കേരളത്തിലെ ഒരു ക്ലാസിക് മധുര വിഭവമായ കറുത്ത ഹൽവ നമുക്ക് തയ്യാറാക്കാം.
കേരള സ്റ്റൈൽ കറുത്ത ഹൽവ
ചേരുവകൾ
- അരിപൊടി -1 കപ്പ്
- കറുത്ത ശർക്കര -600 gm
- തേങ്ങാപാൽ – 5 കപ്പ്
- ഏലക്കാപ്പൊടി -1 tbsp
- അണ്ടിപ്പരിപ്പ് – ഒരു കൈപ്പിടിയിൽ.
- നെയ്യ് – 4 tbsp
Kerala Halwa Recipe – കറുത്ത ഹൽവ തയ്യാറാക്കുന്ന വിധം
ഒരു അടികട്ടിയുള്ള പാത്രത്തിലേക്ക് അരിപൊടി, തേങ്ങാപാൽ, ശർക്കര പാനി ഇവ ഒഴിച്ച് കൊടുത്തു ഇളക്കുക.
ചെറിയ തീയിൽ കൈ എടുക്കാതെ / നിർത്താതെ ഇളക്കുക.
കുറുകി വരുമ്പോൾ ഏലക്ക പൊടിയും , നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇടവിട്ട് ഇടവിട്ട് നെയ്യ് കുറച്ചു കുറച്ചു ഒഴിച്ച് കൈ എടുക്കാതെ ഇളക്കുക.
ഒരു 45-50 മിനിറ്റിനു ശേഷം, നന്നായി കുറുകിക്കഴിയുമ്പോൾ, പാത്രത്തിൽ നിന്നും വിട്ടു വരുന്ന ഒരു പരുവം ആകുമ്പോൾ, തീ കെടുത്തുക.
ഇനി ചൂടോടുകൂടി വേറൊരു പരന്ന പാത്രത്തിലേക്ക് മാറ്റി കുറഞ്ഞത് 4-5 മണിക്കൂർ എങ്കിലും തണുക്കാൻ വയ്ക്കുക. ഒരു ദിവസം വയ്ക്കുന്നത് നല്ലത്.
നല്ല നാടൻ ഹൽവ റെഡി ആണ്. ഇനി നിങ്ങൾക്ക് ഇഷ്ടം ഉള്ള രീതിയിൽ മുറിച്ചു കഴിക്കാവുന്നതാണ്.!!!
ക്യാരറ്റ് ഹൽവ
ചേരുവകള്‍
- പാല് – 2 കപ്പ്,
- കാരറ്റ് – 3 എണ്ണം
- ഏലക്ക പൊടി -1 ടീസ്പൂണ്,
- നെയ്യ് – 4 ടേബിൾസ്പൂൺ,
- പഞ്ചസാര – ഒരു കപ്പ്,
- പാൽപൊടി/മിൽക്ക്മെയ്ഡ് – ഒരു കപ്പ്,
- കിസ്മിസ്/അണ്ടിപരിപ്പ് / ബദാം – ഒരു കപ്പ്
ക്യാരറ്റ് ഹൽവ തയ്യാറാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു വെക്കുക.
ഒരു പാനിൽ നെയ്യും കാരറ്റും പാലും ഇട്ടു ഇളക്കി കൊടുക്കുക.
അതിലേക്ക് പഞ്ചസാര ചേർത്ത് തിളപ്പിക്കുക.
പഞ്ചസാര അലിഞ്ഞു കുറികി വന്നാൽ പാൽപൊടി/മിൽക്ക് മെയ്ഡ് ചേർത്ത് മിക്സാക്കി ഏലക്കയും നുറുക്കിയ അണ്ടിപ്പരിപ്പ്, ബദാം ചേർത്തിളക്കുക.
നന്നായി കുറുകിയാൽ അടുപ്പിൽ നിന്നും വാങ്ങുക.
കാരറ്റ് ഹൽവ റെഡി.
വളരെ രുചികരവും സ്വാദിഷ്ടവുമായ ഹൽവ വളരെ എളുപ്പത്തില്‍ വീടുകളില്‍ ഉണ്ടാക്കാൻ സാധിക്കും.
കടപ്പാട്
ഏറ്റവും സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കാം