Best Kerala Tourist Place പ്രേമിച്ച പെൺകുട്ടിയെ കാണാൻ ദുൽഖർ സൽമാൻ ബുള്ളറ്റിൽ എത്തിയ സുന്ദരമായ സ്ഥലം

By Editor

Published on:

Best Kerala Tourist Place

Youtuber / Traveller ജൂബിൻ കുറ്റിയാനിയുടെ വാക്കുകളിലൂടെ…

പ്രേമിച്ച പെൺകുട്ടിയെ കാണാൻ ദുൽഖർ സൽമാൻ ബുള്ളറ്റിന് നാഗാലാൻ്റിലേക്കൊരു യാത്ര പോയി.. എന്നാൽ എത്തിചേർന്നതോ ഈ സുന്ദരമായ സ്ഥലത്തും.. നീലാകാശം പച്ചക്കടൽ ചുമന്ന ഭൂമി എന്ന സൂപ്പർഹിറ്റ് സിനിമയിലെ അവസാന രംഗങ്ങൾ ചിത്രീകരിച്ച ഇലവീഴാപൂഞ്ചിറയാണ് ഇത്.

Best Kerala Tourist Place ഇലവീഴാപൂഞ്ചിറ

മല മുകളിലെ പൂഞ്ചിറ റിസോട്ട് അഥവ പത്തു പൈസാ ബംഗ്ലാവ് (പഴയ പത്തു പൈസയുടെ ആകൃതിയിൽ ഇരിക്കുന്ന കെട്ടിടം ആയതിനാൽ ഇവിടുത്തെ നാട്ടുകാർ ഈ ബംഗ്ലാവിനെ വിളിക്കുന്നത് പത്തു പൈസ ബംഗ്ലാവ് എന്നാണ്) ഇപ്പോ DTPC കോട്ടേജാണ്.
കലാ സംവിധായകൻെറ മിനുക്കു പണിയിൽ ഈ കോട്ടേജ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ നായികയുടെ നാഗാലാൻഡിലെ വീടാക്കി…

DTPC കോട്ടേജും പരിസരവും ശരിക്കും നാഗാലാൻ്റിലെ ഒരു വീടു പോലെയാണ് സെറ്റിട്ടത്. ഈ സിനിമയുടെ അവസാന ഭാഗങ്ങൾ ചിത്രീകരിച്ചത് ഇലവീഴാപൂഞ്ചിറയിൽ ആയിരുന്നു… ഈ അടുത്ത കാലത്ത് ഇറങ്ങിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ ഷൂട്ട് ചെയ്തും ഇവിടെ തന്നെയാണ്.

Best Kerala Tourist Place

ഇലവീഴാപൂഞ്ചിറ എന്ന പേരു ലഭിച്ചത് ചുറ്റും മരങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ചിറ ഉണ്ടായിരുന്നതിലാനാലാണ് എന്ന് പറയപ്പെടുന്നു … സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യോദയവും അസ്തമയവും കാണാൻ പറ്റിയ കേരളത്തിലെ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് ഇലവീഴാപൂഞ്ചിറ…

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും കാഞ്ഞാർ-കൂവപ്പള്ളി-ചക്കിക്കാവ് വഴി 19 കിലോമീറ്റർ യാത്ര ചെയ്താൽ ഇലവീഴാപൂഞ്ചിറയിൽ എത്താം.

സാഹസികത ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഏതു വാഹനത്തിനും ഇവിടെ കയറാം… പക്ഷേ ഈ വഴി മോശമാണ്… എങ്കിലും കുത്തനെയുള്ള കയറ്റവും, കൊടുംവളവും, മുകളിൽ നിന്നും തണുത്ത കാറ്റും കൊണ്ട് അടിപൊളി ഒരു ട്രിപ്പ് നടത്താൻ സൂപ്പർ സ്ഥലമാണ്…. തോണിപ്പാറ, മാന്‍കുന്ന്, കുടയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് മനോഹരമായ ഇലവീഴാപ്പൂഞ്ചിറയ്ക്ക് ചുറ്റുമുള്ളത്.

