100 ശതമാനം സുരക്ഷിത നിക്ഷേപ പദ്ധതി
100 ശതമാനം സുരക്ഷിതമായതും നല്ല വരുമാനം ലഭിക്കുന്നതുമായ പദ്ധതികൾ നിക്ഷേപത്തിനായി നാം തിരഞ്ഞെടുക്കണം. ഭാരതത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കുമായി ഭാരത സർക്കാർ ധാരാളം നിക്ഷേപ പദ്ധതികൾ നടത്തുന്നു. അത്തരം ഒരു പദ്ധതിയാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന Time Deposit സ്കീം.
കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസ് വഴിയുള്ള പദ്ധതി ആയതുകൊണ്ട് കൂടുതൽ സുരക്ഷിതത്വവും വിശ്വാസവും ജനങ്ങൾക്ക് ഉണ്ട്.
ഉദാഹരണ സഹിതം നമുക്ക് പരിശോധിക്കാം. പോസ്റ്റ് ഓഫീസ് നടപ്പിലാക്കി വരുന്ന ഈ Time Deposit പദ്ധതി പ്രകാരം 5 വർഷത്തേക്ക് 10 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിക്കുകയാണെങ്കിൽ ഏകദേശം 4,50,000 രൂപയോളം പലിശ ലഭിക്കും.
Fixed Deposit Interest Rate
5 വർഷം നിക്ഷേപിച്ചാൽ ഈ പദ്ധതിയ്ക്ക് 7.50 % പലിശ ഉറപ്പ് നൽകുന്നു. ഒരു വർഷത്തേക്ക് 6.9 % എന്ന നിരക്കിലും 2 വർഷത്തേക്ക് 7 ശതമാനം 3 വർഷത്തേക്ക് 7.1 ശതമാനം എന്ന നിരക്കിലും പലിശ നൽകുന്നു.
ഒരു നിക്ഷേപകന് യോജിച്ച ഏറ്റവും നല്ല ഒരു നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് Time Deposit. 100 ശതമാനം ഗ്യാരൻ്റിയും Time Deposit പദ്ധതിയെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാക്കുന്നു.
Post Office Savings Scheme എങ്ങനെ തുടങ്ങാം?
ഒറ്റയ്ക്കോ അല്ലെങ്കിൽ മൂന്ന് പേർ കൂടിയോ (Joint Account) അക്കൗണ്ട് Open ചെയ്യാൻ സാധിക്കും. ഏറ്റവും വലിയ തുക നിക്ഷേപിക്കാനുള്ള അവസരവും ഈ പദ്ധതിയിലൂടെ പോസ്റ്റ് ഓഫീസ് നമുക്ക് നൽകുന്നു.
ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായ തുക (2000, 2500, 3000 etc.) നിക്ഷേപിക്കാം. പരമാവധി തുകയ്ക്ക് പരിധിയില്ല.
ഏത് നല്ല പദ്ധതിയാണെങ്കിലും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാർ പദ്ധതിയായ Post Office Time Deposit-ൽ മുഴുവൻ തുകയും ഒരുമിച്ച് നിക്ഷേപിക്കണം.
ഈ പദ്ധതിയിൽ ചേരുന്നവർക്ക് ആദായനികുതിയുടെ സെക്ഷൻ 80 c പ്രകാരം 5 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. ഈ പദ്ധതിയിൽ പണം ഒരുതവണ നിക്ഷേപിച്ചാൽ 6 മാസത്തിന് മുമ്പ് നിക്ഷേപിച്ച തുക പിൻവലിക്കാൻ സാധിക്കില്ല.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
100 ശതമാനം സുരക്ഷിത നിക്ഷേപ പദ്ധതികളും പലിശനിരക്കും