കരിമ്പനും (Karimban) ചെളിയും കറയും 10 മിനിറ്റിൽ ഇല്ലാതാക്കാം.!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.!! ഒരൊറ്റ ഒരു കുക്കർ മതി!!
കരിമ്പൻ, കറകൾ എന്നിവയെല്ലാം വെളുത്ത തുണികളിൽ പിടിക്കുന്നത് വളയുക എന്നത് വരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്തുകൊണ്ടെന്നാൽ അവയിൽ എത്ര അളവിൽ സോപ്പ്പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ പെട്ടെന്നും എളുപ്പത്തിലും അത്തരം തുണികൾ ഒരു പ്രഷർ കുക്കർ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാൻ സാധിക്കും. അത് എങ്ങനെയെന്ന് വിശദമായി നമുക്ക് നോക്കാം.
Karimban കരിമ്പൻ കളയാൻ എന്തു ചെയ്യണം?
ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. അതിനുശേഷം അതിലേക്ക് ഒരു വിം (Vim) ബാർ ചെറിയ കഷണങ്ങളായി മുറിച്ചിടുക. സ്ഥിരമായി അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന കുക്കർ ഒരു കാരണവശാലും ഇതിനായി തിരഞ്ഞെടുക്കരുത്. കാരണം അതിൽ പലരീതിയിലുള്ള കറകളും പിടിച്ച് കേടായി പോകാൻ സാധ്യത കൂടുതലാണ്. അതിനുശേഷം വേറൊരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. കുക്കറിലേക്ക് തിളപ്പിച്ച വെള്ളം കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
പിന്നീട്, അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡാ, വിനാഗിരി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കണം. വെള്ളത്തിൽ നല്ലതുപോലെ പത വന്നു തുടങ്ങുമ്പോൾ കറ കളയാനുള്ള തുണികൾ അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ചെറിയ കുക്കർ ആണെങ്കിൽ ഒരെണ്ണം എന്ന അളവിൽ തുണികളിട്ട് വൃത്തിയാക്കി എടുക്കുന്നതാണ് കൂടുതൽ നല്ലത്.
തുണി ഇട്ട ശേഷം കുക്കറിൽ ഒരു വിസിൽ അടിക്കുന്നതുവരെ കാത്തിരിക്കുക. വിസിൽ അടിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അതിനുശേഷം കുക്കറിൻ്റെ ചൂടെല്ലാം പോയിക്കഴിഞ്ഞാൽ തുണികൾ പുറത്തേക്കെടുത്ത് നല്ലതുപോലെ പച്ച വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. അപ്പോൾ എല്ലാ കറകളും പോയി തുണികൾ നല്ല വൃത്തിയായി കിട്ടുന്നതാണ്.
ഇതിനായി കൂടുതൽ സാധനങ്ങൾ ഒന്നും ഉപയോഗിക്കേണ്ടി വരുന്നില്ല. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇത്തരത്തിൽ കരിമ്പനും കറയും കളഞ്ഞ് എടുക്കുന്നത്. മാത്രമല്ല, തുണികൾ നനയ്ക്കുമ്പോൾ തമ്മിൽ ഉരച്ച് കളർ ഇളകുന്ന പ്രശ്നവും ഉണ്ടാവില്ല.
കടപ്പാട് : സോഷ്യൽ മീഡിയ
ചോറുണ്ടാക്കുന്ന 2 കുക്കറിന് വില 1.30 കോടി രൂപ!