Today’s Fin Nifty expiry analysis (18-06-2024)
ഇന്നത്തെ ഫിൻ നിഫ്റ്റി എക്സ്പയറി വിശകലനം.
കഴിഞ്ഞ ദിവസത്തെ വിശകലനത്തിൽ മുകളിലേക്ക് നല്ല ഒരു നീക്കം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അങ്ങനെ വന്നാൽ മോണിംഗ് റേഞ്ച് ബ്രേക്ക്‌ഔട്ട് അല്ലെങ്കിൽ W bottom ബ്രേക്ക്ഔട്ട് എടുക്കാൻ സാധിക്കും എന്ന് പറഞ്ഞിരുന്നു.
ഇന്ന് (18-06-2024) 11:30 ൻ്റെ കാൻഡിലിൽ മോണിംഗ് റേഞ്ച് ബ്രേക്ക്ഔട്ടും ഒരു മണിയുടെ കാൻഡിലിൽ W bottom ബ്രേക്ക്ഔട്ടും തന്നിരുന്നു. അതിൽ ആദ്യത്തെ ട്രേഡ് സ്റ്റോപ്പ് ലോസ് (9 പോയിൻ്റ്) ആവുകയും രണ്ടാമത്തേത് 60 പോയിൻ്റ് നൽകുകയും ചെയ്തു.
Bank Nifty Expiry Wednesday (19-06-2024)
ബുധനാഴ്ചത്തെ ബാങ്ക് നിഫ്റ്റി എക്സ്പയറി
ജൂൺ 7ന് നിഫ്റ്റി breakout നെക്കുറിച്ച് ചർച്ച ചെയ്ത ദിവസം ഇനി ഒരു gap up opening കിട്ടുന്നതിനെക്കുറിച്ച് എഴുതിയിരുന്നു. ഇന്ന് നിഫ്റ്റി gap up open ചെയ്തതിനു ശേഷം ആ ഗ്യാപ് പൂർണമായും ഫിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതായത് നമുക്ക് ഇന്ന് ഒരു breakout gap കിട്ടിയിരിക്കുന്നു. ഇത് ഒരു ട്രെൻഡിന്റെ തുടക്കമാവാൻ സാധ്യതയുണ്ട്.
Bank Nifty Expiry Wednesday 19-06-2024
ഇന്ന് ബാങ്ക് നിഫ്റ്റി മോർണിംഗ് റേഞ്ച് ബ്രേക്ക്ഔട്ടിനു ശേഷം 200 പോയിൻ്റ് മാത്രമേ കയറിയിട്ടുള്ളു. അതിനാൽ തന്നെ ഫലത്തിൽ അതൊരു consolidation ആയി കരുതാൻ സാധിക്കും.
അതിൻ്റെ ഒപ്പം നിഫ്റ്റിയിലെ gap up open കൂടി പരിഗണിച്ചാൽ നാളെ നല്ല ഒരു ട്രെൻഡ് ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്.
രാവിലത്തെ ഒരു മണിക്കൂറിലെ high volatile moves നാളെയും തുടർന്നാൽ ഒരു പക്ഷെ അത് വലിയ ഒരു മൂവിനെ തടഞ്ഞേക്കാം എന്നത് മാത്രമാണ് നാളത്തെ ഒരു നെഗറ്റീവ് ഘടകം.
നാളെ (19-06-2024) സാധാരണ പോലെ നമുക്ക് മോർണിംഗ് റേഞ്ച് ബ്രേക്ക്ഔട്ട് സ്ട്രാറ്റജി ഉപയോഗിക്കാവുന്നതാണ്.
By: ജയരാജ് വാഴക്കാലായിൽ
Fin Nifty Expiry Thursday-15-06-2024