Best Pepper Chicken Recipe

ചിക്കൻ (കോഴിക്കറി) പ്രേമികളുടെ ഇഷ്ടവിഭവമാണ് കേരള പെപ്പർ ചിക്കൻ (Pepper Chicken Recipe). കുരുമുളകിൻ്റെ രുചി കൂടുൽ ഉള്ള, കുറച്ച് സ്‌പൈസിയായി ഉണ്ടാക്കുന്ന വിഭവമാണ് ഇത്. വെള്ളയപ്പത്തിനും ചപ്പാത്തിയ്ക്കും ഒപ്പം കൂട്ടാൻ സാധിക്കുന്ന ഒരു പ്രധാന കറിയാണിത്. ചോറിനൊപ്പവും ഇത് നല്ല സ്വാദോടെ കഴിക്കാം.

Pepper Chicken Recipe

കേരള കോഴിക്കറി ചേരുവകൾ

  • കോഴിയിറച്ചി – 1 കിലോ
  • കുരുമുളക് ചതച്ച്‌ എടുത്തത്‌ (പൊടിക്കരുത് ) – 2 ടീസ്പൂണ്‍
  • നാരങ്ങ നീര് –  2 ടീസ്പൂണ്‍
  • സവാള (നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്) – 3 എണ്ണം,
  • തക്കാളി (നീളത്തില്‍ അരിഞ്ഞത്‌) – 1 എണ്ണം
  • പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്‌) – 2
  • ഇഞ്ചി (ചതച്ചെടുത്തത്‌) – ഒരു ചെറിയ കഷണം
  • വെളുത്തുള്ളി (അല്ലി ചതച്ചെടുത്തത്‌) – 5
  • കറിവേപ്പില – രണ്ട് തണ്ട്
  • മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
  • ഗരംമസാല / ചിക്കന്‍ മസാല – ഒരു ടീസ്പൂണ്‍
  • മല്ലി പൊടി – 2 ടീസ്പൂണ്‍
  • പെരുംജീരകം പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
  • എണ്ണ – 4 ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്‌

Pepper Chicken Recipe

തയ്യാറാക്കുന്ന വിധം

  1. കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.
  2. ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും, മഞ്ഞള്‍പ്പൊടിയും നാരങ്ങാനീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക. അര മണിക്കൂര്‍ ഇത് റെഫ്രിജറേറ്ററില്‍ വെക്കുക.
  3. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക. കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും.
  4. സവാളയുടെ നിറം ബ്രൗൺ നിറമായി മാറിതുടങ്ങുമ്പോള്‍ തീകുറച്ച് ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക.
  5. പച്ചമണം മാറുമ്പോള്‍ മാറ്റിവെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക.
  6. അതിനുശേഷം ഇതിൽ തക്കാളിയും പച്ചമുളകും ചേര്‍ക്കുക.
  7. നന്നായി കുറച്ചു നേരം ഇളക്കുക. മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് ഇളക്കാന്‍ മറക്കരുത്. വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക.
  8. ഇറച്ചി നന്നായി വെന്തുകഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത്.
  9. ചാറു കുറുകുമ്പോള്‍ തീ അണക്കുക.

സ്വാദിഷ്ടമായ ഈ പെപ്പര്‍ ചിക്കന്‍ ചപ്പാത്തി, അപ്പം, ചോറ് ഇവയുടെ കൂടെ വളരെ നല്ലതാണ്.

കടപ്പാട് : സോഷ്യൽ മീഡിയ

 

വറുത്തരച്ച കോഴിക്കറി എങ്ങനെ ഉണ്ടാക്കാം?

By Editor

Leave a Reply

error: Content is protected !!