Jackpot Bank Nifty Expiry Wednesday (12-06-2024)? ബുധനാഴ്ചത്തെ (12-06-2024) ബാങ്ക് നിഫ്റ്റി ജാക്പോട്ട് ആകുമോ?

By Editor

Published on:

Jackpot Bank Nifty Expiry Wednesday (12-06-2024)

Today’s fin nifty analysis: ഇന്നത്തെ ഫിൻ നിഫ്റ്റി അവലോകനം

ഇന്നലെ പ്രതിപാദിച്ചതുപോലെ തന്നെ മാർക്കറ്റ് ഒരു consolidation മൂഡിൽ ആയിരുന്നു. Double top ഫലം തന്നതുമില്ല. മോർണിംഗ് റേഞ്ച് ബ്രേക്ക്ഡൌൺ ഉണ്ടായതുമില്ല. അതിനാൽ ഇന്ന് ട്രേഡ് ഇല്ലാത്ത ദിവസമായിരുന്നു. ഓർക്കുക നഷ്ടം ഒഴിവാക്കുക എന്നത് ലാഭം ഉണ്ടാക്കുന്നതിനു തുല്യമാണ്.

കൃത്യമായ ട്രേഡ് സിഗ്നൽ ഉണ്ടാകുന്നില്ലെങ്കിൽ മാർക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. ട്രേഡ് എടുത്തില്ലെങ്കിൽ ഉറക്കം വരാത്തവർ സൂക്ഷിക്കണം. നിങ്ങൾ ഒരു അഡിക്ഷനിലേക്കാണ് പോകുന്നത്.

ഇന്ന് മാർക്കറ്റ് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഒരു കുറഞ്ഞ റേഞ്ചിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ വിക്സ് ഇന്ന് 10 ശതമാനം കുറഞ്ഞെങ്കിലും ഇൻട്രാ ഡേ volatility യിൽ കുറവ് വന്നിട്ടില്ല.

Jackpot Bank Nifty Expiry Wednesday (12-06-2024)? ബുധനാഴ്ചത്തെ ബാങ്ക് നിഫ്റ്റി ജാക്പോട്ട് ആകുമോ?

നാളെ (12-06-2024) ബാങ്ക് നിഫ്റ്റിയിൽ ഒരു narrow range breakout പ്രതീക്ഷിക്കാൻ പറ്റുമോ? ഇപ്പോഴും തുടരുന്ന ഇൻട്രാ ഡേ volatility മാത്രമാണ് നാളത്തെ trendy day ക്ക് അനുകൂലമല്ലാത്തത്. ഇന്നത്തെ narrow range, വിക്സിൽ വന്ന ഇടിവ് ഒക്കെ ഒരു മികച്ച ട്രെൻഡിന് അനുകൂലമാണ്.

Trendy day എന്ന് വെക്കുമ്പോൾ അത് മുകളിലേക്കും താഴോട്ടും ആവാൻ സാധ്യതയുണ്ട്. ഈ രണ്ടു സാധ്യതകളും നമുക്ക് താഴെ പരിശോധിക്കാം.

Chances for an Uptrend Move: മുകളിലേക്കുള്ള മൂവിനുള്ള സാദ്ധ്യതകൾ

Jackpot Bank Nifty Expiry Wednesday (12-06-2024)
Uptrend Move

 

