Ancient History of Post Office in India – തപാൽ ഓഫീസിൻ്റെ ചരിത്രം

By Editor

Published on:

Ancient History of Post Office

Ancient History of Post Office – തപാൽ ചരിത്രം

തുടക്കം ഈജിപ്തിൽ….

കളിമണ്ണ് കുഴച്ച് പലകപോലെ പരത്തി രാജകല്പനകൾ അതിൽ എഴുതുo. ഇവ രാജഭടന്മാർ ദൂരസ്ഥലങ്ങളിൽ കൊണ്ടുപോകും. ഏകദേശം 3400 വർഷങ്ങൾക്ക് മുന്പ് ഈജിപ്തിലെ ഭരണാധികാരികളാണ് ഇങ്ങനെ ‘കത്തുകൾ’ അയച്ചിരുന്നത്. അങ്ങനെ ലോകത്തിലെ ആദ്യത്തെ തപാൽ സമ്പ്രദായത്തിന് പ്രാചീന ഈജിപ്ത് തുടക്കം കുറിച്ചു.

ഏതാണ്ട് 3400 വർഷം പഴക്കമുള്ളതായി കരുതുന്ന കളിമൺ ഫലകങ്ങൾ പ്രാചീന ഈജിപ്തിൽ നിന്നും ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുണ്ട്

ഈജിപ്ത്കാർ കളിമണ്ണിലാണ് ‘കത്തുകൾ’ എഴുതിയിരുന്നതെങ്കിൽ കല്ലിലുo ഇലയിലുമൊക്കെ സന്ദേശമെഴുതി കൈമാറുന്ന രീതി പണ്ട് ഇന്ത്യയിലുo നിലവിൽ ഉണ്ടായിരുന്നു. മൗര്യ സാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത രാജാവ് സന്ദേശങ്ങൾ അയയ്ക്കാൻ പ്രാവുകളെ പരിശീലിപ്പിച്ചിരുന്നു.

1846 മുതൽ 1904 വരെ ഇന്ത്യയിൽ തപാൽ വിതരണത്തിനായി കാളവണ്ടികൾ ഉപയോഗിച്ചിരുന്നു. അടുത്ത കാലം വരെ പ്രാവുകളെ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറിയിരുന്ന ഇന്ത്യൻ സoസ്ഥാനമാണ് ഒഢീഷ. 2002-ൽ അവിടത്തെ പ്രാവ് തപാൽ നിർത്താലാക്കി.

സുസoഘടിത തപാൽ സoവിധാനo എന്ന ആശയം യാഥാർഥ്യമാക്കിയതിൻ്റെ പേരിൽ തപാൽ ചരിത്രത്തിൽ ഇടo നേടിയ പേർഷ്യൻ ചക്രവർത്തിയാണ് ദാരിയസ്

പോസ്റ്റ് ഓഫീസ് എന്ന വാക്കിന് പിന്നിൽ

പോസ്റ്റ് (POST) എന്ന ഇoഗ്ലിഷ് പദo വന്നിരിക്കുന്നത് പൊസിറ്റസ് (Positus) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. സൂക്ഷിക്കുക എന്നാണ് ഈ വാക്കിൻ്റെ അർത്ഥം..

എന്നാൽ തപാൽ.. എന്ന പദo മറാഠി ഭാഷയിലെ ഠപ്പാൽ എന്ന പദത്തിൽ നിന്നാണ് രൂപം കൊണ്ടത് .

തപാലുo ബ്രിട്ടനുo

തപാൽരoഗത്ത് പല കാര്യങ്ങളിലുo ഒന്നാം സ്ഥാനം അവകാശപ്പെടാവുന്ന രാജ്യമാണ് ബ്രിട്ടൻ. ഔദ്യോഗികാവശ്യങ്ങൾക്കായി അവിടെ തപാൽ സമ്പ്രദായo തുടങ്ങിയത് 1516 ൽ ആണ്.

1591 ൽ ‘റോയൽ പോസ്റ്റ് ‘ എന്ന പേരിൽ ബ്രിട്ടൻ തപാൽ സർവ്വീസ് ആരംഭിച്ചു. സത്രങ്ങളായിരുന്നു അന്നത്തെ തപാൽ ഓഫീസുകൾ. തപാൽക്കാരനാകട്ടെ അവിടത്തെ കുതിരക്കാരനുo.

