Pradhan Mantri Jan Dhan Yojana – കേന്ദ്ര സർക്കാരിൻ്റെ ജനപ്രിയ പദ്ധതി
- നിങ്ങളിൽ എത്രപേർ പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്?
- നിങ്ങൾ എത്ര പേർ ബ്ലേഡുകാരിൽ നിന്നും പലിശയ്ക്ക് പണം കടം വാങ്ങുന്നതിന് പകരം ജൻധൻ അക്കൗണ്ടിലെ ഓവർഡ്രാഫ്റ്റ് ഫെസിലിറ്റി ഉപയോഗിച്ചിട്ടുണ്ട്?
- നിങ്ങളിൽ എത്രപേർ വെറും 12 രൂപ മുടക്കി രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആയ പ്രധാനമന്ത്രി സുരക്ഷാ ബീമായോജനയിൽ അംഗമായിട്ടുണ്ട്?
- നിങ്ങളിൽ എത്രപേർ 330 രൂപ പ്രീമിയം ഉള്ള ലൈഫ് ഇൻഷുറൻസ് പദ്ധതിയായ രണ്ടുലക്ഷം രൂപയുടെ പ്രധാനമന്ത്രി ജീവൻ ജ്യോതിബീമാ യോജനയിൽ അംഗമായിട്ടുണ്ട്?
- നിങ്ങളിൽ എത്ര പേർ ഏറ്റവും ചെലവു കുറഞ്ഞ പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ അംഗമായിട്ടുണ്ട്?
- നിങ്ങളിൽ എത്രപേർ പെട്രോൾ അടിക്കുമ്പോൾ ഡെബിറ്റ്കാർഡ് ഉപയോഗിച്ച് പണം കൊടുക്കുന്നുണ്ട്?
- നിങ്ങളിൽ എത്രപേർ സാധനം വാങ്ങുമ്പോൾ ഡിജിറ്റൽ പേയ്മെൻ്റ് വഴി ഇടപാടുകൾ നടത്തുന്നുണ്ട്?
- നിങ്ങളിൽ എത്രപേർ UPI ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പണം ട്രാൻസ്ഫർ ചെയ്യാറുണ്ട്?
- നിങ്ങളിൽ എത്ര പേർക്ക് പ്രധാനമന്ത്രി മുദ്രയോജന, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്വൽ യോജന, സ്വച്ഛഭാരത്, ജൻഔഷധി തുടങ്ങിയ ജനോപകാരപ്രദമായ കേന്ദ്രപദ്ധതികളെപ്പറ്റി അറിയാം?
- നിങ്ങളിൽ എത്ര പേർ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും വെബ്സൈറ്റുകൾ സന്ദർശിച്ച് കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങൾ മനസ്സിലാക്കാറുണ്ട് ?
കേന്ദ്ര സർക്കാരിൻ്റെ ജനപ്രിയ പദ്ധതികൾ (Pradhan Mantri Jan Dhan Yojana) ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. ജനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ പിന്നെ ആരാണ് ഉപയോഗിക്കുക… ആദ്യം നമ്മൾ ഇത് ഉപയോഗിക്കുന്നത് ശീലമാക്കൂ … തുടർന്ന് നമ്മളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ഇവ പ്രചരിപ്പിക്കൂ… നമ്മുടെ കേന്ദ്ര സർക്കാരിൻ്റെ ജനോപകാരപ്രദമായ പദ്ധതികൾ പ്രചരിപ്പിക്കുക…
Pradhan Mantri Jan Dhan Yojana പ്രധാന്‍മന്ത്രി ജന്‍ ധന് യോജന
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന് യോജന (PMJDY). നരേന്ദ്ര മോദി സര്‍ക്കാറിൻ്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്.
എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. PMJDY പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
ജൻധൻ അക്കൗണ്ട് ഉള്ള ഭാരതത്തിലെ ഓരോ വനിതകൾക്കും കൊറോണ പ്രതിരോധ പാക്കേജിൽ ഉൾപ്പെടുത്തി 3 മാസവും 500 രൂപ വീതം നൽകി.
Pradhan Mantri Jan Dhan Yojana: ഈ അക്കൗണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ആക്സിഡൻ്റൽ ഇന്‍ഷുറന്‍സാണ്. അതായത് പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്സിഡന്റ് ഇന്‍ഷുറന്‍സ് കവറേജാണ് ഉപഭോക്താവിന് ലഭിക്കുക.
മാത്രമല്ല ഇതിന് പുറമേ 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കും.
10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. എന്നാൽ 10,000 രൂപ വരെയുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരു വീട്ടിലെ ഒരു അക്കൗണ്ടിൽ മാത്രമേ ലഭ്യമാകൂ. ഈ സ്കീമിലെ ഓരോ അക്കൗണ്ട് ഉടമയ്ക്കും ഒരു Rupay ഡെബിറ്റ് കാർഡും ലഭിക്കും.
പ്രധാൻ മന്ത്രി ജന ധൻ യോജന അക്കൗണ്ട് എങ്ങനെയാണ് തുറക്കേണ്ടത്?