നാളെ തുടക്കത്തിൽ ഇന്നത്തെ താഴ്ന്ന നിലയായ 49530 ലേക്ക് മാർക്കറ്റ് വരുകയും തുടർന്ന് ഒരു W bottom pattern ഉണ്ടാവുകയും ചെയ്താൽ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപ്പോലെ 15 മിനിറ്റ് കാൻഡിലിൽ W bottom ബ്രേക്ക്ഔട്ട് ക്ലോസ് ഉണ്ടായതിനു ശേഷം പ്രൈസ് അതിൻ്റെ breakout point retest ചെയ്യുമ്പോൾ ഒരു limit order ലൂടെ ട്രേഡ് എടുക്കാവുന്നതാണ്. സ്റ്റോപ്പ് ലോസ് ചിത്രത്തിൽ കാണുന്നതുപോലെ രണ്ടാമത്തെ V യുടെ താഴെയായി കൊടുക്കണം. ഇൻട്രാ ഡേ പ്രത്യേകിച്ച് ഓപ്ഷൻ എക്സ്പയറി ചെയ്യുന്നവർ തീർച്ചയായും സ്റ്റോപ്പ് ലോസ് ഇടേണ്ടതാണ്. ഇല്ലെങ്കിൽ പിന്നെ ഒരിക്കൽ പോലും ഓപ്ഷൻ പ്രീമിയം അവിടേക്ക് വന്നില്ല എന്നു വരാം.

Chances for a Down Trend Move: താഴേക്കുള്ള മൂവിനുള്ള സാധ്യതകൾ.

Jackpot Bank Nifty Expiry Wednesday (12-06-2024)
Down Trend Move

 

കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ all time breakout ആധികാരികം അല്ല എന്ന് സൂചിപ്പിച്ചിരുന്നല്ലോ. അതിനു ശേഷമുള്ള രണ്ട് ദിവസങ്ങളിലും മാർക്കറ്റ് കാര്യമായ movement നടത്തിയിട്ടില്ല.

ഇപ്പോഴും ചാനലിൻ്റെ മുകളിൽ തന്നെ ഹോൾഡ് ചെയ്യപ്പെടുന്നു എന്ന് മാത്രമേയുള്ളു. അതിനാൽ തന്നെ താഴേക്കുള്ള ഒരു വീഴ്ച തള്ളിക്കളയാൻ പറ്റില്ല. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ട്രേഡ് സാധ്യതയാണ് താഴെയുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.

Jackpot Bank Nifty Expiry Wednesday (12-06-2024)
Down Trend

 

നാളെ ആദ്യത്തെ അര മണിക്കൂറിൽ ബാങ്ക് നിഫ്റ്റി 50250 ലേക്ക് എത്തുകയും ഒരു M top pattern ഉണ്ടാക്കുകയും ചെയ്താൽ അതിൻ്റെ break down close ഉണ്ടായതിനു ശേഷം break down point retest ചെയ്യുമ്പോൾ എൻട്രി എടുക്കേണ്ടതാണ്.

സ്റ്റോപ്പ് ലോസ് രണ്ടാമത്തെ റിവേഴ്സ് V യുടെ മുകളിൽ അതായത് put ഓപ്ഷൻ്റെ അതേ സമയത്തുള്ള low യിൽ സെറ്റ് ചെയ്യേണ്ടതാണ്.

രണ്ട് സാധ്യതകളിലും എക്സിറ്റ് ചെയ്യേണ്ടത് വൈകിട്ട് 3:15ന് ആണ്. മാർക്കറ്റ് ട്രേഡ് എടുത്തതിനു ശേഷം ഒരു spike എടുത്താൽ സ്റ്റോപ്പ് ലോസ് break even point ലേക്ക് ഉയർത്തി സെറ്റ് ചെയ്യാവുന്നതാണ്.

രണ്ട് സാധ്യതകളിലും അതാത് ഓപ്ഷനുകളിലെ nearest in the money options ആണ് ഉപയോഗിക്കേണ്ടത്. Out of the money options ഉപയോഗിച്ചാൽ മാർക്കറ്റ് മുൻപോട്ട് പോയാൽ പോലും അതിനു മുൻപ് നിങ്ങളുടെ സ്റ്റോപ്പ് ലോസ് എടുക്കാൻ വഴിയുണ്ട്.

By: ജയരാജ് വാഴക്കാലായിൽ

 

 

നാളത്തെ ഫിൻ നിഫ്റ്റി എക്സ്പയറി എങ്ങനെ ട്രേഡ് ചെയ്യാം?

Leave a Comment