How to Trade Fin Nifty Expiry Tomorrow 11-06-2024?: നാളത്തെ ഫിൻ നിഫ്റ്റി എക്സ്പയറി എങ്ങനെ ട്രേഡ് ചെയ്യാം?

By Editor

Updated on:

How to Trade Fin Nifty Expiry Tomorrow 11-06-2024

Today’s (10-06-2024) Midcap Nifty Expiry Analysis: ഇന്നത്തെ മിഡ്ക്യാപ് നിഫ്റ്റി വിശകലനം

തിങ്കളാഴ്ച midcap ൽ രണ്ട് സാദ്ധ്യതകൾ ആണ് ചർച്ച ചെയ്തത്.  അതിൽ ഗ്യാപ് അപ്പ് ഓപ്പണിങ് ആദ്യത്തെ അര മണിക്കൂറിൽ ഫിൽ ചെയ്യപ്പെട്ടാൽ ഒരു മോർണിംഗ് റേഞ്ച് ബ്രേക്ക്ഡൗൺ നോക്കാം എന്നു പറഞ്ഞിരുന്നു.

മോർണിംഗ് റേഞ്ച് put option breakout ൻ്റെ സാധ്യതകൾ ആണ് താഴെയുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. അതിൽ breakout candle, entry candle, entry at breakout point, stop loss, trailing stop loss തുടങ്ങിയവ കാണിച്ചിട്ടുണ്ട്. Morning range breakout ൻ്റെ ട്രേഡ് സെറ്റപ്പ് ഇതിൽ നിന്നും മനസിലാകും എന്ന് കരുതുന്നു.

How to Trade Fin Nifty Expiry Tomorrow 11-06-2024
Put Option Breakout

ഇന്ന് രാവിലെ തൊട്ടുതന്നെ volatility കൂടുതൽ ആയിരുന്നു. അതിനാൽ തന്നെ റിസ്ക്കും വളരെ കൂടുതൽ ആയിരുന്നു. Midcap ന്റെ ഒരു ലോട്ടിന് ഏകദേശം 2300 രൂപ റിസ്ക് ഉണ്ടായിരുന്നു.

How to Trade Fin Nifty Expiry Tomorrow 11-06-2024

How to know volatility from the chart: ചാർട്ടിൽ നിന്നും എങ്ങനെ ആ ദിവസത്തെ volatility കണ്ടെത്താം.

ചാർട്ടിൽ നിന്നും volatility കൂടുതൽ ഉള്ള ദിവസങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കുന്നത് എങ്ങിനെ എന്ന് നോക്കാം. സാധാരണ ഒരു 15 മിനിറ്റ് candle സെറ്റപ്പിൽ ഒരു മോർണിങ് റേഞ്ച് breakout ൻ്റെ അല്ലെങ്കിൽ ഒരു റിവേഴ്സ് ട്രേഡ് സെറ്റപ്പിൻ്റെ റിസ്ക് 1000 രൂപയിൽ താഴെ നിന്നാൽ അത് കുറഞ്ഞ volatility day ആണ് എന്ന് അനുമാനിക്കാം.

റിസ്ക് അതിൽ കൂടുതൽ ആണെങ്കിൽ high volatile day ആണ് എന്നും കരുതാം. Volatility കൂടിയ ദിവസങ്ങൾ ഒരിക്കലും ഓപ്ഷൻ buy ചെയ്യുന്നതിന് നല്ലതല്ല എന്ന് മുൻപും പറഞ്ഞിട്ടുണ്ട്. High volatility കുറഞ്ഞ ലാഭസാധ്യത ഉള്ളതും കുറഞ്ഞ risk reward ratio തരുന്നതുമാണ്. ഇത് ഏറ്റവും നന്നായി തിരിച്ചറിയാൻ പറ്റുന്നത് 15 മിനിറ്റ് candle setup ൽ ആണ്.

How to Exit Morning Range Breakout Trade: മോർണിംഗ് റേഞ്ച് ബ്രേക്ഔട്ട് ട്രേഡ് എപ്പോൾ അവസാനിപ്പിക്കണം

ഇതിൽ ട്രേഡ് അവസാനിപ്പിക്കേണ്ടത് ആ ദിവസത്തെ intra day ക്ലോസിങ് സമയത്തിന് തൊട്ട് മുമ്പാണ്. ഇത്തരത്തിൽ ഉള്ള ട്രെൻഡ് ട്രേഡേഴ്സ്  ദിവസം മുഴുവൻ  ട്രേഡ് ഹോൾഡ് ചെയ്യാൻ ശ്രമിക്കണം.

ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ട്രെൻഡ് നന്നായി മുൻപോട്ട് പോയാൽ (higher high higher low in 15 minute chart) സ്റ്റോപ്പ് ലോസ് അതിൻ്റെ breakeven point ലേക്ക് മാറ്റിയിട്ടു ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാവണം. അല്ലെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ ലാഭത്തിൽ ട്രേഡ് അവസാനിപ്പിക്കേണ്ടി വരികയും ഓപ്ഷൻ പ്രീമിയം മുകളിലേക്ക് പോകുന്നത് നോക്കിയിരിക്കേണ്ടിയും വരും.

