Sensex Expiry Friday: നാളത്തെ സെൻസെക്സ് എക്സ്പയറി അവലോകനം (07-06-2024 വെള്ളി)
What happened to Nifty Today: ഇന്നത്തെ നിഫ്റ്റി എക്സ്പയറി വിശകലനം (06-06-2024 വ്യാഴം)
Will Sensex be trending tomorrow…?
ഇന്നലത്തെ അവലോകനത്തിൽ പ്രതിപാദിച്ചത് പോലെ തന്നെ ഇന്ന് നിഫ്റ്റി ഒരു ചെറിയ റേഞ്ചിൽ കൺസോളിഡേഷൻ ചെയ്തു. ഓപ്ഷൻസ് ലോങ്ങ് ഡേ ട്രേഡേഴ്‌സിനെ സംബന്ധിച്ചു ഇന്ന് ഒഴിവാക്കേണ്ട ദിവസം ആയിരുന്നു. ഷോർട് ടൈം സ്കാൾപേഴ്സിന് മാത്രമേ ഇത്തരം മാർക്കറ്റിൽ ഓപ്ഷൻ ലോങ്ങ് സൈഡിൽ അതിജീവിയ്ക്കാൻ കഴിയൂ.
നോൺ ഡയറക്ഷണൽ straddle/strangle ഓപ്ഷൻ സെല്ലേഴ്‌സിന്റെ പറുദീസയാണ് ഇതുപോലുള്ള ദിവസങ്ങൾ. ഇത്തരം ദിവസങ്ങൾ ഒഴിവാക്കിയാൽ തന്നെ ഒരു ഓപ്ഷൻ ബയർക്ക് ലാഭം ഉണ്ടാക്കുവാൻ സാധിക്കുന്നതാണ്.
Sensex Expiry Friday: അവലോകനം (07-06-2024 വെള്ളി)
ചൊവ്വാഴ്ചത്തെ വലിയ ഭൂകമ്പത്തിൻ്റെ തുടർചലനങ്ങളുടെ ആവർത്തി കുറഞ്ഞുവരുന്നു. ഇന്ന് പ്രതീക്ഷിച്ചതുപോലെ നിഫ്റ്റി ഒരു ഷോർട് റേഞ്ചിലേക്ക് കൺസോളിഡേറ്റ് ചെയ്തു. ഇന്ത്യ വിക്സ് ഏകദേശം 11 ശതമാനം ഇടിഞ്ഞു 18 ന് താഴെ 16.8 ൽ ക്ലോസ് ചെയ്തത് ഓപ്ഷൻസ് ലോങ്ങ് പ്ലയേസിനെ സംബന്ധിച്ച് ഒരു നല്ല കാര്യമാണ്. ഇനി ഈ ഹീറ്റ് വേവ്സ് ആറിത്തണുക്കാതെ മാർക്കറ്റിന് മുൻപോട്ട് പോകാൻ ആവില്ല.
Sensex prediction Friday (June 7): സെൻസെക്സ്സിൽ നാളെ എന്ത് സംഭവിക്കും
ഈ അവസ്ഥയിൽ നാളെ സെൻസെക്സ് ഏത് രീതിയിൽ (gap-up/gap-down/same level) ഓപ്പൺ ചെയ്താലും കൂടുതൽ narrow range consolidation ചെയ്യാനാണ് സാധ്യത.
ഓപ്ഷൻ ലോങ്ങ് സൈഡ് ഡേ ട്രെഡേഴ്‌സ് നാളെയും (June 7) ഒഴിവായി നിൽക്കുന്നതാണ് നല്ലത്.
നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ നാളെ മാർക്കറ്റ് narrow റേഞ്ചിലേക്ക് പോയാൽ വരുന്ന തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ഒരു നല്ല ട്രെൻഡ് ഡേ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അന്ന് ഒരു മോർണിംഗ് റേഞ്ച് ബ്രേക്ക് ഔട്ട് strategy വഴി ചെറിയ റിസ്കിൽ വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കും.
ഇനി മാർക്കറ്റ് കൂൾ ഡൌൺ ചെയ്യുന്നതുവരെ കാത്തിരിക്കുക മാത്രമേ ഇപ്പോൾ ഒരു ഓപ്ഷൻ buyer-ക്ക് സാധിക്കുകയുള്ളു.
Morning Range Breakout എങ്ങിനെ എടുക്കാം?
Morning Range Breakout എങ്ങിനെ എടുക്കാം എന്നതിനെക്കുറിച്ച് വിശദമായ ഒരു വിവരണം അടുത്ത നാൾ തന്നെ ഇവിടെ കൊടുക്കാൻ ശ്രമിക്കാം.
By: ജയരാജ് വാഴക്കാലായിൽ
Nifty Expiry 06-06-2024: നിഫ്റ്റി എക്സ്പയറി (06-06-2024 വ്യാഴം)
സ്വർണവില എന്തുകൊണ്ടാണ് ഉയരുന്നത്?