Midcap ExpiryMidcap Expiry

Midcap Expiry–Monday (10-06-2024): മിഡ്ക്യാപ് എക്സ്പയറി – തിങ്കളാഴ്ച

Today’s (07-06-2024) Market Analysis: ഇന്നത്തെ മാർക്കറ്റ് അവലോകനം

ഇന്നലത്തെ അവലോകനത്തിൽ ഇന്ന് Sensex ൽ ഒരു narrow range consolidation പ്രതീക്ഷിച്ചതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു.

ഏകദേശം ആറു മാസമായി ഒരു upward ചാനലിൽ കുടുങ്ങിയ നിഫ്റ്റി അതിൻ്റെ താഴത്തെ ലെവൽ ഒരു ശക്തമായ shake out ലൂടെ (What is shakeout before breakout?) ബ്രേക്ക് ചെയ്യുകയും അതെ വേഗത്തിൽ ഒരു തിരിച്ചുവരവ് നടത്തി ചാനലിൻ്റെ മുകളിലത്തെ resistance ലൈനിന് തൊട്ടു താഴെ എത്തി consolidate ചെയ്യുകയും ഒപ്പം രാഷ്ട്രീയമായ അനിശ്ചിതത്വം ഒരു പരിധി വരെ അവസാനിക്കുകയും ചെയ്തതിനാൽ വളരെ ആധികാരികമായ  രീതിയിൽ ഒരു all time high breakout പ്രതീക്ഷിച്ചിരുന്നു. ചിത്രം പരിശോധിക്കുക.

  1. Midcap Expiry
    Midcap Expiry

വോട്ടെണ്ണൽ ദിനത്തിൽ തുടങ്ങിയ കൂടിയ volatility കുറഞ്ഞു വരുന്നതുകൊണ്ടും all time high ക്ക് തൊട്ടു താഴെയും ആയിരുന്നതിനാൽ ഇന്നലത്തെ consolidation ഒരു ശക്തമായ all time high breakout ന് പര്യാപ്തമല്ല എന്ന നിഗമനത്തിൽ ഒന്നോ രണ്ടോ ദിവസം കൂടി ചെറിയ റേഞ്ചിൽ തുടരുന്നതിന് ശേഷമേ breakout ന് ശ്രമിക്കൂ എന്ന ധാരണ.

എന്നാൽ പ്രതീക്ഷകളെ എല്ലാം വിഫലമാക്കികൊണ്ട് മാർക്കറ്റ് ഒരു നല്ല ട്രെൻഡിങ് മൂവിലൂടെ breakout ന് ശ്രമിക്കുകകയാണ് ചെയ്തത്.

Nifty Closed at all Time High! What Next?

നിഫ്റ്റിയിൽ ഇനി എന്ത്?

നിഫ്റ്റി അതിന്റെ ഏറ്റവും ഉയരത്തിൽ എത്തി ക്ലോസ് ചെയ്യുമ്പോൾ ചില ചോദ്യങ്ങൾ തീർച്ചയായും ഉയരും.

ഈ all time high cum channel breakout നിലനിർത്താൻ നിഫ്റ്റിക്ക് കഴിയുമോ?

ഇതൊരു വലിയ ട്രെൻഡിന്റെ തുടക്കമാണോ?

ഇതിൻ്റെ ഉത്തരം കണ്ടെത്താൻ നമുക്ക് ശ്രമിക്കാം.

മുൻപ് എത്തിയ ഒരു ഉയരത്തിന് മുകളിൽ എത്തി ക്ലോസ് ചെയ്യുമ്പോഴാണല്ലോ ഒരു breakout ഉണ്ടാകുന്നത്. ബ്രേക്ഔട്ടുകളുടെ വിജയ സാധ്യത 20 ശതമാനത്തിനും താഴെയാണ് എന്ന വസ്തുത ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്.

ഒപ്പം ഇന്നത്തെ ക്ലോസ്, കഴിഞ്ഞ ആറുമാസമായിട്ടുള്ള upward ചാനലിനും പഴയ ഉയരത്തിനും തൊട്ടു മുകളിൽ മാത്രമേ എത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നതും പരിഗണിക്കുമ്പോൾ ഇന്നത്തെ ബ്രേക്ക്ഔട്ട് ക്ലോസ് യാതൊരു തരത്തിലും ആധികാരികം  ആണ് എന്ന് പറയുക വയ്യ.