കൂടാതെ കോട്ടയം ജില്ലയിലെ മേലുകാവിന് അടുത്തുള്ള കാഞ്ഞിരം കവലയില്‍ (ഈരാറ്റുപേട്ട-മുട്ടം-തൊടുപുഴ റോഡ്) നിന്നും പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇലവീഴാപൂഞ്ചിറയിലെത്താം… (ഇതാണ് പോകുവാൻ ഏറ്റവും നല്ല വഴി…. നല്ല ടാർ റോഡാണ്)

ഇലവീഴാപൂഞ്ചിറയിൽ ഒരു (ഗുഹ) മുനിയറയുണ്ട്… പുറമെ നിന്നും മുനിയറ ഗുഹാമുഖം ചെറുതായി തോന്നുമെങ്കിലും ഉള്ളിൽ വറ്റാത്ത ഒരു നീരുറവയും, 20 മീറ്റർ നീളവും, ഒരാൾ പൊക്കമുള്ള ഈ ഗുഹയിൽ പട്ടാപ്പകൽ വരെ കൂരാക്കൂരിരുട്ടാണ്… കൂടാതെ പൂഞ്ചിറയിൽ ഒരു ക്ഷേത്രവും ഉണ്ട്. ചിറ ചുറ്റുമതിലൊക്കെ കെട്ടി കൂടുതൽ സുന്ദരിയായിരിക്കുന്നു. ഇതിനു സമീപം ഒരു ചെക്ക്ഡാമും ഉണ്ട്…

Best Kerala Tourist Place

നല്ല തണുത്ത കാറ്റുകൊണ്ട് മലമുകളിലുള്ള പോലീസ് വയർലെസ് സ്റ്റേഷനിലേക്ക് നടന്നു… ഇങ്ങോട്ട് വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. പോലീസ് വയർലെസ് സ്റ്റേഷനു സമീപം നിന്നാൽ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലെ വിദൂര കാഴ്ചകൾ കാണാൻ സാധിക്കും…. സൂര്യാസ്തമനം കാണുവാൻ ഏറ്റവും നല്ല സ്ഥലമാണ് ഇവിടം.

ഇലവീഴാപൂഞ്ചിറ സന്ദർശിക്കുവാൻ ഏറ്റവും നല്ല സമയം ഡിസംബർ മുതൽ മാർച്ച് വരെയാണ്… എങ്കിലും എല്ലായ്പ്പോഴും ഇവിടം സൂപ്പർ ആണ്. ഇവിടെ ഏറ്റവും ഭംഗി മഴക്കാലത്താണ് പക്ഷേ ശക്തമായ ഇടിമിന്നൽ അപകടമുണ്ടാക്കും. ഏറ്റവും അടുത്തുള്ള പട്ടണം തൊടുപുഴയാണ്…

പ്രകൃതിയോടു ഏറെ ഇഴുകി ചേര്‍ന്നു നില്‍ക്കുന്ന ഇലവീഴാപൂഞ്ചിറ അതിമനോഹരമാണ്. ഇവിടെ വരുന്ന ഏതൊരാളും തിരിച്ചു പോകുമ്പോൾ ഇനിയും വരണം എന്ന് മനസ്സിൽ പറയും… (ഞാനും പറഞ്ഞു) അത്രക്ക് സുന്ദരിയാണ് ഇലവീഴാപൂഞ്ചിറ.

എല്ലാവരേയും ഒത്തിരി സ്നേഹത്തോടെ ഇലവീഴാപൂഞ്ചിറയിലേക്ക് സ്വാഗതം ചെയ്യുന്നു.

കടപ്പാട് :  ജൂബിൻ കുറ്റിയാനി

 

സുജിത് ഭക്തൻ യൂട്യൂബിലേക്ക് വന്ന വഴി നിങ്ങൾക്കറിയേണ്ടേ?

49 പൈസയക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ്

Leave a Comment