മാർക്കറ്റിൽ ഒരു ട്രെൻഡ് തുടങ്ങിയാൽ അത് ആ ദിവസം മുഴുവൻ തുടരാനാണ് കൂടുതൽ സാധ്യത. മാസത്തിൽ മൂന്നോ നാലോ ഇത്തരത്തിലുള്ള ട്രെൻഡ് daysൽ  നിങ്ങൾക്ക് 1:5 മുതൽ 1:10 ratio വരെ ലാഭം ഉണ്ടാക്കുവാൻ സാധിക്കും.

ബാക്കിയുള്ള ദിവസങ്ങളിൽ high volatile days പൂർണ്ണമായും ഒഴിവാക്കിയാൽ പിന്നെയുള്ള ആറോ എട്ടോ ദിവസങ്ങളിൽ ഒരു റിസ്ക് വെച്ച് നഷ്ടം ഉണ്ടായാലും ആ മാസത്തിൽ നിങ്ങൾ നല്ല ലാഭത്തിൽ ആയിരിക്കും.

ഇങ്ങനെ ക്ഷമയോടെ കാത്തിരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. മാർക്കറ്റിൽ സ്വഭാവികമായി ഉണ്ടാകുന്ന ഭയം കുറക്കാൻ ഒരു നല്ല trader ക്ക് സാധിക്കണം.  മാർക്കറ്റിൽ വിജയം ഉണ്ടാകാൻ നിങ്ങളുടെ മാനസിക അച്ചടക്കത്തിന് വലിയ പങ്കുണ്ട്.

ഇന്ന് എനിക്ക് കുറഞ്ഞ ഒരു റിസ്ക് മാത്രമേ നഷ്ടപ്പെടാൻ ഉള്ളു അല്ലെങ്കിൽ breakeven ലേക്ക് മാറ്റാൻ പറ്റിയാൽ എനിക്ക് ഇന്ന് ഒന്നും നഷ്ടപ്പെടാൻ ഇല്ല എന്ന് മനസ്സിനോട് പറഞ്ഞ് ഉറപ്പിക്കണം.

ഇന്ന് എല്ലാ സൂചികകളും ഒരു consolidation മൂഡിൽ ആയിരുന്നു. Midcap ലും ആദ്യത്തെ down spike ന് ശേഷം consolidate ചെയ്യുകയായിരുന്നു. അതിനാൽ തന്നെ ഇന്ന് ട്രെൻഡ് ട്രെഡേഴ്സിന് പറ്റിയ ദിവസം ആയിരുന്നില്ല.

Fin Nifty Expiry-Tuesday: നാളത്തെ ഫിൻ നിഫ്റ്റി എക്സ്പയറി

നിഫ്റ്റി അതിൻ്റെ ചരിത്രത്തിലെ ഏറ്റവും മുകളിൽ consolidate ചെയ്യുന്നതാണ് ഇന്ന് കണ്ടത്. ഫിൻ നിഫ്റ്റിയും ദിവസം മുഴുവൻ consolidate ചെയ്തു. നാളെയും ഈ consolidation തുടരാൻ ആണ് സാധ്യത. ഫിൻ നിഫ്റ്റി അതിൻ്റെ ഇൻട്രാഡേ ചാർട്ടിൽ ഒരു double top ഉണ്ടാക്കിയിട്ടുണ്ട്.

double top വർക്ക് ചെയ്താൽ നാളെ താഴേക്ക് ഒരു ട്രെൻഡ് ഉണ്ടാവാനും സാധ്യതയുണ്ട്. അതിനായി കുറഞ്ഞ റിസ്ക് റേഞ്ചിൽ ഒരു മോർണിങ് ഡേ breakout, ITM (in the money) put option ൽ കിട്ടുകയാണെങ്കിൽ താഴേക്ക് ഒരു ട്രേഡ് എടുക്കാവുന്നതാണ്. പക്ഷെ താഴേക്ക് നിരവധി സപ്പോർട്ട് rangeകൾ ഉള്ളതിനാൽ ആ ട്രേഡ് വർക്ക് ചെയ്യാനുള്ള സാധ്യത കുറവാണ്.

How to Trade Fin Nifty Expiry Tomorrow 11-06-2024
Fin Nifty

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാർക്കറ്റ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചതുപോലെ വലിയ റേഞ്ചിലേക്ക് പോയാൽ പിന്നെ സാധാരണ നിലയിലേക്ക് വരാൻ ഒരാഴ്ച ഒക്കെ എടുത്തെന്ന് വരാം.

ആ സമയത്ത് കുറഞ്ഞ റേഞ്ചിലേക്ക് ചുരുങ്ങുകയും volatility കുറഞ്ഞു വരികയും ചെയ്യും. അതിനു ശേഷമേ നല്ല ട്രേഡുകൾ ലഭിക്കുകയുള്ളു. ഓർക്കുക, ക്ഷമാശീലം ഒരു നല്ല ട്രേഡർക്ക് അത്യാവശ്യമാണ്.

By: ജയരാജ് വാഴക്കാലായിൽ

Nifty Closed at all Time High! Whats Next?: നിഫ്റ്റി ഏറ്റവും ഉയരത്തിൽ എത്തി! ഇനി എന്ത്?

Leave a Comment