തപാലിനായി 4 കുതിരകളെ കെട്ടിയ സ്പെഷൽ വണ്ടി. പേര് മെയിൽ കോച്ച്. ഇങ്ങനെയൊരാശയo 1784 ൽ ബ്രിട്ടൻ നടപ്പിലാക്കി. തപാൽ എത്തിക്കാൻ ലോകത്തിലാദ്യമായി തീവണ്ടി ഏർപ്പെടുത്തിയ രാജ്യം ബ്രിട്ടൻ ആണ്. 1830 ൽ അവർ റെയിൽവേ മെയിൽ സർവീസ് ആരംഭിച്ചു. 1633 ൽ ഇംഗ്ലണ്ടിനുo ഫ്രാൻസിനുമിടയിൽ ബോട്ടുമാർഗമുളള തപാൽ സർവീസ് തുടങ്ങി.

വിമാനമാർഗo തപാൽ അയ്യച്ച ആദ്യ രാജ്യം ഇന്ത്യയാണ്, 1911 ഫെബ്രുവരി 18 ആയിരുന്നു. ഇത് കേരളത്തിൽ ആകട്ടെ. ആദ്യമായി വിമാനമിറങ്ങിയ അന്നുതന്നെ തപാൽ വിതരണവും നടന്നു. തിരുവിതാംകൂറിലേക്കുളള 50 കത്തുകൾ അടങ്ങിയ തപാൽ സഞ്ചിയാണ് 1935 ഒക്ടോബർ 29 ന് വിമാനത്തിൽ എത്തിയത്.

ലണ്ടൻ പെനി പോസ്റ്റ്

ബ്രിട്ടീഷ് തപാൽചരിത്രത്തിലെ നാഴികകല്ലായ പെനി പോസ്റ്റ് തുടങ്ങിയത് വില്യം ഡോക്ടറാ എന്ന കച്ചവടക്കാരനുo അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളി റോബർട്ട് മുറേയുo ചേർന്നാണ്. ലണ്ടനിലുo സമീപ പ്രദേഷങ്ങളിലുo ഒരു പെനി നിരക്കിൽ കത്തുകളെത്തിക്കാൻ 1680 ൽ അവർ ആരംഭിച്ചതാണ് ലണ്ടൻ പെനി പോസ്റ്റ്. പിന്നീട് ബ്രിട്ടീഷ് സർക്കാർ ഇത് നിരോധിക്കുകയും സ്വന്തമായി പെനി പോസ്റ്റ് തുടങ്ങുകയുo ചെയ്തു.

തപാൽ പെട്ടി

ലോകത്തിലാദ്യമായി എഴുത്തുപെട്ടി നിലവിൽ വന്നത് പാരീസിലാണ്. 17-ാo നൂറ്റാണ്ടിൽ. ഫ്രാൻഷ്വാ ഡി. വെലായൻ എന്ന ഫ്രഞ്ചുകാരൻ തപാൽപെട്ടിയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു.

ഇംഗ്ളണ്ടിൽ 1809-ലാണ് എഴുത്തുപെട്ടി എത്തിയത്. അവിടത്തെ വുഡ് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ ആദ്യ പെട്ടി സ്ഥാപിച്ചു. അന്നത്തെ നിറം പച്ച ആയിരുന്നു. 1874-ൽ അത് ചുവപ്പ് ആയി. പിന്നീട് ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലുo ചുവപ്പുപെട്ടികളെത്തി.

Ancient History of Post Office

നമ്മുടെ നാട്ടിലധികവുo ചുവപ്പ് നിറമുളള തപാൽ ബോക്സുകളാണല്ലോ. എന്നാൽ, ഫ്രാൻസ്, ഓസ്ട്രിയ, ജർമനി, ഗ്രീസ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ തപാൽ പെട്ടികൾ മഞ്ഞ നിറത്തിലാണ്

