IBPS Recruitment

IBPS പൊതുപരീക്ഷ വഴി ബാങ്കിൽ ജോലി നേടാം. ഇൻ്റർവ്യൂ ഇല്ല

മലയാളത്തിലും പരീക്ഷയെഴുതാം.

IBPS Recruitment 2024 – ഒറ്റ പരീക്ഷ എഴുതി 11 ബാങ്കിൽ ജോലി നേടാം. 

ഇക്കാലത്തെ ‘എവർഗ്രീൻ’ കരിയർ മേഖലയാണു ബാങ്കിങ്. ഇന്ന് ബാങ്ക് വഴി ബാങ്കിങ് ഇടപാടുകൾ മാത്രമല്ല നടത്താൻ കഴിയുന്നത്. ഇൻഷുറൻസും മ്യൂച്വൽഫണ്ടുമെല്ലാം ഒറ്റ കുടക്കീഴിൽ അണിനിരക്കുന്ന സാമ്പത്തിക മേഖലയാണ് ഇക്കാലത്തെ ബാങ്കുകൾ. 

ജോലിയുടെ സമ്മർദവും ടാർഗറ്റും എല്ലാം ഈ മേഖലയിൽ ഉണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ എണ്ണം ഇക്കാലത്ത് വർദ്ധിച്ചു വരുന്നു.

എൻജിനീയറിങ് പോലെയുള്ള മികച്ച പ്രൊഫഷനൽ കോഴ്സുകൾ പഠിച്ച് ഇറങ്ങുന്നവരും മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പുതരുന്ന ബാങ്കിങ് കരിയർ തിരഞ്ഞെടുക്കുന്നു.

ഭാരതത്തിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രബേഷനറി ഓഫിസർ, ക്ലറിക്കൽ തസ്തികകളിലേയ്ക്കു തിരഞ്ഞെടുക്കപ്പെടാൻ കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്.

 

IBPS Recruitment 2024 – അഭിമുഖം ഇല്ല

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) വഴിയുള്ള ബാങ്കിൻ്റെ ക്ലറിക്കൽ നിയമനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. SBI ഒഴികെ ഭാരതത്തിലെ 11 പൊതുമേഖലാ ബാങ്കുകളിലും ക്ലാർക്ക് മുതൽ സ്പെഷലിസ്റ്റ് ഓഫിസർ വരെയുള്ള നിയമനങ്ങൾ നടത്തുന്നതിനുള്ള ഉത്തരവാദിത്തം IBPSന് ആണ്.

ഭാരതത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണു ക്ലർക്ക് ആകുന്നതിനുള്ള അടിസ്ഥാന യോഗ്യത. ഇൻ്റർവ്യൂ എന്ന കടമ്പ ഇല്ലാതെ എത്തിച്ചേരാവുന്ന തസ്തികയാണിത്. രണ്ടു ഘട്ടങ്ങളായി നടത്തപ്പെടുന്ന പരീക്ഷ വിജയിച്ചാൽ ഈ ജോലി നേടാം. ഈ പരീക്ഷയിൽ  വിജയിക്കുന്നവർക്ക് 11 പൊതുമേഖലാ ബാങ്കുകളിലൊന്നിൻ്റെ നിയമനത്തിനുള്ള ഉത്തരവ് ലഭിക്കും. 

കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവർക്ക് മലയാളത്തിൽ പരീക്ഷ എഴുതാനും അവസരമുണ്ട്. 

രണ്ടു പരീക്ഷയും ഓൺലൈൻ ആയി ആണ് നടത്തപ്പെടുന്നത്. രണ്ട് പരീക്ഷകളിലും objective Type ചോദ്യങ്ങളാണ് ചോദിക്കുന്നത്. നെഗറ്റീവ് മാർക്കും ഉണ്ട്. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റിലും മെയിൻ പരീക്ഷ ഒക്ടോബറിലും ആണ് നടത്തുന്നത്. അടുത്ത വർഷം (2025) ഏപ്രിലിൽ അലോട്ട്മെൻ്റ് ആരംഭിക്കുവാനാണ് IBPS തയാറെടുക്കുന്നത്.

