Yummy Fried Chicken – വറുത്തരച്ച കോഴിക്കറി
Ingradients – ചേരുവകൾ
- ചിക്കൻ – 1 കിലോ
- തേങ്ങ ചിരകിയത് – 1 കപ്പ്
- മഞ്ഞൾപൊടി – 1 ടേബിൾസ്പൂൺ
- മുളക് പൊടി – 11/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി – 1 ടേബിൾസ്പൂൺ
- പച്ചമുളക് – 2 എണ്ണം
- ഗരം മസാല – 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
- കറുവപ്പട്ട, ഗ്രാമ്പു, എലക്ക (2 എണ്ണം വീതം)
- സവാള 3 എണ്ണം (അരിഞ്ഞത്)
- ഇഞ്ചി അരിഞ്ഞത് – ചെറിയ കഷണം
- വെളുത്തുള്ളി അരിഞ്ഞത് – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന് (2 തണ്ട്)
- ഉപ്പ് – ആവശ്യത്തിന്
- തക്കാളി അരിഞ്ഞത് – 2 എണ്ണം
- എണ്ണ – 4 ടേബിൾസ്പൂൺ
- വെള്ളം – 2 കപ്പ്
- സവാള വറുത്തത് – 1 എണ്ണം അരിഞ്ഞത്
- കടുക് – ആവശ്യത്തിന്
Yummy Fried Chicken
വറുത്തരച്ച കോഴിക്കറി തയാറാക്കുന്ന വിധം
കറുവപ്പട്ട, ഗ്രാമ്പു, എലക്ക എന്നീ ചേരുവകൾ പൊടിച്ച് ചേർത്ത് തേങ്ങ ചിരകിയത് ചെറിയ തീയിൽ വറുത്തെടുക്കുക.
മുക്കാൽ (3/4) ഭാഗം ഫ്രൈ ആകുമ്പോൾ മഞ്ഞൾപൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല, മല്ലിപ്പൊടി എന്നീ ചേരുവകൾ ചേർത്ത് തേങ്ങ നന്നായി വറുത്തെടുക്കുക.
അല്പം വെള്ളം ചേർത്ത് മിക്സിയിൽ മയത്തിൽ അരച്ചെടുക്കുക.
ചൂടാക്കിയ പാത്രത്തിലേക്ക്/പാനിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
ഇഞ്ചി/വെളുത്തുള്ളി ഇവ വഴറ്റുക.
കറിവേപ്പിലയും സവാളയും വഴറ്റുക.
അരച്ചെടുത്ത തേങ്ങ ചേർക്കുക. (grounded paste)
ആവശ്യത്തിന് മാത്രം വെള്ളം ചേർക്കുക.
ചിക്കൻ മസാല ചേർത്ത് ചെറിയ തീയിൽ 25 മിനിറ്റ്സ് വേവിക്കുക.
ഫ്രൈ ചെയ്ത സവാള മുകളിൽ വിതറുക.
കടപ്പാട്
ഉരുളക്കിഴങ്ങിൻ്റെ സാംസ്കാരിക ചരിത്രം