  • മോടിയുളള മനോഹരമായ കൊത്തുപണിയോടു കൂടിയ തൂണുപോലുളള തപാൽപെട്ടികൾ രൂപകല്പന ചെയ്തത് ബെൽജിയoകാരാണ്.
  • ഇന്ത്യയിൽ നീല തപാൽ പെട്ടികളുമുണ്ട്. ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്കുളള കത്തുകൾ പിറ്റേന്നുതന്നെ എത്തിക്കാൻ ഉദ്ദേശിച്ചുളള ഇവ ആദ്യം ഏർപ്പെടുത്തിയത് മുംബൈ, കൊൽക്കൊത്ത, ഡൽഹി , ചെന്നൈ, ബെഗളൂരൂ, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലാണ്.
  • തിരുവിതാംകൂറിലുo_ കൊച്ചിയിലും പണ്ടുണ്ടായിരുന്ന തപാൽപെട്ടികൾ ‘അഞ്ചൽ പെട്ടികൾ‘ എന്നറിയപ്പെട്ടു. ഇവയുടെ നിറം പച്ചയായിരുന്നു.
  • ഒക്ടോബർ 9 ലോകമെമ്പാടും തപാൽ ദിനമായി ആചരിക്കുന്നു.
  • ലോകതപാലിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ജർമനിയിലെ ഹെൻറിച്ച് വോൻ സ്റ്റീഫൻ. ലോകത്തിലെ തപാൽ സമ്പ്രദായങ്ങളെ കോർത്തിണക്കിയത് അദ്ദേഹമാണ്.
  • ബെഞ്ചമിൻ ഫ്രാങ്ക്ളിൻ അമേരിക്കൻ തപാലിൻ്റെ പിതാവായും ലൂയി X| ഫ്രാൻസിലെ തപാൽ സമ്പ്രദായത്തിൻ്റെ പിതാവായും അറിയപ്പെടുന്നു.

ഇന്ത്യൻ തപാൽ

തപാലിൻ്റെ കാര്യത്തിലുo ലോകത്തിലെ വൻശക്തികളിലൊന്നാണ് ഇന്ത്യ.

ഒന്നരലക്ഷത്തിലധികo തപാൽ ഓഫീസുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. ലോകത്ത് ഒരു രാജ്യത്തുമില്ല ഇത്രയേറെ പോസ്റ്റ് ഓഫീസുകൾ. മരുഭൂമിയിലുo മഞ്ഞുമൂടിയ അൻറ്റാർട്ടിക്കയിലുo ഇന്ത്യൻ തപാൽ വകുപ്പിൻ്റെ സാന്നിദ്ധ്യമുണ്ട്.

Ancient History of Post Office

2013 മാർച്ച് 31 വരെയുള്ള കണക്കുനുസരിച്ച് രാജ്യത്ത് 22 പോസ്റ്റൽ സർക്കിളുകളിലായി 154856 പോസ്റ്റ് ഓഫീസുകൾ ഉണ്ട്. ഇതിൽ 139164 എണ്ണം ഗ്രാമീണ മേഖലയിലുo 15692 എണ്ണം നഗരങ്ങളിലുമാണ്. ഗ്രാമീണ ഡാക് സേവക് അടക്കo 4.66 ലക്ഷം പേർ പോസ്റ്റൽ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്നു…

ചരിത്രം

ഭാരതീയർ പണ്ടു തൊട്ടേ സന്ദേശങ്ങൾ കൈമാറുന്നതിനായി വ്യത്യസ്തരീതികൾ പരീക്ഷീച്ചു . ബി.സി 322-ൽ ചന്ദ്രഗുപ്ത മൗരൃൻ്റെ ഭരണകാലത്ത് പ്രാവുകളായിരുന്നു സന്ദേശവാഹകർ. പിന്നീട് നൂറ്റാണ്ടുകളോളം രാജഭടന്മാർ നാടെങ്ങും ഓടിയെത്തി സന്ദേശങ്ങൾ കൈമാറി.

1206 മുതൽ 1210 വരെ ഡൽഹി ഭരിച്ച സുൽത്താൻ കുത്ത്ബുദ്ദീൻ ഐബക്ക് ഏറെക്കുറെ കുറ്റമറ്റ തപാൽ സമ്പ്രദായo വികസിപ്പിച്ചു. 1296-ൽ ഡൽഹി സുൽത്താനായിരുന്ന അലാവൂദ്ദീൻ ഖിൽജി ഇത് പരിഷ്കരിച്ച് ‘റിലേ പോസ്റ്റ് സിസ്റ്റം’ നടപ്പിലാക്കി.

കുതിരപ്പുറത്ത് പാഞ്ഞിരുന്ന ദൂതന്മാരായിരുന്നു മുഗൾ ഭരണകാലത്തെ തപാൽ വകുപ്പുകാർ ബ്രിട്ടീഷുകാരുടെ വരവൊടെ ഇന്ത്യയിലെ കത്തിടപാട് കൂടുതൽ മെച്ചപ്പെട്ടു.