IBPS Recruitment 2024 – കട്ട് ഓഫ് മാർക്ക് 

പ്രിലിമിനറി പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂർ ആണ്. ഓരോ വിഷയത്തിനും 20 മിനിറ്റ് ആണ് അനുവദിച്ചിരിക്കുന്നത്. ഇംഗ്ലിഷ് (30 ചോദ്യം), ന്യൂമെറിക്കൽ എബിലിറ്റി (35), റീസണിങ് എബിലിറ്റി (35). എല്ലാ വിഷയങ്ങളും കൂടി ആകെ 100 ചോദ്യങ്ങൾ. 

ഓരോ വിഷയത്തിനും കട്ട് ഓഫ് മാർക്ക് IBPS നിശ്ചയിക്കും. ഈ കട്ട് ഓഫ് മാർക്ക് മറികടന്നാൽ മെയിൻ പരീക്ഷ എഴുതാൻ സാധിക്കും. 

മെയിൻ പരീക്ഷയ്ക്കു ജനറൽ ഫിനാൻഷ്യൽ അവെയർനെസ് (50 ചോദ്യങ്ങൾ 35 മിനിറ്റ്), ജനറൽ ഇംഗ്ലീഷ് (40 ചോദ്യങ്ങൾ 35 മിനിറ്റ്), റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (50 ചോദ്യങ്ങൾ 45 മിനിറ്റ്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50 ചോദ്യങ്ങൾ 45 മിനിറ്റ്), ഇങ്ങനെ ആകെ 4 വിഷയങ്ങൾ, മെയിൻ പരീക്ഷയിലെ മാർ ക്കിൻ്റെ അടിസ്ഥാനത്തിൽ shortlist ചെയ്യപ്പെടുന്നവരെ ബാങ്കുകളിലേക്ക് അലോട്ട് ചെയ്യും. 

കേരളത്തിൽ, മെയിൻ പരീക്ഷയ്ക്കു ബാധകമായ (Unreserved) കട്ട് ഓഫ് മാർക്ക്  കഴിഞ്ഞവർഷം 39.13 ആയിരുന്നു. ഇതേ രീതിയിൽ സ്കോർ ഉറപ്പാക്കാനും നെഗറ്റീവ് മാർക്ക് ഒഴിവാക്കാനും കഴിയുന്ന രീതിയിൽ പരിശീലനം നേടണം.

IBPS Recruitment

IBPS Recruitment 2024 – ‘സമയം’ അറിഞ്ഞ് പഠിക്കുക.

ടൈം മാനേജ്മെൻ്റ്

ക്ലാർക്ക് പരീക്ഷയിലെ ഏറ്റവും പ്രധാന പരീക്ഷണം  ന്യൂമെറിക്കൽ എബിലിറ്റി, അടിസ്ഥാന ഗണിതം ഉൾപ്പെടുന്ന റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ഭാഗങ്ങളാണ്. ഇതിലെ ചോദ്യങ്ങൾ സമയം അപഹരിക്കുന്ന ടൈപ്പ് ആകും. വളഞ്ഞ മട്ടിലുള്ള കുഴയ്ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെ ത്തുവാൻ കൂടുതൽ സമയം വേണ്ടിവരും. അതു പരീക്ഷയുടെ മൊത്തം സമയത്തെ ബാധിക്കാനും സാധ്യതയുണ്ട്. ഈ വെല്ലുവിളി മറികടക്കാൻ വേണ്ട രീതി പരിശീലനത്തിലൂടെ നേടണം. 

കൃത്യത ഉറപ്പാക്കുക

കണക്കുകൂട്ടലുകളിൽ വേഗത കൈവരിക്കുക. ഉത്തരങ്ങളിലെ കൃത്യതയുടെ ഉറപ്പുവരുത്തുക. മുകളിൽ പറഞ്ഞ രണ്ടു കാര്യത്തിലും ആദ്യ പരിശീലനഘട്ടം മുതൽ ശ്രദ്ധിക്കുക. 

