Best Pathila Thoran Recipe – പത്തില തോരൻ എങ്ങനെ ഉണ്ടാക്കാം?

By Editor

Published on:

Pathila Thoran Recipe

Pathila Thoran Recipe – കര്‍ക്കിടകത്തില്‍ ധാരാളം പച്ചില കറികള്‍ കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ സമയത്ത് കഴിക്കാന്‍ പറ്റിയ ഒന്നാണ് പത്തില കറി. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Pathila Thoran Recipe

Pathila Thoran Recipe – പത്തില കറിയ്ക്ക് ആവശ്യമായ ഇലകള്‍ 

  1. താള്
  2. തകരയില
  3. തഴുതാമയില
  4. മത്തനില
  5. പയറില
  6. ചേനയില
  7. പച്ചചീരയില
  8. കൂവളത്തില
  9. ചേമ്പില
  10. ചൊറിയാണ(ചൊറിയന്‍ തുമ്പ)ത്തിൻ്റെ ഇല

പണ്ടുകാലത്തെ പഞ്ഞമാസക്കാലമായിരുന്ന കർക്കടകത്തിലെ (ഇപ്പോൾ അങ്ങനെയല്ല) പ്രധാനവിഭവമാണ് പത്തിലതോരന്‍. ഭക്ഷ്യയോഗ്യമായ ഏത് ഇലയും പത്തില കറിയ്ക്ക് ഉപയോഗിക്കാം. പയര്‍, തഴുതാമ, മത്ത, കുമ്പളം, ചീര, തകര, എരുമത്തൂവയില, ചെറുകടലാടി ഇല, ചെറുചീരയില, തൊഴകണ്ണിയില എന്നു തുടങ്ങി ചൊറിയന്‍തുമ്പ (കൊടിത്തൂവ) വരെ ഉപയോഗിക്കുന്നവരുണ്ട്. (പത്തിലയിൽ പ്രാദേശികമായ വ്യത്യാസങ്ങൾ കാണും.)

കര്‍ക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച പത്തില ഉപ്പേരി കഴിക്കുന്ന ആചാരമുണ്ട്‌. പത്തില കൊണ്ടുണ്ടാക്കുന്ന ഉപ്പേരി പേരു പറയാതെ കഴിക്കണമെന്നാണു ചൊല്ല്‌.

  • താളിൻ്റെ ഇല – 10 തണ്ട്
  • തകരയില – ഒരുപിടി
  • തഴുതാമയില / പയറില – 15 തണ്ട്
  • മത്തനില  – 10 എണ്ണം
  • പയറില – 10 എണ്ണം
  • ചെറുകടലാടി ഇല – ഒരുപിടി
  • ചേനയില – ഒരുപിടി
  • മത്തന്‍ ഇല – 10 എണ്ണം
  • കൂവളത്തില – 10 എണ്ണം
  • കുമ്പളത്തില – 10 എണ്ണം
  • ചെറുചീരയില – ഒരുപിടി
  • തഴുതാമയില – ഒരുപിടി
  • തൊഴകണ്ണിയില – ഒരുപിടി.

ഇവയിൽ ഏതെങ്കിലും 10 ഇലകൾ  കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിയുക. (ഓരോന്നും ഓരോ പിടി വീതം).

കുറച്ചു തേങ്ങയും കാന്താരിമുളകും ചുവന്നുള്ളിയും ജീരകവും കൂടി ചതച്ചെടുക്കുക (നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വെളുത്തുള്ളിയോ, ഇഞ്ചിയോ ഒക്കെ ചേർക്കാം).

വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിക്കുക. അതിനുശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല.

5-10 മിനിറ്റിനുശേഷം തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഈ സമയത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കുക.  ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ഇതിൽ ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം.

വളരെ സ്വാദിഷ്ടമായ പത്തിലത്തോരൻ റെഡി!

Pathila Thoran Recipe

പച്ചില തോരനും ഉപ്പുമാങ്ങ അരച്ചുകലക്കിയും, ചെത്തുമാങ്ങയും, ചുട്ടപപ്പടവും കർക്കടകത്തിലെ മഴയത്ത് ഏറ്റവും നല്ല കോമ്പിനേഷനാണ് !!

 

വറുത്തരച്ച കോഴിക്കറി എങ്ങനെ ഉണ്ടാക്കാം?

Leave a Comment