PM Kisan Samman Nidhi: 2000 രൂപ അക്കൗണ്ടിൽ കിട്ടാത്തവർ എങ്ങനെ പരാതി നൽകാം?

By Editor

Updated on:

PM Kisan Samman Nidhi

PM Kisan Samman Nidhi 17-ാമത് തവണ 2024 ജൂൺ 18ന് കർഷകരുടെ അക്കൗണ്ടിൽ 2000 രൂപ എത്തും.

ഭാരതത്തിലെ കാർഷിക കുടുംബങ്ങൾക്ക് കൃഷിയിൽനിന്ന് ഉള്ള വരുമാനത്തിന് പിന്തുണ നൽകുവാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പി. എം. കിസ്സാൻ സമ്മാൻ നിധി (PM Kisan Samman Nidhi).

വർഷംതോറും 6000 രൂപ കർഷകർരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. മൂന്ന് മാസത്തെ തവണകളായി 2000 രൂപ വീതം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തും. മൂന്നാം തവണയും അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാർ കർഷകർക്കുള്ള പിഎം-കിസാൻ നിധിയുടെ (PM Kisan Samman Nidhi) 17-ാം ഗഡു അനുവദിച്ചിരുന്നു.

ഭാരതത്തിലെ കർഷകരോട് പൂർണമായും പ്രതിബദ്ധതയുള്ള സർക്കാർ ആണിത്. അതുകൊണ്ട് ഈ സർക്കാർ ചുമതലയേറ്റ ഉടൻ ഒപ്പിട്ട ആദ്യത്തെ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ട പിഎം-കിസാൻ നിധിയുടെതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ, പലപ്പോഴും ഫണ്ട് ഔദ്യോഗികമായി റിലീസ് ചെയ്‌താലും കർഷകർക്ക് 2000 രൂപ അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടാറില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കർഷകർക്ക് പരാതി രജിസ്റ്റർ ചെയ്യാം.

PM Kisan Samman Nidhi

പരാതി രജിസ്റ്റർ ചെയ്യുന്നതിനു മുൻപ്  ചില കാര്യങ്ങൾ ശ്രദ്ധിക്കണം. PM Kisan Samman Nidhiയുടെ ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേരു ഉൾപ്പെട്ടിട്ടുണ്ടോ  എന്ന് ആദ്യം പരിശോധിക്കുക.

PM Kisan Samman Nidhi ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

Step 1: കിസ്സാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in സന്ദർശിക്കുക

Step 2:: Home Page-ൽ കാണുന്ന ‘Know Your Status’ എന്ന Section ൽ ക്ലിക്ക് ചെയ്യുക.

Step 3: ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക – ഒന്നുകിൽ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ

Step 4: ‘Get Data’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

Step 5: ഗുണഭോക്താക്കൾ ആയ കർഷകരുടെ വിവരങ്ങൾ താഴെ ലിസ്റ്റ് ചെയ്യും.

PM Kisan Samman Nidhi: കർഷകൻ്റെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും 2000 രൂപ ലഭിക്കാതെ വന്നാൽ പരാതി നൽകണം. ഫോൺ കോളിലൂടെയും ഇ-മെയിൽ വഴിയും തപാൽ വഴിയും പരാതി രജിസ്റ്റർ ചെയ്യാം.

  • ഇ-മെയിൽ ഐഡി: pmkisan-ict@gov.in, pmkisan-funds@gov.in
  • ഹെൽപ്‌ലൈൻ നമ്പർ: 011-24300606,155261
  • ടോൾ ഫ്രീ നമ്പർ: 1800-115-526

ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതികളിൽ ഒന്നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi).

2018 ഡിസംബർ 1 ന് ആണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ 9 കോടിയിലധികം വരുന്ന കർഷകർക്ക് 20,000 കോടി രൂപയാണ് ഈ പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഭാരതത്തിലെ ഏകദേശം 9.3 കോടി കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

 

കൃഷി നശിച്ചാൽ നഷ്ടപരിഹാരം എങ്ങനെ കിട്ടും?

കുറഞ്ഞ വിലയിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം

കിസാൻ ക്രെഡിറ്റ് കാർഡ്

Leave a Comment