്കളാഴ്ച 12200 ന് മുകളിലേക്ക് gap up ചെയ്യുകയോ അല്ലെങ്കിൽ ആദ്യത്തെ അര മണിക്കൂറിൽ എത്തുകയോ ചെയ്ത ശേഷം അവിടെ അതിജീവിച്ചു നിൽക്കുകയും ചെയ്‌താൽ നമ്മുടെ സാധാരണ സ്ട്രാറ്റെജി ആയ മോർണിംഗ് റേഞ്ച് ബ്രേക്ക്ഔട്ട് അല്ലെങ്കിൽ W bottom ബ്രേക്ക്ഔട്ട് ഉപയോഗിക്കാം. അല്ലാത്ത പക്ഷം ഇതിൽ ട്രേഡുകൾ എടുക്കുന്നത് നന്നായിരിക്കുകയില്ല.
Bankex Expiry Monday 24-06-2024
Midcap പോലെ തന്നെ bankex ഉം 58230 എന്ന റെസിസ്റ്റൻസ് ബ്രേക്ക് ചെയ്തതിനു ശേഷം തിരികെ ആ പോയിൻ്റ് റീടെസ്റ്റ് ചെയ്ത് നിൽക്കുകയാണ്.
തിങ്കളാഴ്ച 58750 ന് മുകളിൽ ഒരു മോർണിംഗ് റേഞ്ച് ബ്രേക്ക്ഔട്ട് അല്ലെങ്കിൽ W bottom pattern ഉണ്ടാവുകയോ ചെയ്‌താൽ നമ്മുടെ സാധാരണ ട്രേഡ് എടുക്കാവുന്നതാണ്.
അഥവാ bankex 58230 ന് താഴെയായി ഒരു മോർണിംഗ് റേഞ്ച് breakdown അല്ലെങ്കിൽ M top ഉണ്ടായാൽ താഴേക്ക് ട്രേഡ് ചെയ്യാവുന്നതാണ്.
By ജയരാജ് വാഴക്കാലായിൽ