Digital Currency in India: ചില തെറ്റിദ്ധാരണകൾ സംശയങ്ങൾ മാറ്റാം

By Editor

Updated on:

Digital Currency in India

e₹ – ഡിജിറ്റൽ കറൻസി – ചില തെറ്റിദ്ധാരണകൾ സംശയങ്ങൾ.

Digital Currency in India: ഡിജിറ്റൽ കറൻസി e₹ വരുമ്പോൾ ബാങ്കുകളുടെ ആവശ്യമില്ല, ബാങ്ക് ഇടപാടുകൾ എല്ലാം e₹ ക്ക് വഴി മാറും?

ഒരിക്കലും അല്ല. ആദ്യ ഘട്ടത്തിൽ 4 ബാങ്കുകൾ വഴിയാണ് ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്യുക.

പിന്നീട് അത് 8 ബാങ്കുകൾ വഴിയും, പിന്നീട് അത് എല്ലാ ബാങ്കുകൾ വഴിയും സേവനം ലഭ്യമാവും.

ഡിജിറ്റൽ കറൻസി എന്നത് “Tocken” രൂപത്തിൽ ആവും നിങ്ങളുടെ ഫോണിൽ ഉള്ള ഡിജിറ്റൽ വാലറ്റിൽ എത്തുക. നമ്മുടെ കറൻസി നോട്ടുകൾ വക്കുന്ന പഴ്‌സ് പോലെ ഡിജിറ്റൽ കറൻസി  നമ്മുടെ മൊബൈൽ ഫോണുകളിൽ ഉള്ള ഈ ഡിജിറ്റൽ വാലറ്റുകളിൽ ആവും സൂക്ഷിക്കുക.

Digital Currency in India

ബാങ്കിലെ ഇടപാടുകൾ ബാങ്ക് വഴി  തുടർന്നും നടക്കും. UPI ഇടപാടുകൾ വന്നപ്പോൾ ഡിജിറ്റൽ പേയ്‌മെന്റുകൾ വ്യാപകം ആവുമായും ജനകീയവും സുഗമവും ആയത് പോലെ ഡിജിറ്റൽ കറൻസി e₹ വരുമ്പോൾ വീണ്ടും  ക്യാഷ് ഇടപടുകൾ ഒന്നുകൂടി കുറയുകയാണ് ചെയ്യുക. അതുവഴി ജനങ്ങൾക്ക് സുതാര്യമായ എളുപ്പമുള്ള ഡിജിറ്റൽ ഇടപാടുകൾ ഒന്നു കൂടി വേഗത്തിൽ ചെയ്യാൻ സാധിക്കും.

ഡിജിറ്റൽ വാലറ്റുകൾ ജനങ്ങൾക്ക് നൽകുന്നത് ഈ ബാങ്കുകൾ ആയിരിക്കും. ഈ e-വാലറ്റിൽ വയ്ക്കാൻ ഉള്ള e-കറൻസിയും ബാങ്കുകൾ വഴി നിങ്ങൾക്ക് ലഭിക്കും.

പണമിടപാട് നടത്താൻ സമയം പേയ്മെന്റ് നടത്തുന്നതിന് QR കോഡ് സ്കാൻ ചെയ്തു ഈ വാലറ്റ് വഴി e₹ കൊണ്ട് പേയ്മെന്റ് നടത്താൻ സാധിക്കും. ഈ ഡിജിറ്റൽ വാലറ്റ് ലഭിക്കാൻ പ്രത്യേകമായി പുതിയ ബാങ്ക് അക്കൗണ്ട് ആവശ്യമില്ല.

Digital Currency in India

Digital Currency in India: ക്രിപ്റ്റോ കറൻസി പോലെ അല്ലെ ഡിജിറ്റൽ റുപ്പീ. ?എന്ത് വിശ്വാസ്യത ആണ് അതിന് ഉള്ളത്. ?

അല്ല. ക്രിപ്റ്റോ കറൻസി അല്ല ഡിജിറ്റൽ റുപ്പി.

e₹ എന്നാൽ നമ്മുടെ ഇന്ത്യൻ കറൻസിയുടെ നേരെ ഡിജിറ്റൽ പതിപ്പ് എന്ന മാറ്റം മാത്രമാണ് ഉള്ളത്. ഇന്ത്യൻ കറൻസി എത്രത്തോളം വിശ്വാസയോഗ്യമാണോ അത് പോലെ തന്നെ വിശ്വാസയോഗ്യമാണ് ഡിജിറ്റൽ റുപ്പി. എന്നാൽ ക്രിപ്പ്റ്റോ കറൻസി ഇന്ത്യയിൽ നിയമപ്രകാരം ലീഗൽ ടെൻഡർ അല്ല. അത് ഉപയോഗിച്ചു ഉള്ള ഇടപാടുകൾക്ക് ഇന്ത്യയിൽ സാധുത ഇല്ല.

Digital Currency in India: ഡിജിറ്റൽ വാലറ്റിൽ ഉള്ള പണം ബാങ്കിൽ ആയത് കൊണ്ട് അതിന് പലിശ കിട്ടും?

ഇല്ല.

ഡിജിറ്റൽ വാലറ്റിൽ ഉള്ള പണം നിങ്ങളുടെ പേഴ്‌സിലെ കറൻസി പോലെയാണ്. പേഴ്സിലെ പണത്തിന് പലിശ കിട്ടില്ലല്ലോ. അത് പോലെ ഡിജിറ്റൽ വാലറ്റിൽ ഉള്ള പണത്തിന് പലിശ ലഭിക്കില്ല. പേഴ്സിലെ പണം പോലെ ഡിജിറ്റൽ വാലറ്റിലെ പണം നിങ്ങൾക്ക് ആവശ്യം അനുസരിച്ചു ബാങ്കിലെ ഡെപ്പോസിറ്റ് ആക്കി മാറ്റാൻ സാധിക്കും.

Digital Currency in India: ഡിജിറ്റൽ കറൻസിയുടെ ഉത്തരവാദിത്വം അതത്  സർക്കുലേഷൻ ബാങ്കുകൾക്ക് ആണ് ?

അല്ല.

പേപ്പർ കറൻസി പോലെ തന്നെ ഡിജിറ്റൽ കറൻസിയുടെയും custodian ഉം, ഉടമയും, ഇഷ്യൂവും എല്ലാം സെൻട്രൽ ബാങ്ക് ആയ RBI യുടെ ചുമതല ആണ്.

അത് സൂക്ഷിക്കുന്ന വാലറ്റും അതിൻ്റെ ടോക്കനും പക്ഷെ ബാങ്കിൻ്റെ ആണ്. ഫാസ്റ്റ്ടാഗ് ഇഷ്യൂ ചെയ്യുന്നത് പോലെ വാലറ്റ് ഇഷ്യൂ ചെയ്യുന്നതും അതിലേക്ക് ഡിജിറ്റൽ ടോക്കൻ കൊടുക്കുന്നതും ബാങ്ക് ആണ്. പക്ഷെ കറൻസി RBI യുടെ സ്വന്തമാണ്.

ഡിജിറ്റൽ കറൻസി RBI യുടെ സ്വന്തം ആണ്.

നിഫ്റ്റി ഏറ്റവും ഉയരത്തിൽ എത്തി! ഇനി എന്ത്?

Leave a Comment