ബ്രിട്ടീഷ് ഇന്ത്യയിൽ തപാൽ സമ്പ്രദായത്തിന് തുടക്കമിട്ടത് 1766-ൽ ലോർഡ് ക്ലൈവിൻ്റെ കാലത്താണ്. ഈ പോസ്റ്റ് ഓഫീസിൽ ഇന്ത്യക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് 1774-ൽ കൊൽക്കൊത്തയിലാണ് വാറൻ ഹേസ്റ്റിങ്സ്സായിരുന്നു ഗവർണർ ജനറൽ. മദ്രാസിൽ 1786 ലുo ബോOബേയിൽ 1793 ലുo ജനറൽ പോസ്റ്റ് ഓഫീസുകൾ നിലവിൽ വന്നു.

ഡൽഹൗസി പ്രഭു 1854-ൽ കൊണ്ടുവന്ന ഇoപീരീയൽ തപാൽ നിയമo ഇന്ത്യൻ തപാൽ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി. ബ്രിട്ടീഷ് ഇന്ത്യയിലെ തപാലിനെ മുഴുവൻ ഒരൊറ്റ ഡയറക്ടർ ജനറലിൻ്റെ കീഴിലാക്കി ഏകീകരിച്ചത് ഈ നിയമമാണ്.

  • ഇന്ത്യൻ പോസ്റ്റൽ വകുപ്പ് സ്ഥാപിതമായത് 1854-ൽ ആണ്
  • ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാoമ്പ് പുറത്തിറങ്ങിയത് 1854 – ഒക്ടോബർ 1 ആണ്.

കടൽ വഴിയുളള തപാൽ ഇന്ത്യയിൽ ആരംഭിച്ചത് 1854 ൽ ആണ്. ഇന്ത്യയ്ക്കുo ബ്രിട്ടനുo ഇടയിലായിരുന്നു ആദ്യ സീ മെയിൽ സർവീസ്.

1863 മുതൽ തീവണ്ടിയിലും തപാൽ കൊണ്ടുപോയി തുടങ്ങി ഇത് RMS (റെയിൽവേ മെയിൽ സർവീസ്) എന്നറിയപ്പെട്ടു .

  • യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനിൽ ഇന്ത്യ അoഗമായത്1876 -ൽ ആണ്.
  • എയർമെയിൽ സ്റ്റാoമ്പ് പുറത്തിറക്കിയ ആദ്യ കോമൺവെൽത്ത് രാജ്യം ഇന്ത്യയാണ്

വിക്ടോറിയ രാജ്ഞി, എഡ്വേർഡ് ഏഴാമൻ, ജോർജ് ആറാമൻ എന്നിവരുടെ ചിത്രങ്ങൾ വച്ചാണ് ഇന്ത്യ സ്വതന്ത്രയാകുo വരെ ഈസ്റ്റിന്ത്യാ കമ്പനി സ്റ്റാമ്പുകൾ അച്ചടിച്ചു കൊണ്ടിരുന്നത്.

കമ്പി സന്ദേശം അയയ്ക്കാനുളള സoവിധാനo 1883-ൽ ആരംഭിച്ചു. ഇത് ഇപ്പോൾ നിർത്തലാക്കി.

കമ്പി തപാൽ വിഭാഗവുo പോസ്റ്റൽ വിഭാഗവുo കൂട്ടിച്ചേർത്ത് ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലിഗ്രാഫി ഡിപ്പാർട്ട്മെൻ്റ് 1914-ൽ നിലവിൽ വന്നു.

തപാൽ കേരളത്തിൽ

കൈയിൽ കുന്തo പോലൊരു വടി അതിലൊരു മണി കെട്ടിയിരിക്കുന്നു.അരയിൽ മണി കെട്ടിയ അരപ്പട്ട. തോളിൽ കത്തുകൾ നിറച്ച തുകൽ സഞ്ചി… കേരളത്തിൽ പണ്ടുണ്ടായിരുന്ന പോസ്റ്റ്മാൻ്റെ എകദേശ ചിത്രമാണിത്.

