Fin Nifty Expiry Thursday-15-06-2024: ചൊവ്വാഴ്ച്ചത്തെ ഫിൻ നിഫ്റ്റി എക്സ്പയറി.

By Editor

Updated on:

Fin Nifty Expiry Thursday-15-06-2024

ഇന്നത്തെ (14-06-2024) സെൻസെക്സ് എക്സ്പയറി വിശകലനം

ഇന്നലത്തെ സെൻസെക്സ് എക്സ്പയറി വിശകലനത്തിൽ ഒരു നല്ല movement ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. കുറെ ദിവസങ്ങൾ ആയി തുടരുന്ന consolidation നും ഒപ്പം ഇന്നലെ സെൻസെക്സ് ഒരു narrow range ലേക്ക് ചുരുങ്ങിയതുമാണ് അത്തരത്തിൽ ഒരു വിലയിരുത്തലിന് പ്രചോദനം.

എന്നാൽ ഇന്നും സെൻസെക്സ് കാര്യമായ movements ഒന്നും നടത്തിയില്ല. ഈ ആഴ്ച തുടക്കം മുതലുള്ള രീതിയിൽ, ആദ്യത്തെ ഒരു മണിക്കൂർ വലിയ volatile മൂവ്സ് പിന്നെ ദിവസം മുഴുവൻ നീളുന്ന consolidation എന്ന pattern ഇന്നും തുടരുന്നതാണ് കണ്ടത്.

ആദ്യത്തെ ഒരു മണിക്കൂറിൽ ഉണ്ടാകുന്ന വളരെ volatile ആയ ചലനങ്ങൾ പിന്നീടുള്ള നീക്കങ്ങൾക്ക് ഉള്ള സാധ്യതയെ തളർത്തിക്കളയുന്നു. 11:15 ന് ഉണ്ടായ M top breakout ഉം 12:45 ന് ഉണ്ടായ W bottom pattern breakout ഉം നല്ല സാധ്യതകൾ ആയിരുന്നു. നമ്മുടെ മാക്സിമം റിസ്ക് പോളിസി അനുസരിച്ചു ചെറിയ റിസ്ക് ഉള്ള ട്രേഡുകൾ ആയിരുന്നു അവ രണ്ടും.

Fin Nifty Expiry Thursday-15-06-2024

അതിനാൽ തന്നെ ഒരു ട്രേഡറെ സംബന്ധിച്ച് ഇങ്ങനത്തെ ചെറിയ നഷ്ടങ്ങൾ സാധാരണയാണ്. എല്ലാ ട്രേഡുകളും ലാഭത്തിൽ ആക്കാൻ ആർക്കും സാധ്യമല്ല. അതിനാൽ ഇത്തരത്തിലുള്ള ചെറിയ നഷ്ടങ്ങൾ സഹിച്ചുകൊണ്ട് വലിയ ലാഭങ്ങൾക്കായി തിരഞ്ഞു കൊണ്ടിരിക്കുകയാണ് നല്ല ട്രേഡർ ചെയ്യേണ്ടത്.

താഴെയുള്ള ചിത്രത്തിൽ ഇൻഡക്സും അതിൻ്റെ nearest ITM options ഉം കൊടുത്തിരിക്കുന്നത് കണ്ടാൽ എങ്ങിനെയാണ് ഇത്തരത്തിൽ MW pattern breakout retest entry എടുക്കുന്നത് എന്ന് വ്യക്തമായി മനസിലാകും.

14-06-2024ൽ ചില സാങ്കേതിക കാരണങ്ങൾകൊണ്ട് expiry analysis പൂർണ്ണമാക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ midcap expiry അതിൽ ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ല. എങ്കിലും അക്കാഡമിക് താല്പര്യങ്ങളെ മുൻനിർത്തി ഇന്നത്തെ midcap expiry യിൽ MW pattern എങ്ങിനെ ട്രേഡ് ചെയ്യാമെന്ന് താഴെയുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.

