Chicken Roast Recipe: ഷാപ്പിലെ നാടൻ കോഴി റോസ്റ്റ്
ചിക്കൻ പ്രേമികളെ കൊതിപ്പിക്കുന്ന ഒരു സ്വാദിഷ്ട വിഭവമാണ് നാടൻ കോഴിറോസ്റ്റ്.
ചില പ്രത്യേക അനുപാതത്തിൽ താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ ചേർത്തുണ്ടാക്കുന്ന കള്ളുഷാപ്പിലെ നാടൻ കോഴിറോസ്റ്റിന് വളരെയധികം ആവശ്യക്കാർ കൂടുതലാണ്.
Chicken Roast Recipe ചേരുവകൾ
- സവാള – 10 എണ്ണം
- കോഴിയിറച്ചി – 1 കിലോ
- വെളുത്തുള്ളി – 15 അല്ലി
- ഇഞ്ചി – ഒരു കഷണം
- പച്ചമുളക് – 10 എണ്ണം
- തക്കാളി – 5 എണ്ണം
- ഗരംമസാല – 1 ടീസ്പൂൺ
- മുളകുപൊടി – 3 ടേബിൾ സ്പൂൺ
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- എണ്ണ – 4 ടേബിൾസ്പൂൺ
- കറിവേപ്പില – 2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി നല്ലതുപോലെ കഴുകിയതിനുശേഷം സാമാന്യം വലിപ്പമുള്ള കഷണങ്ങളാക്കി മുറിക്കുക.
അതിനുശേഷം മഞ്ഞൾപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, ഉപ്പ് ഇവ ഇറച്ചിയുമായി ചേർത്ത് ഇളക്കി യോജിപ്പിച്ച് കറിവേപ്പിലയും കൂടി ഇട്ട് വെള്ളം ചേർക്കാതെ ചെറിയ തീയിൽ പകുതി വേവിക്കുക.
വെളിച്ചെണ്ണ മറ്റൊരു ചീനിച്ചട്ടിയിൽ ഒഴിച്ച് തിളയ്ക്കുമ്പോൾ വെന്ത ഇറച്ചി അതിലേക്ക് ഇട്ട് വറുത്തുകോരുക. ഇറച്ചിക്ക് ചെറിയ ചുവപ്പു നിറം വരുമ്പോൾ കോരി എടുക്കാൻ ശ്രദ്ധിക്കണം.
സവാള അരിഞ്ഞത്, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി അരിഞ്ഞത്, തക്കാളി അരിഞ്ഞത് എന്നിവ എണ്ണയിലിട്ട് വഴറ്റുക.
വറുത്ത ഇറച്ചി വരട്ടി വച്ചിരിക്കുന്നതിലേക്ക് ഇട്ട് അവശേഷിക്കുന്ന അരപ്പും ചേർത്ത് ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക.
പാകമാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കുക.
Chicken Roast Recipe – നാടൻ കോഴിറോസ്റ്റ് റെഡി.
———————————————————-
ഷാപ്പിലെ – കോഴിക്കറി
പച്ചക്കുരുമുളക് ചേർത്ത് തയ്യാറാക്കിയ കോഴിക്കറിയാണ് കേരളത്തിലെ കള്ളുഷാപ്പുകളിലെ പ്രധാന ആകർഷണം. ചിക്കൻ കറിയിൽ പരീക്ഷണങ്ങൾ നടത്തുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന പരീക്ഷണങ്ങളാണ് ഷാപ്പിലെ പാചകക്കാർ നടത്തുന്നത്. പച്ചക്കുരുമുളക് ചേർത്ത ഷാപ്പ് കോഴിക്കറി വളരെ സ്വാദിഷ്ടമാണ്. ഇത്യ്യാ തറാക്കാനും വളരെ എളുപ്പമാണ്.
ചേരുവകൾ
- നാടൻ കോഴി – 2 കിലോ
- വെളുത്തുള്ളി – 6 അല്ലി
- പച്ചമുളക് – 6 എണ്ണം
- സവാള – 4 എണ്ണം
- ഇഞ്ചി – 1 കഷണം
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
- ഗരംമസാല – 3 ടീസ് പൂൺ
- മുളകുപൊടി – 4 ടേബിൾ സ്പൂൺ
- പച്ചക്കുരുമുളക് – 50 ഗ്രാം
- തക്കാളി – 3 എണ്ണം
- കടുക്, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
അതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ ഇടുക.
മൂത്തുകഴിയുമ്പോൾ സവാള അരിഞ്ഞതും മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്ത് വഴറ്റുക.
മുക്കാൽ ഭാഗം വഴന്നുവരുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും ഗരംമസാലയുമിട്ട് മൂപ്പിക്കുക.
അതിനുശേഷം തക്കാളി ചെറുതായി അരിഞ്ഞ് ചേർത്ത് നന്നായി ഇളക്കി പിരളൻ പരുവത്തിലാക്കുക.
അതിലേക്ക് ഇറച്ചിയിട്ട് നന്നായി ഇളക്കി അടച്ചുവയ്ക്കുക.
പത്തുമിനിട്ടിനുശേഷം പച്ചക്കുരുമുളക് ചതച്ചതും (നാലഞ്ച് പച്ച ഏലയ്ക്കായും വേണമെങ്കിൽ ചേർക്കാം) ഇട്ട് നന്നായി ഇളക്കി അടച്ചുവയ്ക്കുക.
ചെറുതീയിൽ വേവിച്ചെടുക്കുക.
ഷാപ്പിലെ കോഴിക്കറി റെഡി.
കടപ്പാട്