Fasal Bima Yojana: കൃഷി നശിച്ചാൽ നഷ്ടപരിഹാരം എങ്ങനെ കിട്ടും?

By Editor

Published on:

Fasal Bima Yojana

Fasal Bima Yojana രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി. ജൂൺ 30

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ സമയമായി. ജൂൺ 30 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി.

കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ,എള്ള്,മരച്ചീനി,തേയില,കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നനകിഴങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.

Fasal Bima Yojana

Fasal Bima Yojana നഷ്ടപരിഹാരം എങ്ങനെ?

കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, തെങ്ങ്, റബ്ബർ കശുമാവ് ), കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.

വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിൻ്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട്‌ പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്. (Toll Free No : 1800-425-7064).

കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. അതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

Fasal Bima Yojana എങ്ങനെ രജിസ്റ്റർ ചെയ്യും?

CSC ഡിജിറ്റൽ സേവകേന്ദ്രം അല്ലെങ്കിൽ അക്ഷയ വഴി രജിസ്റ്റർ ചെയ്യാം. ബാങ്കിൽനിന്ന് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം.

അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിൻ്റെ പകർപ്പ്, നികുതി രസീതിൻ്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിൻ്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിൻ്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാന തിയ്യതി 30/06/2024

Fasal Bima Yojana പ്രീമിയം എത്ര രൂപ?

വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.

നെല്ല്

കർഷകപ്രീമിയം – 1600/-(ഹെക്ടർ), 6.4/- (സെൻ്റ്)
ഇൻഷുറൻസ് തുക – 80000/- (ഹെക്ടർ )

വാഴ

കർഷകപ്രീമിയം – 8750/-(ഹെക്ടർ), 35/- (സെൻ്റ്)
ഇൻഷുറൻസ് തുക – 175000/- (ഹെക്ടർ)

കുരുമുളക്

കർഷകപ്രീമിയം – 2500/- (ഹെക്ടർ), 10/- (സെൻ്റ്)
ഇൻഷുറൻസ് തുക- 50000/- (ഹെക്ടർ )

കവുങ്ങ്

കർഷകപ്രീമിയം – 5000/- (ഹെക്ടർ), 20/-(സെൻ്റ്)
ഇൻഷുറൻസ് തുക – 100000/- I (ഹെക്ടർ )

മഞ്ഞൾ

കർഷകപ്രീമിയം – 3000/-(ഹെക്ടർ), 12/- (സെൻ്റ്)
ഇൻഷുറൻസ് തുക – 60000/-(ഹെക്ടർ)

ജാതി

കർഷകപ്രീമിയം – 2750/-(ഹെക്ടർ), 11/- (സെൻ്റ്)
ഇൻഷുറൻസ് തുക – 55000/-( ഹെക്ടർ)

കൊക്കോ

കർഷകപ്രീമിയം – 3000/-(ഹെക്ടർ), 12/-(സെൻ്റ്)
ഇൻഷുറൻസ് തുക – 60000/-(ഹെക്ടർ)

പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)

കർഷകപ്രീമിയം – 2000/-(ഹെക്ടർ), 8/-(സെൻ്റ്)
ഇൻഷുറൻസ് തുക – 40000/-(ഹെക്ടർ)

വെറ്റില

കർഷകപ്രീമിയം – 5000/-(ഹെക്ടർ), 20/- (സെൻ്റ്)
ഇൻഷുറൻസ് തുക – 100000/-(ഹെക്ടർ)

കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്)

കർഷകപ്രീമിയം – 2000/-(ഹെക്ടർ), 8/- (സെൻ്റ്)
ഇൻഷുറൻസ് തുക – 40000/- (ഹെക്ടർ)

പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ)

കർഷകപ്രീമിയം – 800/-(ഹെക്ടർ), 3/- (സെൻ്റ്)
ഇൻഷുറൻസ് തുക – 40000/-(ഹെക്ടർ)

ഏലം

കർഷകപ്രീമിയം – 2250/- (ഹെക്ടർ), 9/- (സെൻ്റ്)
ഇൻഷുറൻസ് തുക – 45000/- (ഹെക്ടർ)

കശുമാവ്

കർഷകപ്രീമിയം – 3000/- (ഹെക്ടർ), 12/- (സെൻ്റ്)
ഇൻഷുറൻസ് തുക – 60000/- (ഹെക്ടർ)

മാവ്

കർഷകപ്രീമിയം – 7500/- (ഹെക്ടർ), 30/- (സെൻ്റ്)
ഇൻഷുറൻസ് തുക -150000/-(ഹെക്ടർ)

ഗ്രാമ്പൂ

കർഷകപ്രീമിയം – 2750/- (ഹെക്ടർ), 11/- (സെന്റ് )
ഇൻഷുറൻസ് തുക – 55000/-(ഹെക്ടർ)

തെങ്ങ്

കർഷകപ്രീമിയം – 5000/-(ഹെക്ടർ), 20/- (സെൻ്റ്)
ഇൻഷുറൻസ് തുക – 100000/- (ഹെക്ടർ)

ഇഞ്ചി

കർഷകപ്രീമിയം – 5000/- (ഹെക്ടർ), 20/- (സെൻ്റ്)
ഇൻഷുറൻസ് തുക – 100000/- (ഹെക്ടർ)

പൈനാപ്പിൾ

കർഷകപ്രീമിയം – 3000/- (ഹെക്ടർ), 12/- (സെൻ്റ്)
ഇൻഷുറൻസ് തുക – 60000/- (ഹെക്ടർ)

റബർ

കർഷകപ്രീമിയം – 5000/- (ഹെക്ടർ), 20/- (സെൻ്റ്)
ഇൻഷുറൻസ് തുക – 100000/- (ഹെക്ടർ)

എള്ള്

കർഷകപ്രീമിയം – 2000/- (ഹെക്ടർ), 8/- (സെൻ്റ്)
ഇൻഷുറൻസ് തുക – 40000/-(ഹെക്ടർ)

മരച്ചീനി

കർഷകപ്രീമിയം – 6250/- (ഹെക്ടർ), 25/- (സെൻ്റ്)
ഇൻഷുറൻസ് തുക – 125000/- (ഹെക്ടർ)

തേയില

കർഷകപ്രീമിയം – 2250/- (ഹെക്ടർ), 9/- (സെൻ്റ്)
ഇൻഷുറൻസ് തുക – 45000/-(ഹെക്ടർ)

കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാന തിയ്യതി 30/06/2024

 

 

കുറഞ്ഞ വിലയിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം

Kisan Credit Card Scheme (കിസാൻ ക്രെഡിറ്റ് കാർഡ്)

Leave a Comment