2 Rice Cooker Price 1.3 Crore ചോറുണ്ടാക്കുന്ന 2 കുക്കറിന് വില 1.30 കോടി രൂപ!

By Editor

Published on:

rice cooker

75 മിനിറ്റിൽ ചോറ് റെഡി

5000 പേർക്കുള്ള ചോറ് ഉടനെ വേണം എന്നു തൃപ്പൂണിത്തുറ അക്ഷയ കേറ്ററിങ് ഉടമ കൃഷ്ണ അയ്യരോടു പറ‍​ഞ്ഞാൽ 75 മിനിറ്റ് മതി ചോറ് റെഡി എന്ന് ഉത്തരം….

ഒന്നര ലക്ഷം പേർക്കുള്ള മാങ്ങാ കറിക്ക് മാങ്ങ അരിയണം എന്നു പറഞ്ഞാലോ ദേ 20 മിനിറ്റിൽ റെഡി.rice cooker

മെഷീൻ കുക്കിങ്ങിൽ നവീന മാറ്റം കൊണ്ടു വരികയാണു കൃഷ്ണ അയ്യർ എന്ന തൃപ്പൂണിത്തുറക്കാരുടെ ‘അക്ഷയ സ്വാമി’. കൂടുതൽ വിവരങ്ങൾ ഈ വൈബ്സൈറ്റിൽ നിന്നും അറിയാം.

Rice Cooker

4 വർഷം മുൻപാണ് 2,500 പേർക്കുള്ള ചോറ് തയാറാക്കാൻ കഴിയുന്ന കുക്കർ (Rice Cooker) കൃഷ്ണ അയ്യർ വികസിപ്പിച്ചത്….

2 കുക്കർ (Rice Cooker) ഇവിടെയുണ്ട്. കുക്കറിന് മൂന്നര അടി ഉയരവും 4 അടി വ്യാസവുമുണ്ട്. തിരുവാങ്കുളം മാമലയിലെ നന്ദകുമാർ എന്ന സുഹൃത്തിനോട് ആശയങ്ങൾ പറഞ്ഞു നൽകിയതോടെ പ്രഷർ കുക്കർ തയ്യാർ.

അരി കഴുകാനും പ്രത്യേകം മെഷീനുണ്ട്. രണ്ടര ചാക്ക് അരി പൊട്ടിച്ചു ഈ മെഷീനിൽ ഇട്ടാൽ മതി. കഴുകിയ അരി നേരെ ഭീമൻ പ്രഷർ കുക്കറിലേയ്ക്ക് പോകും.

ആവശ്യമുള്ള വെള്ളം തനിയെ നിറയും. അൽപനേരത്തിനു ശേഷം ചോറു നേരെ കുട്ടകളിലേക്ക്. ഇതിനിടെ കഞ്ഞി വെള്ളം കളയാൻ പ്രത്യേക വാൽവും കുക്കറിൽ ഘടിപ്പിച്ചിട്ടുണ്ട്.

ചെറിയ കുക്കറുകൾ (Rice Cooker) നിരത്തിവച്ചു ചോറു തയാറാക്കുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടവും ഇവ ഇടയ്ക്കിടെ പണി മുടക്കുന്നതും കാരണമാണ് വലിയ കുക്കറെന്ന ആശയത്തിന് പിന്നിലെന്നും ഇദ്ദേഹം പറയുന്നു.

തേങ്ങ ചിരകാൻ

എല്ലാ തരത്തിലുള്ള പച്ചക്കറികളും മെഷീനിലാണ് അരിയുന്നത്. കൈ ഉപയോഗിക്കാതെ തേങ്ങ ചിരകാൻ കഴിയുന്ന മെഷീൻ കണ്ടുപിടിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണ അയ്യർ ഇപ്പോൾ.

Rice Cooker വില

ഭീമൻ കുക്കർ (Rice Cooker) കാണുമ്പോൾ പലരും അദ്ഭുതപ്പെടും. വില കേൾക്കുമ്പോൾ അവർ വീണ്ടും ഞെട്ടും…

ചോറുണ്ടാക്കുന്ന 2 കുക്കറിന് വില 1.30 കോടി രൂപ….

rice-cooker

കാറ്ററിംഗ് സർവ്വീസ് ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്ത് Contact Details എടുക്കാം.

കടപ്പാട് : സോഷ്യൽമീഡിയ

 

അമ്മൂമ്മയുടെ 27 പാചക രഹസ്യങ്ങള്‍

സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കാം

 

Leave a Comment