ഇതിൽ 11:30ൻ്റെ breakout candle പൂർണ്ണമായി കഴിഞ്ഞ് അടുത്ത കാൻഡിലിൽ ട്രേഡ് എടുത്താൽ 4 പോയിൻ്റ് റിസ്കും വൈകിട്ട് 3:15 ന് ക്ലോസ് ചെയ്യുമ്പോൾ 80 points പ്രോഫിറ്റും ഉണ്ടാക്കുന്നുണ്ട്. ഇതിൽ risk reward ratio 20 മടങ്ങ് കിട്ടുന്നുണ്ട്.
ഇത്തരം ട്രെഡുകൾ ആണ് നമുക്ക് എടുക്കേണ്ടത്.

Fin Nifty Expiry Thursday-15-06-2024

Fin Nifty Expiry Thursday (14-06-2024): ചൊവ്വാഴ്ച്ചത്തെ ഫിൻ നിഫ്റ്റി എക്സ്പയറി.

Fin Nifty Expiry: തിങ്കളാഴ്ച ബക്രീദ് പ്രമാണിച്ച് മാർക്കറ്റ് അവധി ആയതിനാൽ ഇനി ചൊവ്വാഴ്ച ആണ് മാർക്കറ്റ് തുറക്കുന്നത്. ഫിൻ നിഫ്റ്റിയും മറ്റ് ഇൻഡക്സുകൾ പോലെ കഴിഞ്ഞ ആഴ്ച മുഴുവൻ ഒരേ രീതിയിൽ ആയിരുന്നു.

ആദ്യ മണിക്കൂറിൽ ഒരു volatile spike പിന്നെ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന consolidation. ചൊവ്വാഴ്ച ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Fin Nifty Expiry Thursday-15-06-2024

ഇന്ത്യ വിക്സ് ഈ ആഴ്ച നന്നായി ഇടിഞ്ഞു 13 ന് താഴെ എത്തിയതുകൊണ്ട് താഴേക്കുള്ള ഭയം കുറഞ്ഞു എന്ന് വേണം മനസിലാക്കാൻ. ഒപ്പം അടുത്ത ആഴ്ച നല്ല രീതിയിൽ മുകളിലേക്ക് ഒരു നീക്കം ഉണ്ടാവാനുള്ള സാധ്യതയാണ് കുറഞ്ഞ വിക്സ് കാണിക്കുന്നത്.

കൂടാതെ നിഫ്റ്റി അതിൻ്റെ മുകളിലത്തെ ട്രെൻഡ് ലൈൻ ബ്രേക്ക്‌ ചെയ്തതിനു ശേഷം ഈ ആഴ്ച മുഴുവൻ മുകളിൽ തന്നെ നിൽക്കാൻ സാധിച്ചു എന്നതും മുകളിലേക്കുള്ള ഒരു നല്ല നീക്കത്തിനുള്ള സാധ്യതയാണ് കാണിക്കുന്നത്.

Fin Nifty Expiry Thursday-15-06-2024

അതിനാൽ തന്നെ ചൊവ്വാഴ്ച ഒരു gap up ഉണ്ടാവുകയാണെങ്കിൽ morning range breakout retest അല്ലെങ്കിൽ W bottom breakout retest entry എടുക്കാവുന്നതാണ്.

എന്നാൽ gap up വളരെ വലുതാണെങ്കിൽ തിരിച്ച് സെല്ലിങ് ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ അത് ഒരു morning range breakdown pattern ഉണ്ടാക്കി താഴേക്ക് പോവാനോ അല്ലെങ്കിൽ breakout/ breakdown തരാതെ consolidate ചെയ്യാനും ഇടയുണ്ട്. Price movements നോക്കി തീരുമാനങ്ങൾ എടുക്കുക.

By: ജയരാജ് വാഴക്കാലായിൽ

 

ഇപ്പോൾ വാങ്ങാവുന്ന 4 ടാറ്റ ​ഗ്രൂപ്പ് ഓഹരികൾ! 23% ലാഭം നേടാം

Digital Currency in India: ചില തെറ്റിദ്ധാരണകൾ സംശയങ്ങൾ മാറ്റാം

Leave a Comment