ചോദ്യങ്ങൾ solve ചെയ്യുന്നതിലെ കൃത്യതയും വേഗതയും നിരീക്ഷണപാടവവും ആണ് Test of Reasoning-ൽ നിർണായകമാകുന്നത്. 

മോക് ടെസ്റ്റ് 

സിലബസിൽ ഉൾപ്പെട്ട എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന വസ്തുതകൾ പരിശോധിച്ചു എന്ന് ഉറപ്പുവരുത്തണം. 

വിവിധ ചോദ്യമാതൃകകൾ പലവട്ടം ആവർത്തിച്ചു ചെയ്തു പരിശീലിക്കാം. (പസിൽ സീറ്റിങ് അറേഞ്ച്മെൻ്റ്, സിലജിസം)

ഇംഗ്ലിഷ് ഭാഷയിലുള്ള പ്രാവീണ്യം, പാരഗ്രാഫ് തന്ന് അതിൽനിന്ന് ഉത്തരം എഴുതാനുള്ള കഴിവ്, വ്യാകരണമികവ്, തുടങ്ങിയവ പരിശോധിക്കുക. 

മുൻവർഷ ചോദ്യങ്ങളും മോക് ടെസ്റ്റുകളും ഒറിജിനൽ പരീക്ഷ പോലെ തന്നെ സമയം കണക്കാക്കി പരമാവധി എഴുതിനോക്കുക.

IBPS Recruitment

IBPS Recruitment 2024 – പരിശീലനത്തിന് ഉതകുന്ന ടിപ്സ് ഉപയോഗിക്കാം

  • സിലബസും ചോദ്യ പാറ്റേണും നേരത്തെ മനസ്സിലാക്കുക. അതനുസരിച്ച് സ്വന്തമായി പ്ലാൻ തയാറാക്കി പഠിക്കുക. ഏറ്റവും പ്രയാസമുള്ള പാഠഭാഗങ്ങൾക്ക് ഊന്നൽ നൽകാം. ഒരു വിഷയത്തിലെയും അടിസ്ഥാനകാര്യങ്ങൾ വിട്ടുകളയരുത്.
  • വർത്തമാനപത്രവും തൊഴിൽവാർത്ത, തൊഴിൽ വീഥി തുടങ്ങിയ ആനുകാലികങ്ങളും മുടങ്ങാതെ വായിച്ച് Current Affairs-ന് മെച്ചപ്പെട്ട സ്കോർ ഉറപ്പാക്കാം.
  • ബാങ്കിങ് മേഖലയിലുള്ള പരിജ്ഞാനം വളരെ പ്രധാനമാണ്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ വായിക്കുക.
  • ഓൺലൈനിലുള്ള വിവരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അത് ശരിയായ വിവരം ആണെന്ന് ഉറപ്പുവരുത്തണം.
  • വിരസത അകറ്റാൻ combioned study, Online Community സാധ്യതകൾ പ്രയോജനപ്പെടുത്തുക.

IBPS Recruitment 2024 – 2024 ജൂലൈ 28 വരെ അപേക്ഷിക്കാം

IBPS ക്ലാർക്ക് നിയമനത്തിനായി നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. കേരളത്തിലെ 106 ഒഴിവുകൾ ആണുള്ളത്. ഇതുൾപ്പെടെ ഇന്ത്യയൊട്ടാകെ 6128 ഒഴിവുകളുണ്ട്. 

2026 മാർച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങൾ ക്ക് കാലാവധി ഉണ്ട്. 

ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രം അപേക്ഷിക്കുക. 

ഓൺലൈൻ അപേക്ഷ www.ibps.in എന്ന വെബ്സൈറ്റ് വഴി ചെയ്യുക.

 

 

 

വിദ്യാഭ്യാസ ലോൺ അറിയേണ്ട കാര്യങ്ങൾ!

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ കവറേജ്?

By Editor

Leave a Reply

error: Content is protected !!