4 Traditional Kerala Food സ്വാദിഷ്ടമായ നാടൻ കേരള വിഭവങ്ങൾ

By Editor

Updated on:

Traditional Kerala Food

1. ചെറിയുള്ളി തൈരിലിട്ട കറി

ചെറിയുള്ളി തൈരിലിട്ട് താഴെ പറയുന്നതുപോലെ ചെയ്തു നോക്കൂ. വേറെ കറി അന്വേഷിക്കേണ്ട. ഇത് പഴയകാലത്തെ, സ്വാദിഷ്ടമായ ഒരു Traditional Kerala Food വിഭവമാണ്.

  • ഉള്ളി
  • തൈര്
  • മുളക് പൊടി
  • ഗരം മസാല
  • ഉപ്പ്
  • വെളിച്ചെണ്ണ
  • കടുക്
  • ജീരകം

Traditional Kerala Food

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കപ്പ്‌ ചെറിയ ഉള്ളി തൊലി കളഞ്ഞ് എടുക്കണം. അതിനുശേഷം ചെറിയ ഉള്ളി ഒരു ചട്ടിയിലേക്ക് ഇട്ട് കൊടുക്കണം. ഇതിലേക്ക് അര കപ്പ്‌ തൈര് മിക്സിയിൽ അടിച്ചിട്ട് ചേർക്കണം. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്.

അതിനുശേഷം ഇതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ ഗരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ്‌ ചെയ്തെടുക്കാം. ശേഷം സ്റ്റവ് ഓൺ ചെയ്ത് ലോ ഫ്ലെയിമിൽ ഏകദേശം അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിച്ചെടുക്കുക.

അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ വലിയ ജീരകം, കാൽ ടീസ്പൂൺ ചെറിയ ജീരകം, അര ടീസ്പൂൺ കടുക് എന്നിവ ചേർക്കുക. കടുക് പൊട്ടിവരുമ്പോൾ ആറ് വെളുത്തുള്ളി ചെറിയ കഷ്ണങ്ങൾ ആക്കിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇതിലേക്ക് ഇടുക.

അടുത്തതായി ഇതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്‌ ചേർത്ത് ഇത് നല്ലൊരു ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി ചതച്ചതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കാം.

ശേഷം ഇതിലേക്ക് നേരത്തെ തൈരിൽ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം. ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ അടച്ച് വെച്ച് വേവിക്കാം.

സ്വാദിഷ്ടമായ കറി റെഡി!

2. Traditional Kerala Food വാഴക്കൂമ്പ് തോരൻ

  • ജീരകം. 1/2ടീസ്പൂൺ
  • വെളുത്തുള്ളി. 3-4 അല്ലി
  • പച്ചമുളക് 2എണ്ണം
  • മഞ്ഞൾ പൊടി 1/4ടീസ്പൂൺ
  • കറിവേപ്പില, വറ്റൽമുളക്, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന  വിധം

വാഴക്കൂമ്പിൻ്റെ പുറമെയുള 2-3 പോളകൾ ഇളക്കി കളയുക. ശേഷം ഇത് ചെറുതായി കൊത്തിയരിഞ്ഞ് നാര് കളഞ്ഞ് വെളളത്തിലിട്ട് പിഴിഞ്ഞെടുക്കുക. ചെറിയ ഉളളി അരിഞ്ഞ് വയ്ക്കുക.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം കടുകിട്ട് പൊട്ടിച്ച് വറ്റൽമുളക്, കറിവേപ്പില ഇവ ഇടുക. അതിലേക്ക് വാഴക്കൂമ്പ്, ചെറിയ ഉളളി അരിഞ്ഞത്, ഉപ്പ്, വേവിക്കാൻ ആവശ്യമായ വെള്ളം തളിച്ച് അടച്ചുവച്ച് വേവിക്കുക.

അതിനു ശേഷം തേങ്ങ, ജീരകം, വെളുത്തുളളി, പച്ചമുളക്, മഞ്ഞൾപൊടി എന്നിവ അരച്ചത് ചേർത്തിളക്കുക.

സ്വാദിഷ്ടമായ വാഴക്കൂമ്പ് തോരൻ റെഡി.

  • വാഴക്കൂമ്പിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം കുറയ്ക്കും.
  • പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാൻ നല്ലതാണ്.

3. Traditional Kerala Food ചുട്ടരച്ച ചമ്മന്തി

ചുട്ടരച്ച ചമ്മന്തി ഒരു സാധാരണ ഐറ്റമാണ്. എന്നാൽ അരച്ചു ചുട്ട ചമ്മന്തി അത്ര സാധാരണമല്ല. രുചിഭേദം ഇഷ്ടപ്പെടുന്നവർ ഒന്നു പരീക്ഷിച്ചു നോക്കുക.

തേങ്ങയും, കാ‍ന്താരിമുളകും, ഉള്ളിയും, വെളുത്തുള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും, ചെറുനാരകത്തിൻ്റെ തളിരിലയും, ഉപ്പും അരച്ച് ലേശം വെളിച്ചെണ്ണ തൂവി വാഴയിലയിൽ പൊതിഞ്ഞു ചുട്ടെടുക്കുക. ചുട്ടരച്ച ചമ്മന്തി റെഡി.