ഇവർക്കൊരു പ്രത്യേക പേരുണ്ട് ‘അഞ്ചലോട്ടക്കാരൻ‘. കത്തുകൾ എത്തിക്കുകയാണ് അഞ്ചലോട്ടക്കാരൻറ്റ ജോലി. വടി ഉയർത്തിപിടിച്ച് വഴിയുടെ നടുവിലൂടെ അയാൾ ഓടും. ഓടുമ്പോൾ അരപ്പട്ടയിലെ മണി ഉറക്കെ കിലുങ്ങുo. അതുകേട്ട് ആളുകൾ വഴിമാറി കൊടുക്കണം. ആൾത്താമസമില്ലാത്ത സ്ഥലങ്ങളിൽ ഓടുമ്പോൾ കളളന്മാരുo മറ്റും ആക്രമിച്ചാൽ അവരെ എതിരിടാനാണ് കുന്തo പോലുള്ള വടി.

18-ാo നൂറ്റാണ്ടിൻ്റെ പകുതിയോടെയാണ് അഞ്ചൽ സംവിധാനം ആരംഭിച്ചത്. കത്ത് കൊണ്ടുപോകുന്നവർക്ക് അഞ്ചൽക്കാരൻ എന്നു പേരു കൊടുത്തത് ബ്രിട്ടീഷുകാരനായ കേണൽ മൺറോ ആണെന്ന് കരുതുന്നു.

1848 വരെ ഈ അഞ്ചൽ സംവിധാനം രാജാക്കൻമാർക്ക് മാത്രമായിരുന്നു. പിന്നീടത് മറ്റുള്ളവർക്കുo_ ഉപയോഗിക്കാൻ അനുവാദം കിട്ടി. അതൊടെ അഞ്ചൽക്കാരൻ.. അഞ്ചൽപിളളയായി.

തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് 1857-ൽ ആരംഭിച്ചു. തുടർന്ന് കൊച്ചിയിലും അഞ്ചൽ വകുപ്പ് ഉണ്ടായി. തിരുവനന്തപുരം മുതൽ ചെറുവണ്ണൂര് വരെ തപാൽ വളളവുo 1869-ൽ നിലവിൽവന്നു.

അന്നൊക്കെ പനയോലകളിൽ ആയിരുന്നു കത്തെഴുത്ത്. 1889-ൽ അഞ്ചൽപിള്ളയുടെയുo അഞ്ചലോട്ടക്കാരൻ്റെയുo പേരുകൾ മാറി. അവർ ‘അഞ്ചൽ മാസ്റ്ററുo’ ‘മെയിൽ റണ്ണറു’മായി! അഞ്ചൽ സ്റ്റാമ്പുകളുo അഞ്ചൽ കാർഡും നിലവിൽവന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായതൊടെ കേരളത്തിലെ തിരുവിതാംകൂർ – കൊച്ചി അഞ്ചൽ, ഇന്ത്യൻപോസ്റ്റ്ൽ ഡിപ്പാർട്ട്മെൻ്റിൽ ലയിച്ചു.

പിൻകോഡ്. 6⃣9⃣0⃣0⃣0⃣1⃣

തപാൽ സംവിധാനം കുടൂതൽ കാര്യക്ഷമമാക്കാൻ ഏർപ്പെടുത്തിയ സൂത്രപണിയാണ് പിൻകോഡ് അഥവാ പിൻ (PIN) Postal Index Number എന്നാണ് ഇതിൻ്റെ പൂർണരൂപo.

ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡ് സംവിധാനം ആരംഭിച്ചത് 1972-ലാണ്.

ഇന്ത്യയിൽ ആകെ 9 പോസ്റ്റൽ സോണുകളാണുളളത്. ഇവയിൽ ഒൻപതാമത്തേത് ആർമി പോസ്റ്റ് ഓഫീസ് ആണ്. 9-ൽ ആരംഭിക്കുന്ന പിൻകോഡ് ആർമിയ്ക്ക് മാത്രം.

പിൻകോഡിലെ ആദ്യ അക്കo  ഇന്ത്യയിലെ 9 പോസ്റ്റൽ സോണുകളിലൊന്നിനെ സൂചിപ്പിക്കുന്നു.

6-ൽ തുടങ്ങുന്ന പിൻകോഡുകളെല്ലാo കേരളം , തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്.

പിൻകോഡിലെ അവസാന മൂന്നക്കങ്ങൾ കത്തുകൾ എത്തിച്ചേരേണ്ട സ്ഥലത്തെ പോസ്റ്റ് ഓഫീസിനെ സൂചിപ്പിക്കുന്നു.

കടപ്പാട് : Mr. MK

Leave a Comment