Chicken Curry Recipe: അറുപതു എഴുപതുകളിൽ നമ്മുടെ വീടുകളിൽ ഉണ്ടായിരുന്ന ചിക്കൻ കറി
How Can I Make Chicken Curry Taste Better
ഒരു പ്രാവശ്യം ഇതുപോലെ ഒരു ചിക്കൻ ഉണ്ടാക്കി നോക്കു. സൂപ്പർ ടേസ്റ്റ് ആണ്
ചിക്കൻ കറി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
- ചിക്കൻ – മുക്കാൽ കിലോ
- ചെറിയ ഉള്ളി – 12 എണ്ണം
- വെളുത്തുള്ളി – 6 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- വറ്റൽ മുളക് – 12 എണ്ണം
- പെരും ജീരകം – ഒരു ടേബിൾ ടിസ്പൂൺ
- മല്ലി – 2 ടേബിൾ സ്പൂൺ
- ഗ്രാമ്പൂ – 6 എണ്ണം
- പട്ട ചെറി – പീസ് 5 എണ്ണം
- കറി വേപ്പില – 3 തണ്ട്
- വെളിച്ചെണ്ണ – 3 ടിസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – ഒരു ടിസ്പൂൺ
- തേങ്ങാ പാൽ – അര മുറി തേങ്ങയുടേത്
- തേങ്ങ കൊത്ത് – കുറച്ച്
- വെള്ളം – ഒരു ഗ്ലാസ്സ്
ഉണ്ടാക്കുന്ന വിധം
ചിക്കൻ മസാല ഉണ്ടാക്കുന്നതിനു വേണ്ടി ഒരു പാനിലേക്ക് ഒരു ടിസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി അതിലോട്ടു 10 വറ്റൽ മുളക്, ഒരു ടിസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരും ജീരകം, 5 ചെറിയ കഷ്ണം പട്ട, 6 ഗ്രാമ്പൂ, 2 ടീസ്പൂൺ മല്ലി ചേർത്ത് വറുത്തു എടുത്തു ചൂടാറി മിക്സിയിൽ ഇട്ടു അരച്ച് എടുക്കണം.
ഇനി ഒരു പാനിലേക്ക് 2 ടിസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി 6 അല്ലി വെളുത്തുള്ളി ചതച്ചു ചേർക്കുക. കൂടെ 12 ചെറിയ ഉള്ളി 2 വറ്റൽ മുളക് ചേർത്ത് നല്ലവണ്ണം വാട്ടി എടുക്കുക.
വാട്ടി എടുത്തതിനു ശേഷം അതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക. കൂടെ ഒരു ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് കൂടെ അരച്ചുവച്ച മസാല ചേർത്ത് കൊടുക്കുക.
അതിനുശേഷം ഇതിലേക്ക് നാളികേരത്തിൻ്റെ കൊത്ത് കൂടെ ഒരു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനു ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിച്ചെടുക്കുക.
അതിന് ശേഷം അരമുറി തേങ്ങയുടെ പാൽ ചേർത്ത് അടുപ്പിൽ വച്ച് നല്ലതുപോലെ വറ്റിച്ചെടുക്കുക. വറ്റിച്ചെടുത്തതിന് ശേഷം 2 തണ്ട് കറിവേപ്പില ചേർത്ത് ഒരു മിനിറ്റ് ഇളക്കി കൊടുക്കുക. ചിക്കൻ കറി റെഡി.
കടപ്പാട് : അയോണ തോമസ്
കടച്ചക്ക കറി എങ്ങനെ ഉണ്ടാക്കാം
ചോറുണ്ടാക്കുന്ന 2 കുക്കറിന് വില 1.30 കോടി രൂപ!