Potato: ഉരുളക്കിഴങ്ങിൻ്റെ സാംസ്കാരിക ചരിത്രം (A Cultural History of the Potato)

By Editor

Published on:

Potato

ഉരുളക്കിഴങ്ങ് നമ്മുടെ അടുക്കളയിൽ വന്നു കയറിയിട്ട് അധികം നാളായില്ല. ഏകദേശം 1963-64 കാലഘട്ടങ്ങളിൽ നമ്മുടെ പട്ടണങ്ങളിൽ അപൂർവ്വമായി കണ്ടു തുടങ്ങി.

വാസ്തവത്തിൽ ഇത് കിഴങ്ങല്ല!! തണ്ട് ആണ്, ഭൂമിക്കടിയിൽ startch ശേഖരിച്ച തണ്ട് മണ്ണിനടിയിൽ ആക്കിയത് മറ്റ് ജീവികൾ പെട്ടെന്ന് കൊണ്ടുപോകാതിരിക്കാനാണ്.

Potato

Potato-രാജകീയ ഭോജ്യം

ഉരുളക്കിഴങ്ങിൻ്റെ സാംസ്കാരികചരിത്രം രസാവഹമാണ്. ഒരുകാലത്ത് സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന രാജകീയ ഭോജ്യമായിരുന്നത്രേ ഈ പുതിയ കിഴങ്ങ്.

1780 ഇനോടടുത്ത് അന്നത്തെ ബെംഗാൾ ഗവർണർ ആയിരുന്ന വാറെൻ ഹെസ്റ്റിങ്സ് ഇനു ഒരു കുട്ട ഉരുളക്കിഴങ്ങ് സമ്മാനമായി ലഭിച്ചതും തൻ്റെ കൗൺസിൽ അംഗങ്ങളെ ക്ഷണിച്ച് വരുത്തി രാജകീയ വിരുന്ന് നടത്തി, സുഹൃത്തുക്കൾക്ക് മിച്ചം വന്ന ഉരുളക്കിഴങ്ങ് നൽകുകയും ചെയ്ത കഥ കെ. റ്റി അചയ തൻ്റെ “Indian Food-A Historical Companion” എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.

Potato

1830 ആയപ്പോഴേയ്ക്കും ഡെറാഡൂൺ മലത്തട്ടുകളിൽ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമായിരുന്നത്രെ. ബ്രിട്ടീഷുകാരുടെ വൻ കച്ചവട താൽപ്പര്യം ഇതിനു പിന്നിൽ ഉണ്ടായിരുന്നു.

മുസ്സൂറിയിലും ലാണ്ഡോറിലും Captain Youns ഉം Mr. Shore ഉം ഇതേസമയം ഉരുളക്കിഴങ്ങ് കൃഷി വ്യാപകമാക്കിയ ചരിത്രം പ്രസിദ്ധ ബ്രിടീഷ്-ഇൻഡ്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് വിവരിച്ചിട്ടുണ്ട്.

1760 ആയപ്പൊഴേയ്ക്കും അയർലണ്ടിലെ പ്രധാന ആഹാരം ഉരുളക്കിഴങ്ങ് ആയതിനു രാഷ്ട്രീയ/സാമൂഹ്യകാരണങ്ങളുണ്ട്. 1845 മുതൽ 1852 വരെ നടമാടിയ രൂക്ഷമായ ക്ഷാമത്തിനു പിന്നിലും ഇതേ കാരണങ്ങളാണ്.

മില്ല്യൺ കണക്കിനു ആൾക്കാരാണു മരിച്ചത്. ഇത്രമാത്രം ജനങ്ങളുടെ മരണത്തിനെ സ്വാധീനിക്കാൻ കെൽപ്പുണ്ടായ മറ്റൊരു പച്ചക്കറി ലോക ചരിത്രത്തിൽ ഇല്ല തന്നെ.  അക്കാലത്ത് ഒരേ ഒരു ജെനെറ്റിക് വെറൈറ്റി ഉരുളക്കിഴങ്ങേ ഉണ്ടായിരുന്നുള്ളു.

