Idukki Tourist Places – സാധാരണക്കാരുടെ വീഗാലാൻഡ്!

By Editor

Published on:

ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ്!

നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോ?

ഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്…

മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം….

ഇതുവരെ ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം – ആനയാടിക്കുത്ത്.

ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.

Idukki Tourist Places

ഫോട്ടോ കടപ്പാട് : ജൂബിൻ കുറ്റിയാനി

പ്രകൃതി സ്നേഹികളും, ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്… അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്. ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ഈ വെള്ളച്ചാട്ടം.

തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിൻ്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.

ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ… ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല. ടോയ്‌ലറ്റ് , ഡ്രസിങ് റും പിന്നെ ചെറിയ ഒരു കടയും വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ ഉണ്ട്. വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇപ്പോൾ ഉണ്ട്.

Idukki Tourist Places

ഫോട്ടോ കടപ്പാട് : ജൂബിൻ കുറ്റിയാനി

തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിൻ്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് “ആനയാടിക്കുത്ത്”.

Idukki Tourist Places ആനയാടിക്കുത്തിലേയ്ക്കുള്ള വഴി

ഇടുക്കി ജില്ലയിലെ തൊടുപുഴ – കരിമണ്ണൂർ – മുളപ്പുറം – തേക്കിൻകൂട്ടം വഴി (വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള നയന മനോഹര യാത്ര) ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം.

കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോൾ ഏതു ചെറിയ യാത്രയിലും നല്ല നല്ല അനുഭവങ്ങൾ നമുക്കുണ്ടാകും.

ഒത്തിരി സ്നേഹത്തോടെ എല്ലാവരേയും ആനയാടിക്കുത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

കടപ്പാട്: ജൂബിൻ കുറ്റിയാനി

 

പ്രേമിച്ച പെൺകുട്ടിയെ കാണാൻ ദുൽഖർ സൽമാൻ ബുള്ളറ്റിൽ എത്തിയ സുന്ദരമായ സ്ഥലം

Leave a Comment