ഏതെങ്കിലും ട്രെൻഡ് ലൈനിന് അടുത്തെത്തുമ്പോൾ സ്മാർട്ട് മണി ഓപ്പറേറ്റേഴ്സ് തന്ത്രപരമായി പിൻവലിയുകയും ട്രെൻഡ് ലൈൻ കടന്നതിനു ശേഷം റിവേഴ്സ് പൊസിഷൻസ് ഉണ്ടാക്കുകയും ചെയ്യുന്നത് വളരെ സ്വാഭാവികമാണ്. ചിലർ ഇതിനെ സ്റ്റോപ്പ് ലോസ് ഹണ്ടിങ് (Stop Loss Hunting) എന്ന ഓമനപ്പേരിൽ വിളിക്കാറുണ്ട്.  അപ്പോൾ ഇന്നത്തെ breakout ൻ്റെ confirmation കിട്ടാൻ കുറെ കാര്യങ്ങൾ കൂടി നടക്കേണ്ടതുണ്ട്.

How to confirm today’s Breakout: ഇന്നത്തെ ബ്രേക്ക്ഔട്ട് ആധികാരികം ആണോ എന്ന് എങ്ങിനെ അറിയാം

തിങ്കളാഴ്ച്ച ഒരു gap up ഓപ്പണിങ് ഉണ്ടാവുകയും (Breakout Gap) ആ ഗ്യാപ് അന്ന് പൂർണ്ണമായും fill ചെയ്യപ്പെടാതെ ഇരിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ എന്നെങ്കിലും ആ ദിവസത്തിനുള്ളിൽ കവർ ചെയ്യപ്പെടാത്ത ഒരു Runaway gap ഉണ്ടാവുകയും ചെയ്താൽ ഈ ബ്രേക്ക്ഔട്ട് ഒരു ട്രെൻഡിന്റെ തുടക്കം ആണ് എന്ന് അനുമാനിക്കാം.

അതല്ല തിങ്കളാഴ്ച്ച ഒരു ഗ്യാപ് ഡൌൺ ഓപ്പൺ ഉണ്ടായിട്ട് ഇന്നത്തെ ക്ലോസ് മറികടക്കാൻ പറ്റാതെ വരുകയോ, അല്ലെങ്കിൽ ഒരു gap up ഓപ്പൺ ആദ്യത്തെ അര മണിക്കൂറിൽ ഫിൽ ചെയ്യപ്പെടുകയോ ചെയ്താൽ ഈ ബ്രേക്ക്ഔട്ട്  വിജയിച്ചില്ല എന്നു വേണം കരുതാൻ.

midcap

How to Trade Monday Midcap Expiry: തിങ്കളാഴ്ച്ച മിഡ് ക്യാപ് എക്സ്പയറി എങ്ങനെ ട്രേഡ് ചെയ്യാം

Midcap Expiry: നിഫ്റ്റിയുടെ ഒപ്പം മിഡ്ക്യാപ് ഇൻഡക്സ് ഇന്ന് all time high ബ്രേക്ക്ഔട്ട് ചെയ്തിരിക്കുകയാണ്. നിഫ്റ്റി ബ്രേക്ക്ഔട്ട്  ആധികാരികം എന്ന് ഉറപ്പില്ലാത്തതുപോലെതന്നെ മിഡ്ക്യാപ് ബ്രേക്ക്ഔട്ടും ഒട്ടും തന്നെ മികച്ചതല്ല. തിങ്കളാഴ്ച്ച ഒരു ഗ്യാപ് ഓപ്പണിങിനാണ് കൂടുതൽ സാധ്യത. അതിൽ ഉണ്ടാകുന്ന രണ്ട് സാധ്യതകൾ ആണ് താഴെ പരിശോധിക്കുന്നത്.

സാധ്യത 1:- Gap-up open and gap not filled in first 30 minutes ഈ അവസ്ഥയിൽ ഓപ്പണിങ് റേഞ്ച് ബ്രേക്ക്ഔട്ട് സ്ട്രാറ്റജി ഉപയോഗിക്കാവുന്നതാണ്. തൊട്ടടുത്ത ITM ഓപ്ഷൻസിൽ ഒരു 15 മിനിറ്റ് കാൻഡിൽ breakout close കിട്ടിയതിനു ശേഷം തിരിച്ച് breakout പോയിൻ്റിലേക്ക് പ്രൈസ് എത്തുമ്പോൾ ഒരു (pullback trade) limit order വഴി എൻട്രി എടുക്കാവുന്നതാണ്. Stop Loss order ഈ breakout സ്വിങ്ങിന് താഴെയായി കൊടുക്കാം.

സാധ്യത 2:- Gap-up Open and gap filled in first 30 minutes ഈ അവസ്ഥയിൽ ഓപ്പണിങ് റേഞ്ച് breakdown (Put option long opening range breakout)  സ്ട്രാറ്റജി ഉപയോഗിക്കാവുന്നതാണ്. ബാക്കിയുള്ള കാര്യങ്ങൾ മുകളിൽ വിവരിച്ചതുപോലെ ചെയ്യാവുന്നതാണ്.

By: ജയരാജ് വാഴക്കാലായിൽ

 

Will Sensex be trending tomorrow…? 

By Editor

Leave a Reply

error: Content is protected !!