Aadhaar and Ration Card Link
റേഷൻ കാർഡും ആധാർ കാർഡും ഇനിയും ലിങ്ക് ചെയ്‌തില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ അവനവന് തന്നെ ഓൺലൈൻ ആയി ലിങ്ക് ചെയ്യാം. ആധാറും റേഷൻ കാർഡും പരസ്പരം എങ്ങനെ ലിങ്ക് ചെയ്യാമെന്ന് വിശദമായി പറയാം.
റേഷൻ കാർഡും നിങ്ങളുടെ ആധാർ നമ്പറും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
പൊതുവിതരണ സമ്പ്രദായം (Public Distribution Systems-PDS) കാര്യക്ഷമമാക്കുന്നതിനും അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ലഭിക്കുന്നതിനും വേണ്ടിയാണ് ഭാരത സർക്കാർ റേഷൻ കാർഡ് – ആധാർ കാർഡ് ലിങ്കിംഗ് നിർബന്ധമാക്കിയത്. പരസ്പരം ലിങ്ക് ചെയ്യുന്നതിലൂടെ ഡ്യൂപ്ലിക്കേറ്റും വ്യാജവുമായ റേഷൻ കാർഡുകൾ ഇല്ലാതാക്കാൻ ഒരു പരിധിവരെ സഹായമാകുന്നു.
റേഷൻ കാർഡ് – ആധാർ നമ്പർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി
30-06-2024 ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതിൻ്റെ സമയപരിധി 2024 സെപ്റ്റംബർ 30 വരെ നീട്ടി.
റേഷൻ കാർഡും ആധാർ നമ്പറും ഓൺലൈൻ ആയി വളരെ എളുപ്പത്തിൽ എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നോക്കാം.
- കേരളത്തിൻ്റെ പൊതുവിതരണ സംവിധാനത്തിൻ്റെ വെബ്സൈറ്റ് (Kerala Civil Supplies (civilsupplieskerala.gov.in) ഓപ്പൺ ചെയ്യുക. ഓരോ സംസ്ഥാനത്തിനും അവരുടേതായ Website/പോർട്ടൽ ഉണ്ടായിരിക്കും.
- ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. (Kerala Civil Supplies (civilsupplieskerala.gov.in)
- നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ എന്നിവ നൽകുക. ആധാർ നമ്പർ വാലിഡേറ്റ് ചെയ്യണം.
- “തുടരുക/സമർപ്പിക്കുക” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിങ്ങൾക്കു ലഭിച്ച OTP നൽകുക.
- ലിങ്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് സന്ദേശം ലഭിക്കും.
PM Kisan Samman Nidhi 2000 രൂപ അക്കൗണ്ടിൽ കിട്ടാത്തവർ എങ്ങനെ പരാതി നൽകാം?