Step 1: ആവശ്യമായ രേഖകൾ
അക്കൗണ്ട് ഉടമയുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി, പാസ്പോർട്ട്, പാൻ കാർഡ്, എൻആർഇജിഎ-ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ ഒപ്പിട്ട തൊഴിൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ആവശ്യമാണ്
Step 2: Pradhan Mantri Jan Dhan Yojana ഫോം
പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ ഫോം നിങ്ങൾക്ക് PMJDYയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
Step 3: Pradhan Mantri Jan Dhan Yojana കെവൈസി വിശദാംശങ്ങൾ
മുഴുവൻ കെവൈസി വിശദാംശങ്ങളും നൽകിക്കൊണ്ട് പിഎംജെഡിവൈ ഫോം പൂരിപ്പിച്ച ശേഷം തിരിച്ചറിയൽ രേഖകൾ, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ഇതിനോടൊപ്പം അറ്റാച്ചുചെയ്യുക.
Step 4: Pradhan Mantri Jan Dhan Yojana ഫോം അടുത്തുള്ള ബാങ്ക് ശാഖയിൽ സമർപ്പിക്കുക
അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമിനൊപ്പം ആവശ്യമായ രേഖകളും അടുത്തുള്ള ഒരു ബാങ്ക് ശാഖയിൽ സമർപ്പിക്കുക.അവിടെ നിന്ന് നിങ്ങൾ ജൻ ധൻ അക്കൗണ്ട് തുറക്കാൻ കഴിയും.
Step 5: Pradhan Mantri Jan Dhan Yojana വെരിഫിക്കേഷൻ
നിങ്ങൾ നൽകിയിരിക്കുന്ന രേഖകൾ പരിശോധിച്ച ശേഷം നിങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതാണ്.
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന
ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്.വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണിത്. കൂടുതൽ വിവരങ്ങൾ ഇതാ…
അപകടം സംഭവിച്ചാൽ
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക.
ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ
അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക.എന്നാൽ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും.
പ്രതിവർഷം വെറും 12 രൂപ
പദ്ധതിയിൽ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ്.സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
പ്രായപരിധി
18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.
തുടക്കം
2015 മെയ് 9ന് ആണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയ്ക്ക് തുടക്കം കുറിച്ചത്. അംഗങ്ങളാകുന്നവർക്ക് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളാകാൻ http://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ സമർപ്പിച്ചാൽ മതി.
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന
നിങ്ങളുടെ കുടുംബത്തിൻ്റെ ഏക ആശ്രയം നിങ്ങളാണോ? എങ്കിൽ നിങ്ങളുടെ കുടുബത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ അംഗമാകുക എന്നത്.
ഇതുവഴി നിങ്ങളുടെ മരണശേഷം കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാം. ഓരോ വർഷവും പുതുക്കാവുന്ന ഒരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ് ടേം ഇൻഷുറൻസ് പദ്ധതി കൂടിയാണിത്.
പ്രായപരിധി
18 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗങ്ങളാകാം. അപേക്ഷകർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് മാത്രം. ഇതുവഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം ഓട്ടോ ഡെബിറ്റ് ആകുന്നതിനുള്ള സൗകര്യവും ലഭിക്കും.
പ്രീമിയം തുക
സർക്കാർ വെബ്സൈറ്റായ jansuraksha.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവര പ്രകാരം 2 ലക്ഷം വരെയാണ് പദ്ധതി വഴി ഇൻഷുറൻസ് കവറേജി ലഭിക്കുക.
ജൂൺ ഒന്ന് മുതൽ മേയ് 31 വരെയാണ് ഓരോ വർഷത്തെയും കവറേജിൻ്റെ കാലാവധി. ഈ ഒരു വർഷത്തേയ്ക്ക് 330 രൂപയാണ് പ്രീമിയം തുകയായി നൽകേണ്ടത്. ഇത് ഓരോ വർഷവും പുതുക്കുകയും വേണം.
LIC വഴി
LIC വഴിയും മറ്റ് ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് കമ്പനികൾ വഴിയും പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. എൻറോൾമെൻ്റിനായി, ബാങ്കുകൾ ഇൻഷുറൻസ് കമ്പനികളുമായാണ് സഹകരിക്കുന്നത്. ബാങ്ക് അക്കൗണ്ടുള്ള എല്ലാവർക്കും പദ്ധതിയിൽ അംഗങ്ങളാകാമെന്നതാണ് മറ്റൊരു പ്രത്യേകത.
മരണം സംഭവിച്ചാൽ
പദ്ധതിയിൽ അംഗമായ വ്യക്തിയ്ക്ക് ഏതെങ്കിലും കാരണത്താൽ മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയാണ് ലഭിക്കുക. പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത് വരെ അക്കൗണ്ടിൽ നിന്ന് പണം ഓട്ടോ ഡെബിറ്റ് ആകാനുള്ള ഓപ്ഷൻ പദ്ധതി ആരംഭിക്കുമ്പോൾ തന്നെ നൽകണമെന്ന് മാത്രം.
മരണത്തിന് മാത്രമാണ് ഇൻഷുറൻസ് കവർ ലഭിക്കുന്നത്. വരിക്കാരൻ്റെ നോമിനിയ്ക്കാണ് പണം കൈപ്പറ്റാനുള്ള അവകാശം. പ്രീമിയം തുക ഇടയ്ക്ക് വച്ച് അടയ്ക്കാതിരുന്ന വരിക്കാർക്ക് പിന്നീട് പ്രീമിയം അടച്ച് പദ്ധതിയിൽ തുടരാവുന്നതാണ്.
ഒരു വർഷം 499 രൂപ അടച്ചാൽ 10 ലക്ഷം ഇൻഷ്വറൻസ്!