Secret of Restaurant Style Curry Masala Powder സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിൻ്റെ രഹസ്യ രുചിക്കൂട്ട്

By Editor

Published on:

Curry Masala

എന്താ രുചി, സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിൻ്റെ മാന്ത്രിക രുചിക്കൂട്ട്; ഇതുപോലെ ചേരുവകൾ ചേർത്ത കറിമസാല Curry Masala ചേർത്താൽ 5 മിനിറ്റിൽ ഉഗ്രൻ കറി റെഡി.!! Secret Of Restaurant Style Curry Masala Powder

നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറൻ്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി അവർ മസാല കൂട്ടിലേക്ക് ചില സീക്രട്ട് ഇൻഗ്രീഡിയൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഇനി പറയുന്നവയാണ്.

curry masala

Curry Masala Ingradients ചേരുവകൾ

ഒരു കപ്പ് അളവിൽ മല്ലി, ഒരു ടേബിൾ സ്പൂൺ അളവിൽ കസൂരി മേത്തി, കാൽ ടീസ്പൂൺ അളവിൽ നല്ല ജീരകവും പെരുംജീരകവും, നാല് പച്ച ഏലക്കായ, നാല് കറുത്ത ഏലക്കായ, ഒരു വലിയ കഷണം പട്ട, ജാതിപത്രി, നാല് ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്.

Preparation ഉണ്ടാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മല്ലിയും മുളകും ഇട്ട് ഒന്ന് വറുത്ത് കോരുക.

അതിനുശേഷം അതേ പാനിലേക്ക് എടുത്തുവച്ച മറ്റ് മസാല കൂട്ടുകൾ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ ഒന്ന് ചൂടാക്കി എടുക്കണം.

ഒരു കാരണവശാലും മസാല കൂട്ടുകൾ വറുത്തെടുക്കുമ്പോൾ ഫ്ലയിം കൂട്ടി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ചേരുവകളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്.

പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാതെ പൊടിച്ചെടുക്കുക.

ചിക്കൻ കറി, പനീർ കറി, മിക്സഡ് വെജിറ്റബിൾ കുറുമ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം ഉണ്ടാക്കുമ്പോൾ ഈയൊരു മസാലപ്പൊടി അല്പം ഇട്ടുകൊടുക്കുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള രുചി മാറ്റം അറിയാനായി സാധിക്കും.

പൊടിച്ചു വെച്ച മസാലപൊടി വായു ഒട്ടും കയറാത്ത് ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കുകയും ചെയ്യാം.

കടപ്പാട് : സോഷ്യൽ മീഡിയ

 

സ്വാദിഷ്ടമായ നാടൻ കേരള വിഭവങ്ങൾ

പൂച്ച പുഴുങ്ങിയത് (കുമ്പിളപ്പം)

Leave a Comment