പൂപ്പൽ ബാധകൊണ്ട് അയർലണ്ടിലെ മൊത്തം ഉരുളക്കിഴങ്ങ് കൃഷിയും നശിക്കുകയായിരുന്നു. പ്രതിരോധശക്തിയുള്ള ജനിതക വൈവിധ്യമായവ  പിന്നീടാണ് എത്തിയത്….!!!

യൂറോപ്യൻസിൻ്റെ Potato

യൂറോപ്യൻസ് ഉരുളക്കിഴങ്ങ് ആദ്യം കാണുന്നത് 1537 ഇൽ സൗത്ത് അമേരിക്കയിലാണ്. 1570 ഇൽ ഒരു സ്പാനിഷ് കപ്പലാണ് ആദ്യമായി യൂറോപ്പിൽ ഉരുളക്കിഴങ്ങ് കൊണ്ടിറക്കിയത്.

Potato

1597 ഇൽ ജോൺ ജെറാർഡ് എന്നൊരാൾ ഇംഗ്ളീഷിൽ ഇതിനെ വിവരിച്ചത് ‘ബടാറ്റാ‘ എന്ന പേരിലാണ്. സൗത്ത് അമേരിക്കയിൽ മധുരക്കിഴങ്ങിൻ്റെ ഈ പേര് തെറ്റിദ്ധരിച്ച് ഇട്ടതാണ്. പോർച്ചുഗീസുകാർ ‘ബടാറ്റ‘ എന്ന പേർ സ്ഥിരപ്പെടുത്തി. പിന്നീട് ഇത് ‘പൊടറ്റൊ‘ എന്നായി മാറി ഇംഗ്ളീഷിൽ. മധുരക്കിഴങ്ങും യൂറോപ്യൻ സായിപ്പിനു പുതിയ ആഹാരവസ്തു ആയിരുന്നു…!!!

Potato ഇൻഡ്യയിൽ

പോർച്ചുഗീസുകാരാണ് ഇൻഡ്യയിൽ പൊട്ടറ്റോ അവതരിപ്പിച്ചതെങ്കിലും ഡച്ചുകാരാണ് ഒരു ‘ഉരുളക്കിഴങ്ങ് സംസ്കാരം‘ ഇവിടെ വ്യാപിപ്പിച്ചത്. ഇംഗ്ലിഷുകാരുടെ വിശിഷ്ടഭോജ്യം ആയിരുന്നെങ്കിലും നാട്ടുകാരുടെ അടുക്കളയിലെത്താൻ ഉരുളക്കിഴങ്ങ് താമസിച്ചുപോയി. ബ്രാഹ്മണർ Potatoയും റ്റൊമാറ്റോയും തീരെ വർജ്ജിച്ചു.

അമ്പലങ്ങളിൽ സമർപ്പിക്കപ്പെടുന്ന കായ്കനി/പച്ചക്കറികളിൽ മധുരക്കിഴങ്ങ് പണ്ടെ സ്ഥാനം പിടിച്ചിരുന്നു എങ്കിലും ഉരുളക്കിഴങ്ങ് അതിനു യോജ്യമല്ല എന്നായിരുന്നു തീരുമാനം, ഇന്നും…!!!

കേരളത്തിൽ 1965 കഴിഞ്ഞപ്പൊഴേക്കുമാണ് ചെറിയ പട്ടണങ്ങളിൽ ഉരുളക്കിഴങ്ങ് എത്തിത്തുടങ്ങിയത്. ഇന്ന് സാമ്പാറിലെ പ്രധാന കഷണം ഉരുളക്കിഴങ്ങാണ്….!!!

കടപ്പാട് : ചന്ദ്രൻ വേലായുധൻ

 

Rubber Price Today: റബ്ബർവില 200 കടന്നു. ഇനിയും വില കൂടുമോ?

Leave a Comment