അരയ്ക്കാൻ അമ്മിക്കല്ലും, ചുടാൻ കനലടുപ്പും ഉണ്ടെങ്കിൽ സൂപ്പർ. ഇതു രണ്ടും ഇല്ലാതെ മിക്സിയിൽ അരച്ച് ദോശക്കല്ലിൽ തിരിച്ചും മറിച്ചുമിട്ടും ചുട്ട ചമ്മന്തി ഉണ്ടാക്കാം.

4. Traditional Kerala Food കുടങ്ങൽ/മുത്തിൾ ചമ്മന്തി

മുത്തിൾ അല്ലെങ്കിൽ കുടങ്ങൽ/കുടകൻ ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വളരെ സ്വാദിഷ്ടമായ ഈ വിഭവം ഇന്ന് തന്നെ ഉണ്ടാക്കി കഴിക്കൂ. പാടത്തും പാടം നികത്തിയ പറമ്പുകളിലും ചതുപ്പിലും കാണുന്ന ഒരു വള്ളിച്ചെടിയാണ് മുത്തിൾ അഥവാ കുടകൻ.

ത്വക്‌രോഗം, നാഡീവ്യൂഹത്തിൻ്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്. മുടി, നഖം ,ത്വക്ക് എന്നിവയുടെ അഴക്‌ കൂട്ടും. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും മുത്തിൾ അരിഷ്ടമാക്കി ഉപയോഗിക്കുന്നു.

ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ് മുത്തിൾ.ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും.

ചേരുവകൾ

  • തേങ്ങ ചിരകിയത് -1/2 കപ്പ്‌
  • മുത്തിളിൻ്റെ ഇല – 30
  • പച്ച മുളക് – 3
  • പുളി -1 ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന  വിധം

ചേരുവകൾ എല്ലാം അല്പം വെള്ളം ചേർത്ത് മാങ്ങാ ചമ്മന്തിയൊക്കെ അരച്ചെടുക്കുന്നത് പോലെ അരച്ചെടുക്കുക. ചട്ണി/ചമ്മന്തി റെഡി.

4. മുളകു പൊട്ടിച്ചത് / മുളകുടച്ചത്

പണ്ട്, കർക്കടക വറുതിയുടെ നാളുകളിൽ, കുട്ടികൾ പോലും ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാറുള്ള ഒരു കറിയാണ് ഇത്. ഹോട്ടലുകളിലൊന്നും ഇതുവരെ കിട്ടി തുടങ്ങിയിട്ടില്ലാത്ത ഒരു കറിയാണിത്. പാചക കേസരികളുടെ റെസിപ്പികളിൽ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ ഒന്ന്. ബാല്യകാല രുചിയോർമ്മകളിൽ പ്രധാനിയായ സ്വാദിഷ്ടമായ കറി “മുളകു പൊട്ടിച്ചത് / മുളകുടച്ചത്”

കഴിക്കാനുള്ളത് കഞ്ഞിയായാലും, ചോറായാലും, കപ്പയോ, കാച്ചിലോ, ചേമ്പോ, ചെറു കിഴങ്ങോ പുഴുങ്ങിയതായാലും ഒപ്പം കൂട്ടാൻ കറിയൊന്നുമില്ലെങ്കിൽ, അരകല്ലിൽ ചമ്മന്തി അരച്ചു തരാൻ അമ്മയോ, വീട്ടിൽ ഇല്ലെങ്കിൽ, ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാറുള്ള കറി.

തൊടിയിലെ കാന്താരിയിൽ നിന്നും പറിച്ച നാലഞ്ചു കാ‍ന്താരി മുളകും, അഞ്ചാറു കഷണം ഉള്ളിയും ഉപ്പും, പുളിയും ചേർത്തുടച്ച് ലേശം വെളിച്ചെണ്ണ ഒഴിച്ചു ചാലിച്ചത്.

ചേരുവകൾ

നെല്ലിക്ക, പച്ചകുരുമുളക്, ഇഞ്ചി, കറിവേപ്പില, തേങ്ങ, ഉപ്പ് (അളവ്, എത്ര പേർക്ക് വേണ്ടിയാണോ ഉണ്ടാക്കുന്നത് എന്നതനുസരിച്ച്, യുക്തം പോലെ).

തയ്യാറാക്കുന്ന  വിധം

നെല്ലിക്ക കുരു കളഞ്ഞു നുറുക്കിയതും, ഇഞ്ചിയും, അടർത്തിയ കുരുമുളകും, കറിവേപ്പിലയും, ഉപ്പും മിക്സിയിൽ അരച്ച ശേഷം അതിലേക്ക് തേങ്ങാ കൂടിയിട്ട് അരയ്ക്കുക.

  • ഒരുമിച്ച് അരച്ചാൽ ചിലപ്പോൾ കുരുമുളക് മണികൾ നന്നായി അരയണമെന്നില്ല.

കടപ്പാട് സോഷ്യൽ മീഡിയ

 

 

വയറിൻ്റെയും കുടലിൻ്റെയും ആരോഗ്യത്തിന് ഉതകുന്ന സ്വാദിഷ്ട വിഭവം

Leave a Comment